Bertolt Brecht ജെർമനിയിലെ അറിയപെടുന്ന ഒരു നാടകകൃത്തും കവിയുമായിരുന്നു. ഒരു രാഷ്‌ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ കണ്ണിലെ കരടാവാതിരിക്കാൻ തരമില്ലല്ലോ? സാധാരണ മനുഷ്യന്റെ അടിച്ചമർത്തലുകൾക്കെതിരെ ശക്തമായി പ്രതിക്ഷേധിച്ച Bertolt Brecht നെ ജർമനിയിൽ നിന്ന് നാടു കടത്തുന്നു. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ തൂലികയിലെ മഷി വറ്റിക്കാൻ ഭരണാധികാരികൾക്കാവുന്നില്ല. അതിനു ഉദാഹരണമാണ് ഈ കവിത. കവി പറയുന്നു.. “Do not treat me in this fashion. Don’t leave me out. Have I always spoken the truth in my books? And now you treat me like a lair. I order you: burn me”.

ജനറൽ, നിങ്ങളുടെ ടാങ്കർ ശക്‌തിയുള്ളത് തന്നെ.
കാടുകളെ വേരോടെ പിഴുതെറിയാനും
നൂറു കണക്കിന് മനുഷ്യരെ ചവച്ചരക്കാനും
അതിനു ഞൊടിയിടയിൽ കഴിയുമായിരിക്കും.
പക്ഷെ, അതിനൊരു ദൌർബല്യമുണ്ട് .
ജീവനുള്ള ഒരു മനുഷ്യൻ അതിനെ നിയന്ത്രിക്കാൻ കൂടിയേ തീരൂ..

ജനറൽ, നിങ്ങളുടെ ബോംബർ ശക്‌തിയുള്ളതു തന്നെ.
കൊടുങ്കാറ്റിനെക്കാൾ വേഗതയിൽ അതു സഞ്ചരിക്കുന്നു.
ആനയേക്കാൾ ഭാരം അതു വലിച്ചടുപ്പിക്കുന്നു
പക്ഷെ, അതിനൊരു ദൌർബല്യമുണ്ട് .
ജീവനുള്ള ഒരു മനുഷ്യൻ അതിനെ നിയന്ത്രിക്കാൻ കൂടിയേ തീരൂ..

ജനറൽ, മനുഷ്യൻ ഉപയോഗം കൂടിയ ഒരു ജീവിയാണ്.
അവനു പറക്കാൻ കഴിയും.
അവനു കൊല്ലാൻ കഴിയും
പക്ഷെ, അവനൊരു ദൌർബല്യമുണ്ട്
അവൻ ചിന്തിക്കുന്നു!

മനുഷ്യനെ പുഴുവായി കണ്ട അധികാരത്തിന്റെ ദുര മൂത്ത ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരു കവി കണ്ട സ്വപ്‌നമാണിത്. സ്ഥാപര ജംഗമ വസ്‌തുക്കളിൽ പൌര ബോധം തീറെഴുതുന്ന ഇന്നത്തെ കാലത്ത് ഇല്ലാതെ പോകുന്നതും ഇതു തന്നെ.

General your tank is a powerful vehicle
It smashes down forests and crushes a hundred men.
But it has one defect:
It needs a driver.

General, your bomber is powerful.
It flies faster than a storm and carries more than an elephant.
But it has one defect:
It needs a mechanic.

General, man is very useful.
He can fly and he can kill.
But he has one defect:
He can think.

-അജിത ടി. ജി

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account