എന്റെ മുറിയിലേക്ക്‌ സങ്കോചമില്ലാതെ കയറി വരുന്ന ഒരാൾ…അതാരായിരിക്കും..?

ഞാൻ പതുക്കെ മുറിവാതിൽക്കൽ നിന്നുകൊണ്ട്‌ അകത്തേക്ക്‌ പാളി നോക്കും.

അതാ…എന്നെ നോക്കികൊണ്ട്‌ ഈറൻ വെയിൽസൂര്യനെ പോലെ തിളങ്ങുന്ന രണ്ട്‌ കണ്ണുകളെന്നെ അരികിലേക്ക്‌ വിളിക്കുന്നു.

അപ്പോൾ ഞാൻ പറയും, “ഞാൻ കൊച്ചു കുട്ടിയൊന്നല്ല, വല്യേ പെണ്ണാണ്. വാല്യേകാരി പെൺകുട്ട്യോളു മുതിർന്ന ചെക്കന്മാരെ നോക്കരുതെന്നാ…!”

മുഖത്ത്‌ നിറഞ്ഞു നിൽക്കുന്ന കൗമാരത്തിന്റെ ദീപ്തി ഞങ്ങൾ രണ്ടുപേരിലും നിറഞ്ഞു നിൽക്കുന്നുണ്ട്‌.

അപ്പോഴവൻ പറയും, “എന്റെ ഹൃദയത്തിലെ നൂറായിരം കാര്യങ്ങൾ പതിനായിരകണക്കിനു അദ്ധ്യായങ്ങളായി നിന്നോടെനിക്ക്‌ പറയണം.

ഞാനെന്റെ മനസ്സ്‌ തുറക്കുമ്പോൾ നീയും ഞാനുമെല്ലാം പ്രത്യേക അനുഭൂതിയിൽ ലയിക്കപ്പെടും.

ഒരു നവവധുവിനെ പോലെ നിന്റെ മുഖമപ്പോൾ ശോഭിക്കും. ഒളിച്ചുവെയ്ക്കാനാവാത്തത്രയും പ്രകാശം ലജ്ജയായ്‌ നിന്നെ പുണരും. മന്ത്രങ്ങൾ കൊണ്ട്‌ അടിമപ്പെട്ട ഉന്മാദിയെപോലെ നീ എന്റെ സ്നേഹത്തിനു കീഴ്പ്പെടും. ”

അത്യന്തം പ്രേമാവശനായവനത്‌ പറയുമ്പോൾ നനഞ്ഞ ആകാശത്തിലെ നിശ്ശബ്ദമായ നക്ഷത്രത്തെ പോലെ ഞാൻ നോക്കി നിൽക്കും.

യാത്ര പറഞ്ഞുകൊണ്ടവൻ വിട്ടകലുമ്പോൾ രാമഴയ്ക്കപ്പുറം മന്ദമായ്‌ വീശുന്ന തെക്കൻ കാറ്റ്‌ അവന്റെ നിശ്വാസമെന്നോണം എന്നെ തടവികൊണ്ട്‌ അവന്റെ കൂടെ എന്റെ മുറിവിട്ടിറങ്ങും.

അപ്പോൾ ഞാനെന്റെ മുഖത്ത്‌ പുതിയതായ്‌ തെളിഞ്ഞു വന്ന പ്രണയഭാവിന്റെ രേഖകൾ മായ്ക്കാനാവാതെ വസന്തം പൂത്തു നിൽക്കും.

2 Comments
  1. Indira Balan 10 months ago

    ഈറൻ വെയിൽസൂര്യനെ പോലെ….നല്ല ബിംബം

  2. Babu Raj 5 months ago

    നന്നായിട്ടുണ്ട്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2017. All Rights Reserved.

Forgot your details?

Create Account