രചന, അവതരണം: ഹിമ ശങ്കർ
ചെർപ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി. സംസ്ഥാന സർക്കാറിന്റെ ശ്രേഷ്ഠഭാഷാ പഠന കേ |ന്ദ്രം നൽകിയ ഭാഷാ മഞ്ജരി പുരസ്കാരം 2016, ഞാറ്റുവേലയുടെ രാജലക്ഷ്മി കഥാ പുരസ്കാരം 2017, വിരൽ മാസിക കഥാ പുരസ്കാരം 2018, സംസ്ഥാന സർക്കാറിന്റെ പടവുകൾ 2018 മാസികയിൽ കഥക്ക് അംഗീകാരം, സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവം 2017 ൽ കഥാ രചനയിൽ സംസ്ഥാനത്ത് A Grade, സംസ്ഥാന ശാസ്ത്ര മേളയിൽ 2017ൽ സ്റ്റിൽ മോഡലിൽ A Grade, ബാലസംഘം വെള്ളിനേഴി വില്ലേജ് പ്രസിഡണ്ട്, തുടർച്ചയായി കഥാപ്രസംഗത്തിന് ജില്ലയിൽ A Grade, മാതൃഭൂമി പത്ര സീഡ് റിപ്പോട്ടർ – മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഒറ്റയാൾ പോരാട്ടം (ചാനൽ വാർത്ത), ആകാശവാണി തൃശൂർ നിലയത്തിൽ പ്രോഗ്രാം, വിദ്യാരംഗം സ്കൂൾ കൺവീനർ, മലബാർ സൗഹൃദവേദിയുടെ പുരസ്കാരം. ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ലോക്കൽ ഹിസ്റ്ററിയിൽ A Grade, വേനൽ തുമ്പി കലാകാരി, ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.
ചെമ്പരത്തി
നിന്നോട് നന്ദി….
ഞാനേ മറന്നു തുടങ്ങിയിരുന്ന
എന്റെ ഭ്രാന്തിന്റെ വ്രണങ്ങളെ കുത്തിപൊട്ടിച്ച് സുഖമുള്ള
വേദനകൾ സമ്മാനിച്ചതിന്,
നിരന്തരമായി
നീ തന്നിരുന്ന വേദന കൊണ്ടു മാത്രമാണ്
ചെമ്പരത്തി വളർന്നതും, നാമ്പ് കിളിർത്തതും,
ഹൃദയം തളിർത്തതുമെല്ലാം ….
ഇന്നതിൽ ഒരേയൊരു ചെമ്പരത്തി പൂ
അവശേഷിക്കുന്നു.
നിനക്ക് വരാം…
അതിനെ തലോടി, പതിയെ കഴുത്തറത്ത് എന്റെ മാറിടത്തിൽ വെക്കാം.
നിനക്കതായും…
എനിക്കിതായും ….
പക്ഷേ പിന്നീട് വന്നു നോക്കുമ്പോൾ
ഞങ്ങളെ തമ്മിൽ
മനുഷ്യർക്കു മാറുമോ?
രണ്ടു ചെമ്പരത്തികളിൽ
ഞാനതാണെന്നെങ്ങനെ തിരിച്ചറിയും?
ഛെ.. തെറ്റി രണ്ടും ഞാനാണല്ലോ!
നിന്നോട് നന്ദി!!