‘ഗുരുകുലം’ – കേൾക്കാനെത്ര ഇമ്പമാർന്ന വാക്ക്! ഗുരുകുല സമ്പ്രദായം അൽപ്പം ദുഷ്ക്കരമെങ്കിലും ഗുരുവും ശിഷ്യരും അതു വളരെയേറെ ഇഷ്‌ടപ്പെട്ടിരുന്ന കാലമായിരുന്നു. ഗുരുവിനോട് ബഹുമാനവും ഗുരുപത്നിയുടെ വാത്‌സല്യവും മുഖമുദ്രയാക്കിയിരുന്ന കാലം.

കാലം മുന്നോട്ട്. ഗുരുകുലത്തിൽ നിന്നും ശിഷ്യർ വിദ്യാലയത്തിലേക്കും ഗുരു അദ്ധ്യാപകനുമായ മാറ്റം. നന്നായിരുന്നു കുറച്ചു മുമ്പുവരെ. കയ്യിൽ ചൂരലുമായി വരുന്ന അദ്ധ്യാപകനെ ബഹുമാനത്തോടും പേടിയോടും കണ്ടിരുന്ന ഒരു തലമുറ. പക്ഷേ ഇന്നത് അന്യം നിന്നു. കാലത്തിന്റെ ഗതിയിൽ എവിടെയോ നഷ്‌ടമായിരിക്കുന്നു ഗുരുശിഷ്യബന്ധം.

നമ്മുക്ക് ഒരു ഗവൺമെന്റ് വിദ്യാലയത്തിലേക്ക് കടക്കാം. അവിടെ ആത്‌മാർത്ഥതയില്ലാത്ത ഒരു കൂട്ടം അദ്ധ്യാപകരേയും, അവരെ ഒട്ടും അനുസരണയില്ലാത്ത കുറേയധികം വിദ്യാർത്ഥികളേയും കാണാം. ഇവിടെ ആരാണ് കുറ്റക്കാർ. ഞാനും നിങ്ങളുമടങ്ങുന്ന സമൂഹമോ, അതോ ആരോടും ഒരു പ്രതിബദ്ധതയുമില്ലാത്ത അദ്ധ്യാപകരോ, അവർ നേർവഴി കാട്ടേണ്ട വിദ്യാർത്ഥികളോ?

കാഴ്ച്ചകൾ പലതാണ്. അദ്ധ്യാപകരെ പേരു വിളിച്ചു സംബോധന ചെയ്യുന്ന വിദ്യാർത്ഥികളെ കാണുമ്പോൾ, അവരോട് സംസാരിക്കുമ്പോൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതിയെന്തെന്നു മനസ്സിലാവും. ഒരു ഞെട്ടലോടെ മാത്രമേ പലതും നമ്മൾക്കു കേട്ടുനിൽക്കാനാവൂ.

അദ്ധ്യാപകർ ആർക്കു വേണ്ടി എന്തു പഠിപ്പിക്കുന്നുവെന്ന് കുട്ടികൾക്കും അദ്ധ്യാപകർക്കും അറിയാത്ത അവസ്ഥ. ഇതിനിടയിൽ കിടന്നു നട്ടംതിരിയുന്ന രക്ഷിതാക്കളും. ആര് ആരെ കുറ്റം പറയും എന്ന അവസ്ഥ.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോരായ്മ ആർക്കും സ്നേഹവും കടപ്പാടുമില്ല എന്നതു തന്നെ. പാവപ്പെട്ട രക്ഷിതാക്കൾ ഗവൺമെന്റ് സ്കൂളിൽ മക്കളെ പഠിപ്പിക്കാനയക്കുമ്പോൾ അദ്ധ്യാപകർ ഒന്നു ചിന്തിക്കുക. ഈ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി മാത്രമാണ് ഗവൺമെന്റ് വലിയ തുക ശമ്പളം കൊടുത്ത് തങ്ങളെപ്പോലുള്ള അദ്ധ്യാപകരെ ജോലിക്കായി നീയമിച്ചിരിക്കുന്നതെന്ന വസ്തുത വല്ലപ്പോഴുമെങ്കിലുമൊന്നുമോർക്കുന്നത് നന്നായിരിക്കും.

ഈയൊരവസ്ഥ ഹൈസ്ക്കൂളിലും ഹയർ സെക്കന്ററിയിലും പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കം മാത്രമാണ്. പല അദ്ധ്യാപകരും കുട്ടികളോട് സംസാരിക്കുന്നതു കാണുമ്പോൾതന്നെ അവരുടെ മാനസികാവസ്ഥ വാക്കുകളിലൂടെ പ്രകടമാകുകയാണ് ചെയ്യുന്നത്. കുട്ടികൾ പലപ്പോഴും ബഹുമാനം എന്ന വാക്കിന്റെ അർത്ഥം തന്നെ മറക്കുന്നു. അവർക്കും എല്ലാം നിസാരമെന്ന തോന്നൽ മാത്രം.

ഒരാൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ അദ്ധ്യാപകരുടെ സദാചാരം ഉടൻ പുറത്തു വരും. മറ്റു കുട്ടികളുടെ മുന്നിൽ വച്ച് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് അവരോട് കയർക്കും.

വ്രണിത മനസ്സുമായവർ മറ്റു രീതികളിൽ സംസാരിക്കാൻ ശ്രമിക്കും. അവരെ പറഞ്ഞു തിരുത്താൻ മാർഗ്ഗങ്ങൾ ഒരുപാടുണ്ടെങ്കിലും കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അവരെ തേജോവധം ചെയ്യുകയാണ് അദ്ധ്യാപകർ. എല്ലാ അദ്ധ്യാപകരും എല്ലാ വിദ്ധ്യാർത്ഥികളും ഇങ്ങനെയെന്നല്ല പറഞ്ഞു വരുന്നത്, എങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ഇങ്ങനെയൊക്കെയാണ്.

വരും ലക്കങ്ങളിൽ തുടർച്ചയായി ഇനിയും അറിയാനുള്ള കുറേ കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി കുറിക്കുന്നതാണ്.

-രശ്മി സജയൻ

4 Comments
 1. Jayesh 1 year ago

  വളരെ ശരിയാണ്, മാറേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു

 2. Anil 1 year ago

  We’ll said. Time to change the system as a whole…

 3. Vipin 1 year ago

  Very true… time for a major change.

 4. James 1 year ago

  yes, the approach needs to change..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account