വിദ്ധ്യാലയങ്ങൾ ക്ഷേത്രങ്ങളെന്നു പഴമൊഴി. പുതുമൊഴിയിൽ വിദ്ധ്യാലയങ്ങളെ എന്തിനോടാണ് ഉപമിക്കേണ്ടത്? പല സ്‌കൂളുകളിലും കലാപ രാഷ്‌ട്രീയങ്ങൾ ഉടലെടുക്കുമ്പോൾ ഇന്നത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയോടെ ഉറ്റുനോക്കേണ്ട അദ്ധ്യാപകരും രക്ഷിതാക്കളും രക്ഷയ്ക്കായി ആരെയാണ് ആശ്രയിക്കേണ്ടത്?

തിരുത്തൽ ആവശ്യമാണ്. കതിരിൽ വളം വച്ചിട്ടു കാര്യമില്ലെന്നു പറയാമെങ്കിലും, കതിരിലെങ്കിലും വളം വയ്ക്കണ്ടേ എന്നു ചോദിക്കാം. എന്താ എന്നൊരു കുട്ടിയോട് ചോദിച്ചാൽ അതു ചോദിക്കാൻ നീയാരാണെന്ന ഭാവം ആരുടെ ആത്‌മവിശ്വാസമാണ് തകർക്കുക? ഭാവിയിലെ ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ ഓരോ അദ്ധ്യാപകനും ഓരോ രക്ഷിതാവും എന്താണ് ചെയ്യണ്ടത്?

ലക്ഷ്യവും ലക്ഷ്യബോധവുമില്ലാതെ എന്തിനൊക്കെയോ പരക്കം പായുന്ന വിദ്യാർത്ഥി സമൂഹത്തോട് ഉപദേശവുമായി ചെല്ലുന്ന അദ്ധ്യാപകരെ അവർക്കു ചതുർത്ഥിയാണ്. അവർ ചെയ്യുന്നതു തെറ്റെന്നോ ശരിയെന്നോ ചിന്തിക്കാതെ മനസ്സുകൊണ്ട് ശത്രുപക്ഷത്തേക്ക് മാറ്റിനിർത്തുകയാണ് അദ്ധ്യാപകരെ. പഠിക്കൂ എന്ന് ഓരോ രക്ഷാകർത്താവും അവരോട് പറഞ്ഞാൽ നിങ്ങൾക്കു ഇതല്ലാതെ വേറെയൊന്നും പറയാനില്ലേ എന്ന ഭാവമാണ് ഓരോ കുട്ടികളുടേയും മുഖത്തു മിന്നി മറയുന്നത്.

എന്താണ് ഇതിനൊരു പരിഹാരമാർഗ്ഗം? ഓരോ അദ്ധ്യാപകരും ഇതിനെ എങ്ങനെയാണ് അഭിമുഖീകരിക്കണ്ടത്? തലമുറകളുടെ അന്തരം കുട്ടിയും അദ്ധ്യാപകരും തമ്മിലുണ്ട്. ഓരോ അദ്ധ്യാപകരും ഒരിക്കൽ കുട്ടികളായിരുന്നു. അന്നവരാരും ഇന്നത്തെ കുട്ടികളെപ്പോലെയായിരുന്നില്ല. അവരുടെ വാക്കിലും നോക്കിലും അന്നവർ അവരുടെ അദ്ധ്യാപകർക്ക് ബഹുമാനം കൊടുത്തിരുന്നു, അതോടൊപ്പം തന്നെ അവർക്ക് അവരുടെ അദ്ധ്യാപകരെ ഭയവുമായിരുന്നു. ഇന്നത്തെ അദ്ധ്യാപകർ അന്നവർ കൊടുത്തത് തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നു. പക്ഷേ എത്ര പേർക്ക് അതു തിരിച്ചു കിട്ടുന്നുണ്ട്? എവിടെയാണ് ആർക്കാണ് പിഴവു പറ്റിയത്? മാറുന്ന സംസ്ക്കാരത്തിന്റെ വിൽപ്പന ചരക്കുകളായി വിദ്യാർത്ഥി സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്റർനെറ്റുപയോഗം കുട്ടികളെ നല്ലതിനൊപ്പം ചീത്തയിലേക്കുനയിക്കുന്നില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ലഹരിയുപയോഗവും അനാവശ്യ കൂട്ടുകെട്ടുകളും കുടുംബ ബന്ധങ്ങളിലെ ശൈഥില്യവും ചിലരെയൊക്കെ ബാധിച്ചിട്ടുണ്ടെങ്കിലും പൊതുവേ ഇന്നത്തെ എല്ലാ വിദ്യാർത്ഥികളിലും പ്രകടമായ മാറ്റങ്ങളാണ് നമ്മുക്ക് കാണാൻ കഴിയുക.

മാറുന്ന വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർ എങ്ങനെയാണ് മാറണ്ടതെന്ന് നമ്മുക്ക് വരും ദിനങ്ങളിൽ ചർച്ച ചെയ്‌തു തീരുമാനിക്കാം. തുടർവായനയ്ക്കായി കാത്തിരിക്കുക.

– രശ്‌മി സജയൻ

2 Comments
  1. Babu Raj 6 months ago

    അതെ, പലരും വഴിപിഴച്ചു പോകുന്നു… ബഹുമാനവും സ്‍നേഹവും ഇല്ലാതാകുന്നു..

  2. Pradeep 6 months ago

    A good note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account