ഉമ്മറത്തിണ്ണമേലുള്ള
ചാരുകസേരയിലിപ്പോഴും
ബീഡി പുകയുന്നുണ്ട്
അത്താഴപശ്ണിക്കാരുണ്ടോ
പടിപ്പുരമേൽ കണ്ണുകൾ
തിരയുന്നുണ്ട്
കുളക്കടവിൽ
എണ്ണയുടെ മണം
തിളയ്ക്കുന്നുണ്ട്
അടുക്കളയിൽ പഴംനുറുക്ക്
ആവിപാറുന്നുണ്ട്
കച്ചകെട്ടിയ
കുചേലനും,അവിൽ-
പ്പൊതികളും നടുമുറ്റത്ത്
വ്യാകുലരായി ഉലാത്തുന്നുണ്ട്
ദാനധർമ്മങ്ങളുടെ
കണക്കുപുസ്തകം
പഴയ ഒാല
ചിലതെല്ലാം ഒാർമ്മപ്പെടുത്തുന്നുണ്ട്
ചുരുട്ടിവച്ച പുതപ്പുകൾക്കിടയിൽ
ഒരു കണ്ണട
മിഴിച്ചുനോക്കുന്നുണ്ട്……!

1 Comment
  1. Retnakaran 4 years ago

    Well written, Niranjana. Keep it up!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account