കനലുരുക്കി കനലുരുക്കി
ജ്വലിച്ചിടുന്ന വേനലില്‍
നാവറുത്ത് നേദ്യമാക്കി
നീ പടച്ച പാട്ടുകള്‍
പാടിടുന്നു കുടലുവറ്റി
എല്ലെഴുന്ന ദേഹികള്‍
ചീറ്റിടുന്നു കാളിയന്‍
ഫണമെടുത്തു ചുറ്റിലും

ഞാനുടച്ച മലകളെന്‍റെ
കനവുടച്ചു മായുകില്‍
ഞാന്‍ വിയര്‍ത്ത പാടമെന്‍റെ
ചിതയെരിഞ്ഞ നോവുകള്‍
കുളിരുതന്ന നദികളിന്നു
വെയില്‍വിരിച്ച മണലുകള്‍
കൈതപൂത്ത ഗ്രാമഭംഗി
ചിതലെടുത്ത ഏടുകള്‍

നല്ലനാളെ പങ്കിടുന്ന
ഭൂമിപെറ്റപൂക്കളില്‍
മഞ്ഞുതുള്ളി കോര്‍ത്തുവച്ചു
സൂര്യബിംബ ജ്വാലകള്‍
ഭൂമിപെറ്റ മക്കളാം
മനുഷ്യരിന്നു പാരിലും
ചിറകടര്‍ന്നു കൂട്ടിനുള്ളില്‍
ചിറകടിച്ചുകേഴുവോര്‍

കൂരിരുള്‍കയത്തിനുള്ളില്‍
കൂട്ടരെ വധിപ്പവര്‍
കാരിരുമ്പുകോട്ടകെട്ടി
തിന്മയെവളര്‍ത്തുവോര്‍
അമ്മയെന്ന മാധുര്യം
മറന്നിടുന്ന കൂട്ടരും
കാമമെന്ന കണ്ണുകൊണ്ടു
പെണ്ണിനെ രുചിപ്പവര്‍

എന്‍റെ രാജ്യമെന്തുചന്ത-
മെന്നതേറ്റുപാടുവാന്‍
തേനുറഞ്ഞ ഹൃദയമൊന്നു
വേറെ നമ്മള്‍ കരുതണം
നീയെടുത്ത വാളിനാല്‍
മുറിച്ചെടുക്ക തിന്മകള്‍
സ്നേഹമെന്ന കൊടിയെടുത്തു
കോര്‍ത്തെടുക്ക നന്മകള്‍

ഹൃദയമെന്ന തന്ത്രിമീട്ടി
മതിമറന്നു പാടുവാന്‍
കാടൊരുക്കി കനവൊരുക്കി
മഴയെ നമ്മള്‍ കാക്കണം
പുതിയ ചാലുകീറിവന്നു
മഴനമുക്കു നല്‍കിടും
മണ്‍മറഞ്ഞ പാടവും
മധുനിറഞ്ഞ പൂക്കളും

നെല്‍വിളഞ്ഞ പാടമൊന്നു
കണ്‍കുളിര്‍ക്കെ കാണുവാന്‍
നെഞ്ചിലുള്ള പാല്‍പകുത്ത്
തലമുറയ്ക്കു നല്‍കണം
നന്മയെന്ന വിത്തു ചേറി
മക്കളെ വളര്‍ത്തുകില്‍
തളിര്‍മരങ്ങള്‍ പൂത്തുനല്ല
തണലിടങ്ങളായിടും

12 Comments
  1. Pramod 11 months ago

    മനോഹരമായ കവിത. നന്മയെന്ന വിത്തു ചേറി മക്കളെ വളർത്താം… നന്ദി

  2. Haridasan 11 months ago

    നല്ല വരികൾ! നന്ദി

  3. Sugathan Velayi 11 months ago

    നല്ല കവിത .മനോഹരമായ വരികൾ.ഉയർന്ന ചിന്തകൾ .അഭിനന്ദനങ്ങൾ…..

  4. Kgp nair 11 months ago

    നല്ല, അര്‍ധമുള്ള ഈണമുള്ള വരികളള്‍. ആശംസകള്‍.

  5. Meera Achuthan 11 months ago

    വേണം,കാടൂം,മഴയും,പാടവും,പൂക്കളും ഒക്കെ നമുക്ക് വേണം. അതിനായി , മക്കളെപ്രാപ്തരാക്കണം
    അതി മനോഹരമായകവിത
    ഹൃദയം നിറഞ്ഞ അഭിന
    ന്ദനങ്ങൾ.

  6. Retnakaran 11 months ago

    മനോഹരം !!

  7. Peter 11 months ago

    Beautiful!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account