ഞങ്ങൾ 3 അംഗ സംഘം യാതൊരു പ്ലാനിങ്ങും ഇല്ലാതെ ഒരു ദിവസം വൈകിട്ട് 3 മണിയോട് കൂടി കൊല്ലത്തു നിന്നും ഇടുക്കി ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ 2 വഴികൾ; ഒന്ന് വാഗമൺ, മറ്റൊന്ന് തൊടുപുഴ. അവിടെ നിർത്തി ചായ കുടിച്ചപ്പോൾ ആണ് തൊടുപുഴയ്ക് പോകാം എന്ന് തീരുമാനിച്ചത്. ചായ കുടിയ്ക്കാൻ കയറിയ കടയിലെ ചേട്ടൻ ആണ് പറഞ്ഞു തന്നത്, ഇലവീഴാ പൂഞ്ചിറയിൽ ഒരു റിസോർട്ട് ഉണ്ട് – പൂഞ്ചിറ റിസോർട്ട്. അങ്ങനെ അന്ന് അവിടെ താമസിക്കാൻ തീരുമാനിച്ച്‌ യാത്ര തുടർന്നു. ഗൂഗിളിൽ സേർച്ച് ചെയ്ത് പൂഞ്ചിറ റിസോർട്ടിലെ നമ്പർ സംഘടിപ്പിച്ചു. സർക്കാരിൽ നിന്നും പാട്ടത്തിനെടുത്ത് ശശി എന്ന ചേട്ടൻ ആണ് അത് നടത്തുന്നത്. ജീപ്പ് മാത്രമേ അവിടേക്ക് എത്തുള്ളു. അതുകൊണ്ട് കാഞ്ഞാറിൽ നിന്നും പൂഞ്ചിറ റൂട്ടിൽ 5 കിലോമീറ്റർ മാറി ഞങ്ങളുടെ കാർ പാർക്ക് ചെയ്യാനും അവിടുന്ന് ശശിച്ചേട്ടൻ അയച്ച ജീപ്പിൽ യാത്ര തുടരാനും തീരുമാനിച്ചു.
      
അവിടുന്ന് ജീപ്പിൽ യാത്ര തുടങ്ങി. കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ പാത. 5 കിലോമീറ്റർ ദൂരമേ ഇലവീഴാ പൂഞ്ചിറയ്ക് ഉള്ളെങ്കിലും അര മണിക്കൂറോളം എടുത്താണ് രാത്രി 10 മണിയോടെ അവിടെ എത്തിയത്. സർക്കാർ ഉടമസ്ഥതയിൽ ഉള്ള കോട്ടേജ് ആണ്. രാത്രിയിൽ ഒന്നും കാണാൻ കഴിയില്ല, എങ്കിലും മനോഹരമായ കാറ്റുണ്ട്. നല്ല കോട മഞ്ഞും. ശശിച്ചേട്ടന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ചേട്ടൻ മടങ്ങിയ ശേഷം പൂഞ്ചിറ മലയുടെ മുകളിൽ ഞങ്ങൾ 3 പേർ മാത്രം. ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ ഒരു മനുഷ്യജീവി പോലുമില്ല. ആദ്യമായി ആണ് ഞങ്ങൾ എല്ലാവരും അവിടെ എത്തുന്നത്. പകൽ വെളിച്ചത്തിൽ കാണാത്തതുകൊണ്ട് എന്താണ് ചുറ്റും എന്ന് അറിയാനും വയ്യ. ഭയം തോന്നുന്ന അന്തരീക്ഷം ആണെങ്കിലും ഞങ്ങൾക്ക് ഒട്ടും ഭയം തോന്നിയില്ല. രാത്രി 1 മണി വരെ അവിടുത്തെ മഞ്ഞു വീഴ്ചയും കാറ്റും ആസ്വദിച്ചു. മഴ തുടങ്ങിയപ്പോൾ റൂമിൽ കയറി. 5 റൂമുകൾ ഉള്ള കോട്ടേജ് ആണ്. ഓരോരുത്തരും ഓരോ റൂമിൽ കയറി. നല്ല മഴ. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ വന്നു വീഴുന്ന ഭീകര ശബ്ദങ്ങളും കേട്ട് ഉറങ്ങി.

      

രാവിലെ എഴുന്നേറ്റു. ടാപ്പുകളിൽ ഒന്നും വെള്ളമില്ല. മൊബൈലുകളിൽ ഒന്നിനും രാത്രി റേഞ്ച് ഇല്ലായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചപ്പോൾ ശശിച്ചേട്ടനെ കിട്ടി. അദ്ദേഹം ജീപ്പുമായി വന്നു. തൊട്ടടുത്ത് തന്നെ അദ്ദേഹത്തിന് സ്വന്തമായുള്ള ഒരു കോട്ടേജിലേക്ക് കൊണ്ട് പോയി. കുളിച്ചു റെഡി ആയി ഇലവീഴാ പൂഞ്ചിറ കാഴ്ചകൾ കാണാൻ ഇറങ്ങി. നല്ല കോട മഞ്ഞായിരുന്നു. അതുകൊണ്ട് അവിടെ നിന്നുള്ള പല കാഴ്ചകളും കാണാൻ കഴിഞ്ഞില്ല. ഇടയ്ക് മഞ്ഞൊഴിഞ്ഞപ്പോൾ കണ്ട കാഴ്ചകൾ നയന മനോഹരമായിരുന്നു. വിശാലമായ താഴ്വാരക്കാഴ്ച്ചകൾ. തൊടുപുഴ ആറും, പട്ടണവും, പാലങ്ങളും എല്ലാം ഒരു വിമാനത്തിൽ നിന്നും കാണുന്ന പ്രതീതിയോടെ കണ്ടു. ഇലവീഴാ പൂഞ്ചിറയിലെ കാഴ്ച്ചകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം തന്നെയാണ്. മണിക്കൂറുകൾ നിന്ന് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, എങ്കിലും മഴ അതിനൊരു തടസമായി. അതുകൊണ്ട് അവിടുന്ന് ഇല്ലിക്കൽ കല്ല് ലക്ഷ്യമാക്കി യാത്ര തുടങ്ങി.

NB: ഫാമിലി ആയി പോകുമ്പോൾ ഇലവീഴാ പൂഞ്ചിറയിൽ താമസിക്കുന്നതിനേക്കാൾ നല്ലത് അന്ന് തന്നെ കണ്ടു മടങ്ങുന്നതാണ്.cപൂഞ്ചിറ വരെ ഉള്ള 5 കിലോമീറ്റർ ജീപ്പിൽ പോയി തിരിച്ചു വരാൻ അവിടുത്തെ ജീപ്പ് ഡ്രൈവർമാർ വാങ്ങുന്നത് 1500 രൂപ ആണ്. പിന്നെ, ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല അത് കൊണ്ട് എഴുത്തിൽ പോരായ്മകൾ ഉണ്ട്, ക്ഷമിക്കുമല്ലോ..

4 Comments
 1. Arun 10 months ago

  നന്നായിട്ടുണ്ട്… ഒന്നുകൂടി വിശദമാക്കാമായിരുന്നു..

 2. Arun 10 months ago

  Many such beautiful places in Kerala still remain unexplored…

 3. Pramod 10 months ago

  Good to know…

 4. Retnakaran 10 months ago

  beautiful…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account