അവളെ ഒഴിവാക്കുക;
അവൾ അശുദ്ധിയാർന്നവൾ
രക്‌തമൊലിച്ച്
രജസ്വലയായവൾ

അവളെ വഴി തടയുക;
അവൾ അശുദ്ധി നാളുകളിൽ
നാടു നിരങ്ങിയവൾ

അവളുടെ മോഹങ്ങളെ തല്ലിക്കെടുത്തുക;
അവൾ മാസാമാസം വരുന്ന
അശുദ്ധ ദിനങ്ങളിൽ
വേദനയോടെ ഞരങ്ങി
‘ഇല്ല, ഒന്നുമില്ല’
‘ഇതും കഴിഞ്ഞ് പോകും’
എന്നിങ്ങനെ സ്വയം സമാധാനിച്ചവൾ

അവളെ വെട്ടി നിരത്തുക;
അവൾ അശുദ്ധനാളിലും
ആകാശത്തെ സ്വപ്‌നം കണ്ടവൾ,
ചിറകരിഞ്ഞിട്ടും പറക്കാൻ ശ്രമിച്ചവൾ

അവളെ ഒറ്റപ്പെടുത്തുക;
അവൾ നൂറു ജന്മത്തിൻ ഗർഭം ചുമക്കാൻ
ചുമതലപ്പെട്ടവൾ
അതിനായി അശുദ്ധയാക്കപ്പെട്ടവൾ

അവളെ ചാട്ടവാറിനടിക്കുക;
അവൾ അശുദ്ധയെന്നറിഞ്ഞിട്ടും
സമത്വത്തെ ലക്ഷ്യം വെച്ചവൾ,
പുരുഷ സ്വാതന്ത്ര്യത്തെ
കൊതിയോടെ നോക്കിയവൾ

അവളെ തൂക്കി കൊല്ലുക;
അശുദ്ധമായതൊന്നും അരുതാത്ത
നിങ്ങളുടെ അഹങ്കാര സാമ്രാജ്യത്തെ
ഒലിച്ചിറങ്ങുന്ന രക്‌തത്താൽ
അശുദ്ധമാക്കും മുമ്പ്
അവളെ തൂക്കിലേറ്റുക

ആരവിടെ…
ആരാച്ചാർ എവിടെ…?

6 Comments
 1. Anil 2 years ago

  Powerful lines

  • Author
   Jyothi 2 years ago

   Thanks a lot

 2. Sunil 2 years ago

  Good…

  • Author
   Jyothi 2 years ago

   Thanks

 3. Vishwanath 2 years ago

  Good thoughts…

  • Author
   Jyothi 2 years ago

   Thanks a lot

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account