എഴുത്തും വായനയും ഗൗരവതരമായി കാണുന്ന ഒരുകൂട്ടം വ്യക്തികളുടെ മുൻകൈയിൽ ഒരു തുറന്ന പേജ് – അതാണ് ജ്വലനം.  വായന കുറഞ്ഞു വരുന്നു എന്ന് പറയുമ്പോഴും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ആകട്ടെ, അനിയന്ത്രിതമായ പെരുപ്പമാണ് കാണുന്നത്.

ഇവിടെ പലപ്പോഴും സാഹിത്യത്തിനും കലയ്ക്കും ഉള്ള ഗൗരവതരമായ ഇടപെടലുകൾ കുറവാണ്. സാഹിത്യവും കലയും മനുഷ്യ സംസ്കാരത്തെ നിയന്ത്രിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് കാര്യങ്ങൾ മാറിമറഞ്ഞിരിക്കുന്നു. വിഷ്വൽ മീഡിയ ആണ് സംസ്കാരത്തെ നിർമിക്കുന്നത്.

സാഹിത്യവും കലയും ആത്യന്തികമായി സ്വാതന്ത്ര്യത്തെയും നൈഗികതയെയും സൗന്ദര്യത്തെയും ആണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, വില്പനച്ചരക്ക് എന്നതിന് അപ്പുറത്ത് അക്ഷരങ്ങൾക്ക് അനേകം മാനങ്ങൾ ഉണ്ട്. അതിന്റെ അനേകം തലങ്ങളിലേക്ക് സൂഷ്മാന്വേഷണം നടത്താനും സാംസ്‌കാരിക വിനിമയങ്ങൾ സാധ്യമാക്കാനും ജ്വലനത്തിന് സാധിക്കട്ടെ.

എന്റെ ഹൃദയപൂർവമായ അഭിവാദ്യങ്ങൾ!

— സാറാ ജോസഫ്

12 Comments
 1. രവി 12 months ago

  സന്തോഷം ടീച്ചര്‍ ജി …………

 2. രവി 12 months ago

  സന്തോഷം ടീച്ചര്‍ ജി …………
  രവി പുന്നക്കല്‍.

 3. Jyothi Nambiar 12 months ago

  thanks teacher……

 4. തങ്കച്ചന്‍ പന്തളം. 12 months ago

  എഴുത്തും വായനയും ഗൗരവതരമായ കാണുന്നവരുടെ തുറന്ന പേജ് ….. സാറാ ടീച്ചറുടെ വാക്കുകൾ ഗൗരവ പൂർവ്വം കാണുക.
  അക്ഷരങ്ങൾ ജ്വലിച്ച് ആശയങ്ങള്‍ പ്രകാശമാനമാകട്ടെ… ഹൃദയാഭിവാദനങ്ങൾ.

 5. അർച്ചന സുനിൽ 12 months ago

  അക്ഷരങ്ങളാൽ ജ്വലിക്കട്ടെ…ആ പ്രകാശം പരക്കട്ടെ…

 6. Author
  jwalanam 12 months ago

  Thank you very much, teacher.

 7. suneer ali aripra 11 months ago

  ആശംസകള്‍ @jwalanam

 8. akakukka 11 months ago

  Wishes…..

 9. ഇന്ദിര കുമുദ് 11 months ago

  ആശംസകൾ

 10. sheebadilshad 11 months ago

  Best wishes

 11. Ktsprasad 8 months ago

  മനുഷ്യർ വികാര വിചാരങ്ങൾ പങ്കുവെക്കുന്നത് വാക്കുകളിൽ……
  വാക്കുകൾ ഉണ്ടാവുന്നത് അക്ഷരങ്ങളിൽ….
  ഇത്തരം വിചാരങ്ങൾ കൈമാറാൻ….അതിനു വേണ്ടി അക്ഷരങ്ങളെ ജ്വലിപ്പിക്കാൻ ജ്വലനത്തിനു സാധ്യമാവട്ടെ….

 12. ജ്വലിക്കട്ടെ എന്നും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account