പുളിപ്പൻ മാങ്ങ മധുരിക്കുന്നത്
മധുരമൂറും മാമ്പഴം രുചിക്കുംവരെ !
വിളക്കലങ്കാരങ്ങൾക്ക് ഭംഗിയേറുന്നത്തുത്
നിലാക്കുളിരിൽ കുളിക്കുംവരെ !
പായൽപച്ച കേറിയ കുളങ്ങൾ ആഹ്ലാദമാകുന്നത്
തെളിനീരൊഴുകും പുഴയറിയുംവരെ !
പെർഫ്യൂമുകൾ വശ്യമാകുന്നത്
കാട്ടുപൂക്കളുടെ വന്യഗന്ധം ശ്വസിക്കുംവരെ !
തടവറകൾ സന്തോഷമാകുന്നത്
സ്വാതന്ത്ര്യത്തിന്നാകാശം ഉണ്ടെന്നറിയുംവരെ !
ആത്മാവില്ലാ ശരീരവേഴ്ച്ചകൾ ആനന്ദമാകുന്നത്
പ്രണയത്തിന്റെ ആത്മാവറിയുംവരെ !
Nice lines..