ഇരകള്‍

ഇനിയുമീ തിരി കത്തിതീരുവാന്‍
നേരമൊട്ടുമില്ലാത്തനേരത്ത് നീ
എന്നരുകിലേക്ക് എത്തുവാന്‍
ഇനിയുമുണ്ട് ദൂരമേറെ…
നീ എന്നെ തിരഞ്ഞ് ഇറങ്ങുന്ന
വഴിയിലായ് ദിശ തെറ്റാതിരിക്കാന്‍
ഞാന്‍ പതിച്ച മുദ്രകള്‍ നിനക്ക്
ചൂണ്ടുപലകള്‍ ആയിടും…
എന്‍റെ മുഖമുദ്രകളാണവ
ഞാനെന്ന സത്യത്തിന്‍ അസ്ഥിത്വം
പേറിയ വികൃതമായ അടയാളങ്ങള്‍
ഉത്തരം ഉണ്ടാവില്ലൊരിക്കലും…
എന്നിലായ് കഴിഞ്ഞുപോയ
കാലത്തിന്‍റെ അപൂര്‍ണ്ണ കര്‍മ്മത്തില്‍
ഞാന്‍ എന്നെ അറിയാത്ത
നേര്‍കാഴ്ചകള്‍ മാത്രം..
ഈ വഴികളെല്ലാം രണ്ടു
ദിശയിലേക്ക് മാത്രം
ഈ മണ്ണില്‍ വിളഞ്ഞതൊക്കെ
മണ്ണായി, കൃമിയായി, കീടമായി,
കുമിളായിമാത്രം ജീര്‍ണമാകുന്നു..
ശാശ്വതമല്ലിതൊന്നുമെന്ന് തിരിയാതെ
വഴികള്‍ പിന്നയുമെങ്ങോ നീളുന്നു
സത്യത്തിന്‍റെ ജാലകം തിരശ്ശീല മൂടി
സ്വയം അന്ധകാരം തീർക്കുന്നു …
ഉടലുകള്‍ ചേരുന്നു നിമിഷതകള്‍ക്ക്
വേണ്ടി മാത്രമായ്
ഉടയാടകളണിയുന്നു പിന്നെയും
ഉണര്‍വില്‍ പുത്തന്‍ പ്രഭാതത്തെ
തിരയുന്നു എവിടേയോ വീണ്ടും….
ഇരുളില്‍ ഒരുനാള്‍ സൂര്യനുദിക്കുമ്പോള്‍
പൊലിഞ്ഞു പോകും സത്യങ്ങള്‍
നിലാവില്‍ മോഘാ തണല്‍ ഇല്ലങ്കില്‍
കാഴ്ചകള്‍ ദുര്‍വിധികള്‍ ഹാ ഏറെ…..
തിരിഞ്ഞ് കൊത്താത്ത മനസ്സാക്ഷിക്ക്
നൂതനതയുടെ പുലരിയില്‍ ഇരകളുണ്ടാവും
ന്യൂനതകളുടെ ചിന്തകള്‍ക്കൊണ്ട്…
ഇന്നലകള്‍ മാത്രമല്ല തുടക്കവും ഒടുക്കവും
എന്നില്‍ മാത്രമല്ലാ ഒടുക്കവും
വേടനും ഇരയും ഞാനുമാണ്…
5 Comments
 1. Pramod 4 months ago

  നമ്മളെന്നും ഇരകൾ! .. good one.

 2. Profile photo of Haridasan
  Haridasan 4 months ago

  ഈ മണ്ണില്‍ വിളഞ്ഞതൊക്കെ മണ്ണായി, കൃമിയായി, കീടമായി, കുമിളായിമാത്രം ര്‍ണമാകുന്നു..ആരും ഇതോർക്കുന്നില്ലെന്നു മാത്രം! നന്നായിട്ടുണ്ട്

  • Profile photo of Anees kylm Author
   Anees kylm 4 months ago

   Haridasan നന്ദി ഭായി

 3. Pramod 4 months ago

  good one..

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

+91 89040 40082

About us | FAQ | Terms of use | Contact us

© Copy right 2017 . All Rights Reserved.

MENU

Log in with your credentials

or    

Forgot your details?

Create Account