പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള, അവയുടെ ഗുണ നിലവാരമുയര്‍ത്താനുള്ള കാമ്പയിന്‍ ഔദ്യോഗികമായിത്തന്നെ ആരംഭിച്ചിരിക്കുകയാണല്ലോ കേരളത്തില്‍. പൊതു വിദ്യാലയത്തില്‍ പഠിക്കുകയും മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയും പൊതു വിദ്യാലയങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ നിശ്ചയമായും ഈ കാമ്പയിനൊപ്പമാണ് ഞാന്‍. വ്യത്യസ്ത മത – ജാതി വിഭാഗങ്ങളിലും വര്‍ഗ്ഗ-വംശ വിഭാഗങ്ങളിലും പെട്ടവരോടൊപ്പം ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇടകലര്‍ന്നിരുന്ന് പഠിച്ചതാണ് എന്റെ തലമുറയുടെ മേന്മകള്‍ക്ക് അങ്ങനെയൊന്നുണ്ടെങ്കില്‍, ഒരടിസ്ഥാനം.

പൊതു വിദ്യാലയങ്ങളിലേക്ക് സ്വന്തം മക്കളെ അയച്ചുകൊണ്ടു തന്നെയാണ് ഈ കാമ്പയിനില്‍ നാം പങ്കെടുക്കേണ്ടത്. കേരളത്തിലെ മന്ത്രിമാരും എം.എല്‍.എ മാരും സ്വന്തം മക്കളെ/കൊച്ചു മക്കളെ പൊതു വിദ്യാലയങ്ങളിലയച്ച് മാതൃക കാണിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് പൊതു വിദ്യാലയങ്ങളിലെ അധ്യാപകരോട് സ്വന്തം മക്കളെ സ്വന്തം വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാവശ്യപ്പെടാം. ഗ്രാമങ്ങളിലെ നാടന്‍ ഹോട്ടലുകള്‍ നോക്കുക. അത് നടത്തുന്നവര്‍ കഴിക്കുന്നത് അവര്‍ വിളമ്പുന്ന ഭക്ഷണം തന്നെയാണ്. സ്റ്റാര്‍ ഹോട്ടലുകളിലെ പാചകക്കാരും വിളമ്പുകാരും അവര്‍ ജോലി ചെയ്യുന്ന ഹോട്ടലുകളില്‍ നിന്ന് മിക്കവാറും ഭക്ഷണം കഴിക്കാത്തവരുമാണെന്നുമറിയാം. പൊതു വിദ്യാലയങ്ങളുടെ മേന്മ ഉയര്‍ത്തണമെങ്കില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ സ്വന്തം കുട്ടികള്‍ കൂടി ഉണ്ടാവണം. പൊതുരംഗത്തെ പ്രമുഖരുടെ മക്കള്‍ കൂടി ഉണ്ടാവണം. അങ്ങനെയെങ്കില്‍ അധ്യാപകര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകും. സ്‌കൂളുകള്‍ കൂടുതല്‍ അക്കൗണ്ടബ്‌ളാവും.

പൊതു വിദ്യാലയങ്ങളില്‍ പഠിച്ചു വളര്‍ന്ന് ആ ബലത്തില്‍ പിന്നീട് സ്വന്തം ജീവിതം കെട്ടിപ്പടുത്തവര്‍ മിക്കവാറും ഫീസ് കൊടുക്കാതെ പഠിച്ചവരോ നാമമാത്രമായ ഫീസ് മാത്രം കൊടുത്ത് പഠിച്ചവരോ ആണല്ലോ. പൊതുജീവിതത്തില്‍ ഉയര്‍ന്ന ജോലികളില്‍, ഉയര്‍ന്ന ശമ്പളം പറ്റി ജീവിക്കുന്നവര്‍ ഏറെ. തങ്ങള്‍ പഠിച്ചിറങ്ങിയ പഴയ വിദ്യാലയത്തിന്റെ ഗതി എന്തെന്നന്വേഷിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ലേ? ആ വിദ്യാലയത്തിന് പിന്നീടെന്ത് സംഭവിച്ചു? അവിടെ ഇപ്പോള്‍ പഠിക്കുന്നവര്‍ പഴയ ഈ പയ്യന്‍സിന്റെ ബന്ധുക്കളോ അയല്‍ക്കാരോ നാട്ടുകാരോ തന്നെ ആയിരിക്കുമല്ലോ.  തങ്ങളുടെ പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങിയ സമയത്ത് കൊടുക്കാതെ പോയ ഗുരുദക്ഷിണ കൊടുത്തു തീര്‍ക്കാന്‍ ഇപ്പോള്‍ ഇതാണവസരം. യഥാര്‍ത്ഥത്തില്‍ അധ്യാപകര്‍ക്ക് പെന്‍ഷന്‍ സര്‍ക്കാര്‍ കൊടുക്കേണ്ടതല്ല, പഴയ ശിഷ്യന്മാരാണ് അധ്യാപകരുടെ ശിഷ്ടകാലത്ത് പഴയ ഗുരുനാഥന്മാരുടെ കാര്യങ്ങള്‍ നോക്കേണ്ടത്. അത് പക്ഷേ നടക്കാത്ത കാര്യമാണ്. അതിലൊരു അനിശ്ചിതത്വവുമുണ്ടല്ലോ. അതഭിമുഖീകരിക്കാന്‍ അധ്യാപകരോ അധ്യാപക സംഘടനകളോ തയ്യാറാവുകയുമില്ല. ഏതായാലും പൂര്‍വ്വ വിദ്യാര്‍ഥികള്‍ തങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് ഗുരുദക്ഷിണ നല്‍കണമെന്നത് പക്ഷേ പരിഗണിക്കപ്പെടാവുന്ന, പരിഗണിക്കപ്പെടേണ്ട ഒരാശയമല്ലേ?

ഇരുപതിനായിരമോ അര ലക്ഷമോ ലക്ഷമോ ലക്ഷങ്ങളോ പ്രതിമാസ ശമ്പളം വാങ്ങി ജീവിക്കുന്നവര്‍ അവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം സ്വമേധയാ തങ്ങളുടെ പഴയ വിദ്യാലയത്തിന് ഗുരുദക്ഷിണയായി നല്‍കണമെന്ന ആശയം അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും പൊതു സമവായമുണ്ടാക്കി നടപ്പിലാക്കാനും ഇതാണ് പറ്റിയ സമയം.

4 Comments
 1. എം.എം. സചീന്ദ്രൻ 4 years ago

  ശരിയാണ് മാഷേ നമ്മിൽ പലരും ഗുരുദക്ഷിണ കൊടുക്കാത്തവരാണ്

 2. Retnakaran 4 years ago

  Very good thoughts, Sir. Looking forward to such a society…..

 3. This article reminded me of my first Government School where my mother worked as a teacher. This school celebrated its Centenary two years ago and i visited my school and met a few of my teachers whom the management honoured along the Centenary Celebration. As an ardent poetry lover i sponsored a poetry competition for the children of that Government School, surprised to see the little talents and they even run a school magazine. It was a memorable day of my life and the school also honoured me for my little contribution to literature and poetry.

  The most interesting part of the speech from the Head Master of the School was that even when we call our School a 100 year old Grandmother please note our School remains the same as how she was in her good twenties. There the irony of Growth a question where there no funds for any further development. My old pre primary classes upto fourth standard still the same and the teachers feel the pressure from the outer modernisation in educational set up.

  It is nostalgic a feeling to revisit ones school and it is important to contribute to the schools where we learned our first alphabets of life..

 4. KGP Nair 3 years ago

  This is a reminder of my permanent debt towards my Aassan who taught me the malayalam alphabets in sand from a script on palm leaf. I have promised him my first salary when employed but …
  I do not think those cream of teachers would have accepted any monetary gifts (they would consider it as alms)from their beloved students! Our welfare and well being were only what they had in their mind. They would look forward for anything other than that!

  Idea of Mr. Chandran is great but in most of the cases, neither the school nor those teachers would be surviving. And most of those govt schools were old and dilapidated and would have given way to some other structures.

  Gurudakshina in its true sense is not money. Remember an instance when a thumb was accepted as Gurudakshina!

  We have, indeed, a duty towards the organisations which made us what we are! Let me remind you, this is the day even the father and mother are forsaken and driven away to oldage homes!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account