— ഇന്ദിര കുമുദ് —

കോൺക്രീറ്റ് കാടുകൾക്കിടയിലിരുന്ന് ഓണത്തൈക്കുറിച്ച് ഓർക്കുന്നത് തന്നെ അതിരാവിലെ തറവാട്ടുകുളത്തിന്റെ തണുപ്പിലേക്ക് മുങ്ങാംകുഴിയിടുംപോലെയാണ്.

ഓണത്തിന് ആർഭാടങ്ങളും പൊങ്ങച്ചങ്ങളും വർഗ്ഗീയതയുടെ പരുപരുപ്പും ഇല്ലാതിരുന്ന ഒരു കാലം.. സന്തോഷവും സ്നേഹവും അറിഞ്ഞും പങ്കുവെച്ചും ഉള്ളതുകൊണ്ട് ഓണം ആഘോഷിച്ചിരുന്നു..

അത്തപ്പൂക്കളം തീർക്കാൻ പൂക്കൾക്കായി അലഞ്ഞു മടുത്തു കോഴിവാലൻചെടിയുടെ.. പേരോർമ്മയില്ലാത്ത ഏതൊക്കെയോ ചെടികളുടെ ഇലകൾ പറിച്ചിട്ടു നിറങ്ങൾ പൂർണമാക്കാറുണ്ടായിരുന്നു.. ജീവിതത്തിലെ കാട്ടിക്കൂട്ടലുകൾക്ക് തുടക്കം കുറിച്ചത് ചിലപ്പോ അന്നാകും.

പച്ചക്കറിഭക്ഷണം ഇത്തിരിപോലും ഇഷ്ടമല്ലാതിരുന്ന കുട്ടിക്കാലത്ത് ഇലസദ്യയോട് തീരെ താൽപര്യമില്ലായിരുന്നൂ എന്നത് ഒരു നേര്.. പരിപ്പു പ്രഥമനും അടയുമായിരുന്നൂ ഇഷ്ടത്തോടെ ഓണത്തിനു കഴിച്ചിരുന്ന വിഭവങ്ങൾ

ഓണക്കോടി നടക്കാത്ത ഒരു സ്വപ്നമായിരുന്നു. ജൂൺമാസം മാത്രമേ അച്ഛൻ പുതിയ കുപ്പായം വാങ്ങിത്തരാറുണ്ടായിരുന്നുള്ളൂ..

കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി തീവ്രാനുരാഗത്തിലായതിൽ പിന്നെ മനസ്സ് ഓണം പോലുള്ള ആഘോഷങ്ങളുമായി അകന്നുനടക്കാൻ തുടങ്ങി. ദശാബ്ദങ്ങൾ പിന്നിട്ട പ്രവാസജീവിതത്തിലാകട്ടെ ഓണം ടി. വി. യിലും മലയാളിസമാജത്തിന്റെ ഒറ്റദിവസാഘോഷത്തിലും ഒതുങ്ങിയിരിക്കുന്നു.

എന്നാലും ഓണം ഓണമാണ്.. ഓണം പോലെ വേറൊരു ആഘോഷവുമില്ല…

ഓണാശംസകളോടെ..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account