നീർക്കുമിളകൾ

നമുക്കിടയിലൂടെ പറന്നൊഴുകുന്ന
നീർക്കുമിളകൾക്കറിയില്ലല്ലോ,
നമ്മുടെയുള്ളിലെ പ്രണയം
എന്നോ നഷ്ടമായിയെന്ന്…

അലതല്ലും തിരകളെ സാക്ഷിയാക്കി
മൂകമായ് നീയിരിക്കെ,
വാക്കുകൾക്കായി ഞാൻ
മണലിൽ തിരയുന്നു…

കണ്ണെത്താ ദൂരം,
നാം നടന്ന തീരം
കാൽപ്പാടുമാത്രമിനിയെന്തിനായെന്നോതി
തിരവന്നു മായ്ച്ചിരിക്കുന്നു….

ഇന്നുനാം രണ്ടു
ശരീരങ്ങൾ മാത്രമായ് ,
വേർപെടാൻ വയ്യാത്ത
ഹൃദയങ്ങളെവിടെയോ
യാത്രയായ് നോവിനാൽ
നീറിടാതെ…

വർണ്ണപ്രപഞ്ചം തീർക്കുന്ന കുമിളകൾ
ക്ഷണികം ഉയർന്നു പൊട്ടുന്നു..
ഹ്രസ്വമാം പ്രണയത്തിൽ
നാംകണ്ട സ്വപ്നങ്ങൾ
കാറ്റിൽ അലിഞ്ഞുപോകുന്നു…

3 Comments
 1. Profile photo of Babu Raj
  Babu Raj 1 month ago

  നല്ല വരികൾ

 2. Profile photo of Pulickal Marar
  Pulickal Marar 1 month ago

  മനോഹരം…

 3. Profile photo of Haridasan
  Haridasan 1 month ago

  Good lines…

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

+91 89040 40082

About us | FAQ | Terms of use | Contact us

© Copy right 2017 . All Rights Reserved.

MENU

Log in with your credentials

or    

Forgot your details?

Create Account