ആത്മീയത എങ്ങനെ വാണിജ്യവൽക്കരിക്കാം എന്ന് തുറന്നുകാട്ടുന്ന രചനയാണ്‌ 1994- ൽ ഡി സി ബുക്‌സ് പബ്ലിഷ് ചെയ്ത ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ നോവൽ ‘ആറാംവിരൽ’.

ക്ഷയിച്ചുപോയ മുളങ്കുന്നം തറവാട്ടിലെ ഇളയ സന്തതിയാണ് പതിനഞ്ചു വയസ്സുള്ള വേദരാമൻ. കൂട്ടുകാരൻ മുകുന്ദനുമായി ചേർന്ന് അമ്പലത്തിലെ ഉരുളി മോഷ്ടിച്ച കേസിലാണ് പോലീസ് പിടിയിലകപ്പെട്ടത്‌.

പ്രതിയുടെ പ്രായം കണക്കിലെടുത്തു കോടതി വേദരാമനെ താകീത് ചെയ്തു വിട്ടയക്കാൻ തീരുമാനിക്കുന്നു.

വിരലടയാളമെടുത്തു വിട്ടയക്കാൻ ഹെഡ് കോൺസ്റ്റബിൾ തങ്കപ്പൻപിള്ള വെളിയിൽ കൊണ്ടുവന്നപ്പോഴാണ് വേദരാമന്റെ ഇടതുകൈയിൽ തള്ള വിരലിനോട് ചേർന്ന് ആറാമതൊരു വിരൽകൂടി ഉണ്ടെന്നു കണ്ടുപിടിച്ചത് .

ജയിലിൽ നിന്നിറങ്ങിയ വേദരാമൻ, തന്റെ ഭാവി ചോദ്യചിഹ്നമായി മുന്നിൽ നിന്നപ്പോൾ ഒടുവിൽ സ്‌കൂളിൽ പോകാൻതന്നെ തീരുമാനിച്ചു.

വേദരാമൻ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ചെറിയാൻ മുൻഷിയെ കാണുകയും സ്കൂൾ മാനേജർ ഗാന്ധി വിക്രമൻപിള്ളയുടെ സമ്മതത്തോടെ വീണ്ടും പഠനം തുടരുകയും ചെയ്യുന്നു. വിക്രമൻപിള്ളയുടെ സഹായിയുമായുള്ള പരിചയം കുന്നിൻപുറത്തുള്ള വിക്രമൻ പിള്ളയുടെ വീട്ടിലേക്കും, വെള്ളം കിട്ടാതിരുന്ന കുന്നിൻപുറത്തു കിണറിനു സ്ഥാനം കാണിച്ചുകൊടുക്കുകയും അവിടെ കിണർ കുഴിപ്പിക്കുവാൻ വിക്രമൻപിള്ള തയ്യാറാവുകയും ചെയ്യുന്നു.

കുന്നിൻപുറത്തു ഉറവ കണ്ടതോടുകൂടി വേദരാമന്‌ അത്ഭുത സിദ്ധി ഉണ്ടെന്നും ആറാം വിരൽ ആണ് അതിനു കാരണമെന്നും ആളുകൾ വിശ്വസിക്കുന്നു.

സ്കൂൾ ഫൈനൽ പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്കോടുകൂടി പാസായ വേദരാമനെ കോളേജ് പഠനത്തിനായി കൊച്ചിയിലെ സുഹൃത്ത് മാധവൻ നായരുടെ അടുത്തേക്ക് വിക്രമൻപിള്ള ഒരു കത്തുമായി പറഞ്ഞയക്കുന്നു. വേദരാമനിൽ അത്ഭുത സിദ്ധിയുണ്ടെന്നു മനസ്സിലാക്കിയ മാധവൻ നായർ മദ്രാസിൽ വ്യവസായി ചിന്നപ്പ ഗ്രുപ്പ് ചെയർമാൻ ചിന്നപ്പയെ പരിചയപ്പെടുത്തുന്നു. വ്യവസായി ചിന്നപ്പയും മാധവൻ നായരും സുരേഖയും ചേർന്ന് വേദരാമനിലെ ബിസിനസ് സാധ്യത മനസ്സിലാക്കി വേദനെ “വേദൻ ബാബ”യാക്കി കോടികൾ മുടക്കി തിരുവാൺമിയൂരിൽ ഹൈടെക് ആശ്രമം പണിതുയർത്തി അതിൽ വാഴിക്കുന്നു.

മുഖ്യമന്ത്രി അരുണഗിരിയടക്കം രാഷ്ട്രീയ വ്യാവസായിക രംഗത്തെ പലരെയും വേദൻബാബയുടെ ശിഷ്യരാക്കാനും ഡൽഹിയിൽ നടക്കുന്ന തീരുമാനങ്ങളിൽ വരെ ചരടുവലി നടത്താനും പ്രധാനമന്ത്രിയെ അടക്കം നിയന്ത്രിക്കാനും മദ്രാസ് ലോബിക്ക് സാധിക്കുന്നു. വേദൻ ബാബയെ കരുവാക്കി കോടികൾ സമ്പാദിച്ചു സസുഖം വാഴുന്ന ലോബിയുടെ അടിമയാണ് താനെന്നു തിരിച്ചറിയുന്ന വേദൻബാബ ഒരു യാത്രാ മദ്ധ്യേ വാഹനത്തിൽനിന്നും വഴിയിലിറങ്ങി എങ്ങോട്ടോ ഒടിമറയുന്നു.

അലഞ്ഞുതിരിഞ്ഞു വീണ്ടും വേദൻ ആശ്രമത്തിൽ എത്തുന്നു. താൻ ഭഗവാനല്ലെന്നും ജ്ഞാനിയല്ലെന്നും തന്റെ ആറാം വിരൽ വെറും തട്ടിപ്പാണെന്നും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും ആരും തന്നെ ഇനി മനസ്സിലാക്കില്ലെന്നു കണ്ട വേദൻ തന്റെ ആറാം വിരൽ ഛേദിച്ചു കളയുന്നതോടെ വേദൻബാബ മരിച്ചു വീഴുന്നു.

ആശ്രമ മുറ്റത്തെ ഗാർഡനിൽ ഭഗവാൻ അടക്കം ചെയ്യപ്പെടുന്നു. അവിടെ മാർബിളിൽ കൊത്തിവച്ചു…

“വേദൻബാബ ജനിച്ചില്ല…
വേദൻബാബ മരിച്ചില്ല …..”

അറ്റുവീണ ആറാം വിരൽ തിരുശേഷിപ്പായി പ്രാർത്ഥനാ ഹാളിലെ താമരപ്പൂ മണ്ഡപത്തിൽ ഒരു ഗ്ലാസ് പേടകത്തിൽ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു. കനത്ത കാവലിൽ.

ഭക്തജനങ്ങളുടെ പ്രവാഹം നാൾക്കുനാൾ വർധിച്ചുവരുന്നു…

വെള്ളിപോലെ നരച്ച മുടിയിൽ വിരലോടിച്ചുകൊണ്ട് സുരേഖയെന്ന യോഗിനിയമ്മ മന്ത്രിക്കുന്നു… “വരൂ, ഞാൻ ഭഗവാന്റെ കഥ പറയാം” എന്നുപറഞ്ഞു നോവൽ അവസാനിക്കുന്നു.

ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാവനാനിറംപകരുന്ന ഈ അപൂർവ്വ സൃഷ്ട്ടി അനുവാചകന് നവ്യാനുഭവം പകരുമെന്നതിൽ തർക്കമില്ല.

4 Comments
 1. Peter 10 months ago

  Good..

 2. Haridasan 10 months ago

  Good

 3. Retnakaran 10 months ago

  Thanks

 4. Meera Achuthan 9 months ago

  നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account