ബീഫ് കഴിക്കുന്നതും കൈവശം വെക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിയ ഡല്‍ഹി മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവിനെ അനുകൂലിച്ച് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍. മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവ് വ്യക്‌തി സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമവിദ്യാര്‍ഥിയായ ഗൗരവ് ജെയിന്‍ സമര്‍പ്പിച്ച പൊതുതാത്‌പര്യഹര്‍ജിക്കുമേലാണ് ഡല്‍ഹി സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഭരണഘടനയുടെ 48ാം വകുപ്പ് ചൂണ്ടിക്കാട്ടി പശുക്കളടക്കമുള്ള ഭാരം ചുമക്കുന്നതും പാലുതരുന്നതുമായ കന്നുകാലികളെ ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഇതിനാല്‍ ബീഫ് കഴിക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍ കുറ്റമായി തന്നെ പരിഗണിക്കാനും സര്‍ക്കാര്‍ സത്യവാങ്‌മൂലം കോടതിയെ അറിയിച്ചു

ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെയാണ് സര്‍ക്കാര്‍ നേരിട്ട് സത്യവാങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

നിയമം വ്യക്‌തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഒരു വിഭാഗം ആളുകളുടെ വിശ്വാസത്തിന്റെ പേരില്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലംഘിക്കപ്പെടരുതെന്നുമാണ് ഗൗരവ് ജെയിൻ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ പശുക്കളേയും കന്നുകാലികളേയും കശാപ്പില്‍ നിന്നും രക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

സംഘപരിവാര്‍ രാജ്യവ്യാപകമായി അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ബീഫ് നിരോധമെന്ന ആശയം ഉടലെടുക്കുന്നത്. ഇതിന്റെ ഭാഗമായി ബീഫ് കൈവശം വെച്ചാന്നാരോപിച്ച് പലയിടങ്ങളിലും കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടന്നിരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account