കരുത്തായിരുന്നെന്നും.
കണ്ണും കാതും
തളരാതെ കാത്ത
കെടാവിളക്ക്.
സ്വയം അന്നമായ ദൈവം.
പേടിച്ചൂടിൽ നിന്ന്
നിലാക്കുളിരിലേക്കും
അകത്തളങ്ങളിൽ
നിന്നരങ്ങിലേക്കും
നേർവഴിതെളിച്ച ദീപം.
ഒരു നാൾ
പിതൃഗേഹം വിട്ടകന്നപ്പോൾ
മുന്നിൽ ചിരിച്ചുകൊണ്ട്
ഉള്ളിൽ കരഞ്ഞ പുണ്യം.
ഇന്നീ പ്രവാസത്തിന്റെ
വിദൂരതകളിൽ നിന്നും
ഓടിയണഞ്ഞെത്താൻ
കൊതിക്കുന്നൊരു സാന്ത്വനം.
എന്നുമെനിക്കേറെയിഷ്ടം
അച്ഛനാകുമാ
കൺകണ്ട ദൈവത്തെ
സ്നേഹപുണ്യമായ്
സംവത്സരങ്ങൾ
കാത്തിടട്ടെയാ ജീവനെയെന്ന
പ്രാർത്ഥനയാണെപ്പൊഴും
ഹൃത്തടങ്ങളിൽ.

Great!
Good lines..