നിങ്ങൾക്കറിയില്ലേ അന്തർജനമെന്നാൽ ആരാണെന്ന് ?

ഒച്ചയാട്ടിയകറ്റി കാലുള്ളൊരു മറക്കുട നിങ്ങൾക്കു മുന്നിലൂടെ അതാ നടന്നുപോകുന്നതു കാണുന്നില്ലേ !

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ഉജ്വലമായ ഒരു സമരകാലത്തിനു ശേഷം ഈ അന്തർജനം ഒരു പഴയ ചിത്രമായി. ആ പരിണാമ ചരിത്രത്തിലെ അഗ്‌നിനക്ഷത്രങ്ങളിലൊന്നായ ആര്യാ പള്ളത്തിൻറെ സ്മരണകളുള്ള വള്ളുവനാട്ടിലെ പള്ളം മന ഇന്ന് ജീവിതത്തിൽ ഇരുട്ടുമൂടിയ സ്ത്രീകളുടെ മാത്രമല്ല, സമൂഹത്തിലെ അശരണരും നിരാലംബരുമായ നൂറുകണക്കിന് മനുഷ്യർക്ക് വെളിച്ചമായ അഭയമാണ്.

ആര്യാ പള്ളത്തിൻറെ മകൻ പരമേശ്വരൻറെ പുത്രൻ കൃഷ്ണനിലൂടെ നൻമയുടെ ആ കാലം തലമുറകളിലേക്ക് പകരുന്നു. ഒറ്റപ്പെട്ടുപോയ, ജീവിതത്തിൻറെ താളം നഷ്‌ടപ്പെട്ടുപോയവർക്ക് അത് താങ്ങും തണലുമാകുന്നു. ആ നൻമമരത്തിൻറെ പേരാണ് ‘അഭയം’.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് കൊപ്പം പുലാശേരിയിൽ പള്ളം മനയും മുപ്പതേക്കറോളം ജെെവഭൂമിയും അഭയം എന്ന കേന്ദ്രവും. ബാങ്കുദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ 19 വർഷം സർവീസ് ബാക്കിനിൽക്കേ സ്വയം വിരമിച്ച്, ജീവിതം അപരന് സമർപ്പിച്ചതിൻറെ ചിത്രമാണിത്. 1988 ൽ കുറച്ചു കുട്ടികളെ താമസിപ്പിച്ചു കൊണ്ടാണ് അഭയത്തിന് തുടക്കമാകുന്നത്. ഗ്രാമവികസന സമിതിയുടെ തുടർച്ചയായി രൂപപ്പെട്ട ഒരു സന്നദ്ധസംഘം. ബാലമന്ദിരം, അംഗനവാടി, ഗ്രന്ഥശാല എന്നതിൽ നിന്ന് ഇന്നത് നിരാലംബരുടെ അഭയസ്ഥാനം, അഗതികളായ സ്ത്രീകളുടെ ഭവനം, മാനസിക വെല്ലുവിളികളുള്ളവരുടെ പുനരധിവാസ കേന്ദ്രം, ജെെവകൃഷി, പ്രകൃതിജീവനം, വായനശാല എന്നിങ്ങനെ പന്തലിച്ചിരിക്കുന്നു. അവരോടൊപ്പം ജീവിതത്തിൻറെ നെെർമല്യം കൊണ്ട് പ്രകാശം പരത്തുന്ന കൃഷ്ണേട്ടനും.

വിദേശഫണ്ടുകളോ മറ്റോ സ്വീകരിക്കാതെ സാധാരണ മനുഷ്യർ സ്നേഹത്തോടെ നൽകുന്നതാണ് ഇവിടുത്തെ ചെലവുകളുടെ മാർഗം. ഏതാണ്ട് പതിനായിരത്തിലധികം തുക ഓരോ ദിവസവും അന്തേവാസികളുടെ ഭക്ഷണാവശ്യത്തിനു മാത്രമാവുന്നുണ്ട്. നൻമയുള്ള മനുഷ്യർ പലതരത്തിൽ അഭയത്തോട് ചേർന്നുനിൽക്കുന്നു. പയ്യനടം എന്ന സ്ഥലത്ത് ഒരേക്ര സ്ഥലം വിട്ടുനൽകി ബഷീർ എന്നൊരാൾ അഭയത്തിന് കൂട്ടാവുന്നു.

അഭയം കൃഷ്ണാ എന്നതിന് ഒരു പ്രാർത്ഥന എന്നല്ല, പ്രവൃത്തി എന്നാണ് ഇവിടെ അർത്ഥം…

-രാജേഷ് മേനോൻ

4 Comments
 1. Xavier Joseph. 4 years ago

  It’s really good to brief this community, somebody gets inspire and will help them.

 2. Pramod 4 years ago

  It is really heartening to see and hear about such people and their humanitarian work.

 3. Vinod 4 years ago

  ജീവകാരുണ്യം!

 4. Vipin 4 years ago

  A noble cause..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account