ഹോളി ഹേ… ബുരാ മത് മാൻനാ! അവധി ദിവസത്തിന്റെ ആലസ്യം കണ്ണു തുറന്നപ്പോൾ ഫോൺ പറയുന്നു. ഇന്ന് പുറത്തിറങ്ങുമ്പോൾ അപ്പാർട്മെന്റിലെ സൗഹൃദസംഘം വക ആഘോഷങ്ങൾ പൊടിപൊടിക്കും എന്നതിന്റെ ആന്റിസിപ്പേറ്ററി ബെയിൽ. ഉദ്യാനനഗരത്തിലെ ചെറിയ കൂട്ടായ്മകളിലെ വലിയ സന്തോഷങ്ങൾ. ഹൈപ്പർ നാഷണലിസം തിളച്ചു പൊങ്ങുന്ന ഈ കാലങ്ങളിലും തികച്ചും കോസ്മോപോളിറ്റൻ ആകാൻ ശ്രമിക്കുന്ന നഗരജീവിതത്തിന്റെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷം തോന്നിയ ‘സ്മയിലി’ ഒരു മറുപടിയായി വാട്സ്ആപ്പിൽ കൊടുത്തു.

നിറങ്ങളുടെ ഉത്സവവും കുട്ടികളുടെ ആവേശവും നന്മസൗഹൃദങ്ങളുടെ തിളക്കവും നിറഞ്ഞ പകൽ. മീനച്ചൂടിന്റെ കടുപ്പം കുറക്കാൻ നിറഭേദങ്ങളിൽ റൈൻ സ്പ്രിങ്ക്ലെർസ്. അടുത്തുവരുന്ന യാത്രയുടെ കാര്യത്തിന് ഒന്ന് പുറത്തുപോയി വരണമായിരുന്നു. അവധിയോടൊപ്പം ഉത്സവവും, സഹിക്കാൻ കഴിയാത്ത ചൂടും കാരണമാവും; ട്രാഫിക് നന്നേ കുറവ്. സിഗ്നലുകളിലും അധികം നേരം വേണ്ടിവരുന്നില്ല. ഒരു വിളറിയ കൈപ്പത്തി വിൻഡോഷീൽഡിൽ മുട്ടിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്. കീറിയ ദുപ്പട്ടയിൽ വെയിൽ മറക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. അവൾക്കു വേണ്ടിയിരുന്നത് എടുത്തു നീട്ടിയ പത്തുരൂപ അല്ലായിരുന്നു. ആ കണ്ണുകൾ എന്റെ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പിയിലായിരുന്നു. വരണ്ടുണങ്ങിയ കണ്ണീർചാലുകളിൽ പോലും കുടിവെള്ളം തേടിയ നോട്ടം. ആ മിനറൽ വാട്ടർ ബോട്ടിൽ ഞാൻ നീട്ടിയപ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം എന്താണെന്ന് ഇപ്പോഴും ചിന്തിക്കുന്നു. ജീവൻ നിലനിർത്തേണ്ട വെള്ളം പോലും എല്ലാവർക്കും കൊടുക്കാൻ സാധിക്കാതെ, ഏതു ഡിജിറ്റൽ വിപ്ലവത്തിലേക്കാണാവോ നാം നടന്നു കയറുന്നത് ? ഹോളി ഹേ …ബുരാ മത് മാൻനാ !

2 Comments
  1. Haridasan 2 years ago

    പ്രസക്തമായ ചോദ്യ.

  2. Peter 2 years ago

    കണ്ണുതുറപ്പിക്കുന്ന ചോദ്യം. കണ്ണുതുറക്കേണ്ടവർ എവിടെ?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account