കുട്ടികളിലെ വായനാശീലം എത്രയെന്നു നമ്മുക്കൊന്നു നോക്കിയാലോ? എത്ര അദ്ധ്യാപകരാണ് ഇന്ന വ്യക്‌തിയുടെ പുസ്‌തകം ഞാൻ വായിച്ചതാണ്, നിങ്ങളും വായിക്കണം എന്നു പറയുന്നത്? എത്ര പേരാണ് വായനയെ പ്രോത്‌സാഹിപ്പിക്കുന്നത്?

പരന്ന വായനകളാണെപ്പോഴും എഴുത്തിന്റെ മാനദണ്ഡം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സാഹിത്യവും ഒരു കലയെന്നറിയാവുന്ന എത്ര കുട്ടികളുണ്ടാവും നമ്മുടെ ചുറ്റിലുമായി? സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങളേയും അതെഴുതിയിരിക്കുന്ന സാഹിത്യകാരന്മാരേയും എത്ര കുട്ടികൾക്കറിയം?

വായന കുട്ടികളിലൂടെ വളർത്തണം, വായന വളരണം. അതും നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ഓരോ കുട്ടിയും അവരവരുടെ കഴിവനുസരിച്ച് അവരുടെ സർഗ്ഗവാസനകളെ പ്രോത്‌സാഹിപ്പിക്കണം. അദ്ധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ ഉത്‌സുകരാവുന്നതിനൊപ്പം ഓരോ എഴുത്തുകാരനേയും അദ്ദേഹത്തിന്റെ സൃഷ്‌ടികളേയും പരിചയപ്പെടുത്തുക.

ലോക ക്ലാസ്സിക്കുകളെക്കുറിച്ചറിയുന്ന എത്ര കുട്ടികളുണ്ടാവും? ടെലിവിഷനും ഇന്റർനെറ്റും മൊബൈലും കുട്ടികളെ കീഴടക്കിയിരിക്കുന്ന കാലത്ത് ഉറൂബിനേയും തകഴിയേയും ബഷീറിനേയും ഒ.വി. വിജയനേയും കുറിച്ച് എത്ര കുട്ടികൾക്കറിയാം?

സാഹിത്യത്തിൽത്തന്നെ നോവൽ, കഥ, കവിത, ലേഖനം, സഞ്ചാരം എന്നിങ്ങനെ പലതിലും പല പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ഇഷ്‌ടമുള്ളവ തിരഞ്ഞെടുത്ത് വായിക്കാനായി എത്ര കുട്ടികളാണ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നത്?

ഒരു പുസ്‌തകം വായിക്കുന്ന കുട്ടി, വായിച്ചു കഴിഞ്ഞാൽ അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെയെങ്കിലും ഓർത്തിരുന്നാൽ നന്നായിരുന്നു. മാറണം നമ്മുടെ കുട്ടികൾ അവരെയോരോരുത്തരെയായി ഓരോ അദ്ധ്യാപകരും മാറ്റി എടുക്കണം.

പിറന്നാളിനും മറ്റു വിശേഷപ്പെട്ട ദിനങ്ങളിലും പുസ്‌തകങ്ങൾ സമ്മാനമായി കൊടുക്കാൻ ഓരോ രക്ഷകർത്താവും നിർബന്ധിതരാകുക. അങ്ങനെ മരിച്ചു കൊണ്ടിരിക്കുന്ന വായനയെ പുതുതലമുറയിലൂടെ പുനരുജ്ജീവിപ്പിക്കുക. വായന മരിച്ചിട്ടില്ലെന്ന് ഉത്ഘോഷിക്കുന്ന ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കാം.

തുടർവായനയ്ക്കായി അടുത്ത ഭാഗത്തിലേക്ക്…

-രശ്‌മി സജയൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account