അദ്ധ്യായം 3.
ഗ്രാമം..
മരതക പട്ടു ചുറ്റി കാർകൂന്തലിൽ പൂക്കൾ ചൂടി നിൽക്കും സൗന്ദര്യവതിയാണ് ഇളവഞ്ചൂർ ഗ്രാമം. ഭഗവതി കാവും യക്ഷി കാവും നാഗ കാവും കഥകൾ ഉറങ്ങി കിടക്കുന്ന ഇടവഴികളും കളകളം പാടി ഒഴുകുന്ന പുഴകളും ഇളവഞ്ചുർ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു. അന്തിയാവോളം പാടത്ത് പണിയെടുത്ത് അവറാച്ചന്റെ കള്ളു ഷാപ്പിൽ നിന്നും വയറു നിറയെ കള്ളു കുടിച്ച് നാടൻ പാട്ടും പാടി ചാമിയേട്ടനും കൂട്ടരും കൊയ്ത്തൊഴിഞ്ഞ പാടവരമ്പിലൂടെ നാട്ടാരെ തെറി വിളിച്ച് നാലുകാലിൽ നടന്നു.
കൊളവൻ മൊക്കിലെ ആൽതറയിലിരുന്ന് തലേന്ന് കണ്ട സിനിമയിലെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് വിവേകും കുട്ടുകാരും. കൊളവൻ മൊക്ക് ഗവൺമെന്റ് സ്കൂളിലെ റിട്ട അദ്ധ്യാപകരായ വിനയൻ മാഷിന്റെയും ദേവകി ടീച്ചറിന്റെയും എക മകനാണ് വിവേക്. ഹോട്ടൽ മാനേജ്മെന്റ് പഠനും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പണിയില്ലാതെ ചങ്ങാതിമാരൊന്നിച്ച് കവലകറങ്ങി നടക്കുന്നു.
മകനെ ഓർത്ത് വേദനിക്കാത്ത ദിവസങ്ങളില്ല ടീച്ചർക്ക്. ഉള്ളിലെ ആദികൾ ഒന്നും പറയാതെ ഉള്ളിലൊതുക്കി മകൻ നല്ല നിലയിൽ എത്തുമെന്നുള്ള പ്രതീക്ഷയിൽ…
(തുടരും)
Good going..
Good story