ലോകം അനുനിമിഷം മാറുകയാണ്. അതിനൊപ്പം മനുഷ്യരുടെ മനസ്സും, ശരീരവും, പ്രവർത്തനങ്ങളും മാറുന്നു. അഭിരുചികൾ, ധിഷണ, കലാപരമായ കഴിവുകൾ ഇവയിലൊക്കെ മാറ്റം വരുന്നു. ഒരു രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥകളിൽ വരുത്തുന്ന മാറ്റം തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപ്പെടും. നിയമങ്ങളുടെ അച്ചടക്കത്തിൽ ഒതുങ്ങിയിരുന്നവർ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിൽ കൂട്ടിൽ നിന്നും പുറത്തുചാടുന്ന പക്ഷികളെപ്പോലെ സ്വാതന്ത്ര്യം നേടുന്നു. ഇതാണ് കമ്യൂണിസ്റ്റ് ഭരണത്തിൽ ഞെരിഞ്ഞമർന്നിരുന്ന USSRൽ ഗോർബച്ചോവിന്റെ ഭരണ പരിഷ്ക്കാരത്തിൽ സംഭവിച്ചത്. പക്ഷെ പിൽക്കാലത്ത് അതിലെ അച്ചടക്കരാഹിത്യം ഒരു യൂണിയനായി നിന്നിരുന്ന രാഷ്‌ട്ര സമൂഹത്തെ ഛിന്നഭിന്നമാക്കുകയായിരുന്നു. അതോടെ ലോകത്താകമാനം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഭരണരംഗത്തും സാമ്പത്തിക രംഗത്തും, സാംസ്ക്കാരിക രംഗത്തും അതിന്റെ അലയൊലികൾ കേട്ടു തുടങ്ങി.

ഇത് പറഞ്ഞത് ഇന്ത്യയിൽ നടപ്പിലാക്കുന്ന ഫാസിസ്റ്റ് ഭരണസംവിധാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ്. ഇവിടെ ഭരണകൂടം ജനാധിപത്യവും മതേതരത്വവും നശിപ്പിക്കുന്നതരത്തിൽ ന്യൂനപക്ഷ സമൂഹത്തെയും ദളിത് സമൂഹത്തേയും ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു. ബഹുസ്വര സമൂഹത്തിന്റെ നൻമകളാകെ ഇല്ലായ്‌മ ചെയ്‌തു തുടങ്ങിയിരിക്കുന്നു.

അടുത്തിടെ പാർലമെന്റ് പാസ്സാക്കിയ ബില്ലുകൾ മനുഷ്യത്വരഹിതമായതായിരിക്കുന്നു. ദളിതരുടെ, ഹരിജനങ്ങളുടെ നേരെയുള്ള വെല്ലുവിളിയാണ് പല ബില്ലുകളുമെന്നതിനാൽ അത്തരം സമൂഹം പാർലമെന്റിലേക്ക് മാർച്ച് ചെയ്യേണ്ടി വരുന്നു. ഭരണകൂട ഫാസിസത്തിനെതിരെ ശബ്‌ദിക്കുന്നവരെ നിശബ്‌ദരാക്കാനുള്ള തന്ത്രങ്ങൾ സാമൂഹിക തിന്മയായി പരിണമിക്കുന്നു. ഇന്ത്യയുടെ സാംസ്ക്കാരിക മൂല്യത്തകർച്ചയ്ക്ക് ഇവയൊക്കെ ഇടയാക്കുകയാണ്. ഇതിനെതിരെ മനുഷ്യസ്‌നേഹികളുടെ ഐക്യപ്പെടൽ കൂടുതൽ ശക്‌തമാകേണ്ടിയിരിക്കുന്നു.

ഇടക്കുളങ്ങര ഗോപൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account