നിഴലുകൾ രാത്രിയെ പ്രണയിക്കും
രാത്രിയുടെ നിശബ്ദതയെ തലോടും
ഒഴുകിയെത്തുന്ന നനവുള്ള കാറ്റിനെ പുണരും
മിന്നിമായുന്ന നക്ഷത്രങ്ങളെ കിനാവുകളാക്കും
പാതിമറയുന്ന ചന്ദ്രനിൽ സ്വപ്ന യാമങ്ങളെ തേടും
ജനാലകൾക്കപ്പുറത്തെ ചലനങ്ങൾക്ക് കാതോർക്കും
വളകളിട്ട കൈകൾ മുദ്രകളാക്കും
കറുപ്പും ചുവപ്പും കലർന്ന വളകൾ
നൃത്ത ചുവടുകൾ വയ്ക്കും
എവിടെനിന്നോ വന്ന ശ്രുതിയിൽ
വളകൾ ചുവടുമാറ്റും
അടർന്നുവീണ വളകൾ പോറൽ ആകും
നിഴലുകൾ നിശ്ചലമാകും
രാത്രി നിഴലിനെ പുണരും
നിഴലുകൾ രാത്രിയെ പ്രണയിക്കും
wow ……that’s a beautiful poem….continue to write such thought provoking poems.. thanks for giving me the opportunity to read such a poem!!!!!!
“നിഴലുകളുടെ പ്രണയം ” നന്നായി.
– കാറ്റും , പ്രകൃതിയും ,നക്ഷത്രങ്ങളും ,
സ്വപ്നങ്ങളും , യാമങ്ങളും കൂട്ടിനുണ്ട്…….
– ശ്രുതിയും ,താളവും , മുദ്രകളും ,
നൃത്തച്ചുവടുകളിൽ ലയിക്കുമ്പോൾ ,
“നിഴൽ – രാത്രി ” സമാഗമം
രാഗാർദ്ര മാവുന്നു………………………..
ഒപ്പം
കവിതയും.
– രവി.