— ഗോവിന്ദനുണ്ണി —

ഓണം ഒരു ചരിത്രസത്യമാണോ? , ഇതിഹാസ കഥയാണോ? ഏതായാലും “മാനുഷരെല്ലാരും ഒന്നുപോലെ” എന്ന് ചിന്തിച്ച ആ കാലത്തെ, ആ ആദ്യത്തെ സോഷ്യലിസ്റ്റ് രാജാവിനെ നമിക്കുന്നു.

ഓണത്തിന്റെ ഓർമ്മകൾ പലപ്പോഴും ഒരുപാടു പിന്നോട്ട് കൊണ്ടുപോകുന്നു. ഓണത്തുമ്പികൾക്കു പുറകെ ഓടിയിരുന്ന ആ ബാല്യകാലം. ഓണക്കാലത്ത് പൂക്കൊട്ടയുമായി പൂക്കൾ തേടി നടന്നിരുന്ന ചേച്ചിയ്ക്ക് സഹായിയായി ഉത്സാഹത്തോടെ പിന്നാലെ നടന്നതും ആമ്പൽ പൂ പറിക്കാൻ വെമ്പിയ സാഹസവും ഇന്നും മനസ്സിൽ.

ഓണക്കാലത്ത് നാട് ഉണരുന്നു, എല്ലാവരും ഒരുപാട് തിരക്ക് കാണിക്കുന്നു. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴമൊഴിയുടെ അർഥം തേടിനടന്ന കാലം…

കാണം എന്നാൽ “വസ്‌തു” എന്ന് മലയാളം മാഷിൽ നിന്നറിഞ്ഞപ്പോൾ, “അമ്മെ, നമുക്ക് വസ്‌തു വിൽക്കാം” എന്ന്, അച്ഛന്റെ മണിഓർഡർ കിട്ടാൻ വൈകിയപ്പോൾ സങ്കടപ്പെട്ട അമ്മയോട് പറഞ്ഞത്…

ആ ഓണങ്ങൾക്ക് ഒരുപാട് ഓർമ്മകൾ. ഉത്രാട സന്ധ്യയിൽ കാമിനി കണ്ടാൽ കവിത വരുമെന്ന സുഹൃത്‌വചനം കേട്ട്, അവളുടെ വീട്ടുപടിക്കലൂടെ ഒന്ന് കാണാനായി ഒരുപാട് കവാത്ത് നടത്തിയത്!..

ഗ്രാമത്തിലെ ചെങ്ങാതിമാരൊത്ത്, വാശിയേറിയ തലമപന്തുമത്സരങ്ങളിൽ പങ്കെടുത്തത്, കൈകൊട്ടിക്കളിക്കുന്ന സുന്ദരിമാരെ ഒളിഞ്ഞു നോക്കിയത്…

മഹാനഗരം ഒരുക്കുന്ന റെഡിമെയ്‌ഡ്‌ ഓണങ്ങൾ ഓർമ്മിപ്പിക്കുന്നതും ആ പൊയ്‌പ്പോയ ഓണങ്ങളെയാണ്.

കാലം മാറി, കോലം മാറി. സംസ്‌കാരങ്ങളും പൈതൃകങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും, ആ നല്ല ഓർമകളെ താലോലിക്കുന്ന, സ്‌നേഹിക്കുന്ന, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ തിരുവോണ ആശംസകൾ നേരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account