ഇന്നൊരു ചരിത്രം പറയാം
ഇന്നേക്ക് വേണ്ടിയല്ലത്
നാളേക്ക് നാളേക്ക് നീളുന്ന
നാളിന് വേണ്ടിയാ..

ഇന്നത്തെ കാളകൂടവിഷം
ചേര്‍ത്ത കാലത്തിന്‍ മുന്നേ
ഇവിടെയുള്ള ചരിത്രമാണത് സത്യം..

നീളേക്ക് നീളേക്ക് ചെല്ലുന്ന
കാലത്ത് ചൊല്ലി പറഞ്ഞവര്‍
നേരിന്‍റെ ചൊവ്വിനെ മറക്കും..

നീണ്ടോരുകാലത്തിലെ നീളുന്ന
ഇന്നാട്ടിന്റെ ചോരചാലിച്ച ആകഥയാ..
ഗാന്ധിയേ കൊല്ലുന്ന നാളിനുമുന്നേ
നാട് സഹിച്ച ത്യാഗകഥയാ..

എള്ളോളമില്ലാ വേര്‍തിരിവിന്‍-
കാലത്ത് വേലികള്‍ താണ്ടി
വെള്ളവും താണ്ടി വേരുറപ്പിക്കാനെത്തി
വേലിയേറ്റക്കാര്‍..

വെള്ളവും വളവും വേണ്ടോളം
കിട്ടീപ്പം കൂറുമാറിയവര്‍
വക്രശാലികള്‍..

വക്രത മെനഞ്ഞവര്‍ വികൃതമാക്കി
ഈമണ്ണ് മുഴുക്കേ..

വൈദേശി മണ്ണിന്‍റെ അവകാശിയായപ്പോള്‍
അവകാശിയൊക്കെ അടിമയായി..

അവകാശിയൊക്കെ അവശതകെട്ടപ്പോള്‍
അവകാശത്തിനായവൻ ആയുധമേന്തി
അവശതമറന്നവര്‍ അടരാടി
ഈമണ്ണിനായ് ..

വേര്‍തിരിവില്ലാ പോരാട്ട വീര്യത്തിൻ
മുന്നിലാ വൈദേശി മുട്ടാളന്‍മാര്‍ മുട്ടുമടക്കി
ചീന്തിയ ചോരയെ ഒറ്റികൊടുത്തവര്‍
ഇന്ന് ഹിന്ദിന്റെ ചരിതത്തെ മാറ്റികുറിക്കുന്നു..

മാപ്പുപറഞ്ഞവര്‍ മാളത്തിലൊളിച്ചവര്‍
ഇപ്പൊ മാറ്റിപറയുന്നു; ഇത് ഞങ്ങടെ
മണ്ണാ ഞങ്ങടെ നാടാ, നാട് വിട്ടോളു
നിങ്ങള്‍ നാട്ടുകാരൊക്കെ..

നാട് ഭരിക്കുവാന്‍ നെറികേട് ചൊല്ലുന്നു
നാടിന്‍റെ ചരിത്രം വളച്ചൊടിക്കുന്നു
നാടിന്‍റെ മഹത്വം സ്വന്തമാക്കുന്നു….

ദേശസ്നേഹം നടിക്കുന്നു ദേശിയത
വിളമ്പുന്നു ദേശസ്നേഹ കുത്തകരാകുന്നു
ദേശാഭിമാനിയെ തള്ളിപ്പറഞ്ഞവര്‍
ദേശസ്നേഹിയെ കൊലവിളിച്ചവര്‍
ദേശത്തിനായി വീമ്പുപറയുന്നു…

ഇല്ല ചരിത്രം മറക്കില്ല ഈമണ്ണ്‍
ഇല്ല മറക്കുവാന്‍ ആവില്ല ചരിത്രത്തെ
ചെഞ്ചോര കൊണ്ട് ചരിത്രം രചിച്ചോരുടെ
പിന്‍മുറ വാഴുന്ന സത്യമുറങ്ങുന്ന
മണ്ണാണീ മണ്ണ്….

എത്ര മറച്ചാലും മരിച്ചാലും പറയും
ഞങ്ങളാ ചരിത്രം അവസാനത്തെ
ജീവനും ഒടുക്കുംവരയും..
ഹിന്ദിന്റെ ചരിത്രം ഞങ്ങടെ പിതാമഹന്‍
മാരുടെതെന്ന്..

 

2 Comments
  1. sunil 5 years ago

    നന്നായിട്ടുണ്ട്.. ഹിന്ദിന്റെ ചരിത്രം മറക്കാതെ, ഒന്നിച്ചുപോകാം.. നമ്മുടെ മണ്ണിനായ്

  2. Indira Balan 4 years ago

    നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account