കൈതപ്രത്തിന്റെ പാട്ടുകള്‍ അവയുടെ ബഹുരൂപിയായ ഘടനയില്‍, ഭിന്നസ്വരങ്ങളില്‍ മലയാളി ആസ്വദിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷത്തോളമാകുന്നു.

ഭാഷയുടെ ആഖ്യാനത്തിന്റേയും ഏകകേന്ദ്രിതഘടനകളെയും മറികടന്ന് ബഹുകേന്ദ്രിതമായ കാഴ്ചയില്‍ സൃഷ്ടിക്കുന്ന പാട്ടുലോകമാണിത്. ഈ കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് നമ്മുടെ ഓര്‍മ്മയുടെ വസന്തജാലകങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ നാം കാണുന്നത് മിത്തും ആചാരവും പ്രാക്തനസ്മൃതിയും ഗൃഹാതുരതയും എല്ലാം ഊടുംപാവും ചേര്‍ത്ത ഒരു പാട്ടുഭാഷയുടെ ലോകമാണ്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കവി, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, സംഗീതജ്ഞന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് കൈതപ്രം ദാമോദന്‍ നമ്പൂതിരി. ഗാനരചനയക്കും സംഗീതത്തിനും പലതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, ക്രിട്ടിക്‌സ് അവാര്‍ഡുകള്‍, കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡ്, വീണപൂവ് സെന്റിനറി പുരസ്‌കാരം, തുളസീവന പുരസ്‌കാരം, ഭാസ്‌കര പുരസ്‌കാരം, എന്നിവ നേടി. സംഗീതചികിത്സാരംഗത്ത് ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളിലൂടെ കൈതപ്രം സ്ഥാപിച്ച സ്വാതിതിരുനാള്‍ കലാകേന്ദ്രത്തിന്റെ സേവനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധ നേടി.

കൃതികള്‍: തീച്ചാമുണ്ഡി, കൈതപ്രംകവിതകള്‍ (കവിത), സ്‌നേഹരാമായണം (ഗദ്യം).

ഭാര്യ : ദേവി, മക്കള്‍ : ദീപാങ്കുരന്‍, ദേവദര്‍ശന്‍.

വില 250 രൂപ

To order, contact: info@jwalanam.in

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account