മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിൽ മനുഷ്യർക്ക് മാനവികതയു, മാനവും നഷ്ടപ്പെട്ടിരിക്കുന്നു. പേരുകളുടെ വലുപ്പം മാത്രമായി മനുഷ്യർ മാനസീകമായി വളർച്ച മുരടിച്ചു തന്നിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നു. ചില ഒത്തു തീർപ്പു വ്യവസ്ഥകൾ ആഘോഷിക്കപ്പെടുമ്പോൾ ജയവും.തോൽവിയും തമ്മിലുള്ള ദൂരം കുറഞ്ഞില്ലാതായിരിക്കുന്നു.

വളരെ കാലങ്ങൾക്കു ശേഷം കേരളത്തിൽ അതി ശക്തമായ ഒരു വിദ്യാഭ്യാസ സമരം അരങ്ങേറി വിജയം വിരിച്ചിരിക്കുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അവകാശ സമരങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക്. ഇത് സ്വാശ്രയ മാനേജുമെന്റുകളെ തെല്ലൊന്നു ഭയപ്പെടുത്തിയിട്ടുണ്ട് എങ്കിലും എത്രകാലം ഈ ഭയം അവരിൽ ഉണ്ടാകും?

സത്യത്തിൽ എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറുമ്പോൾ മാനേജ് മെന്റ് 5 വർഷത്തേക്ക് ലക്ഷ്മി നായരെ തൽസ്ഥാനത്തു നിന്നും മാറ്റും എന്നും വൈസ് പ്രിൻസിപ്പാൾ അധികാരം ഏറ്റെടുക്കും എന്നാണ് പറഞ്ഞത്.എന്നാൽ അവസാന ഘട്ട തീരുമാനത്തിൽ മറ്റു വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചതിൽ എത്രകാലത്തേക്ക് ലക്ഷ്മി നായർ തൽസ്ഥാനത്തു നിന്നും നീക്കപ്പെട്ടു എന്നതിന് പ്രതേകിച്ചു ഒരു വാരി പോലും നിർദ്ദേശിച്ചിട്ടില്ല.ആ കാലയളവ് ചിലപ്പോൾ ഒരു ദിവസമോ ആജീവനാന്തമോ ആകാം? കേരളത്തിന് പേടി സ്വപ്നവും,സ്വാശ്രയ മാനേജ് മെന്റിനും,സർക്കാറിനും ഷോക് ട്രീറ്റ് മെന്റും തിരിച്ചറിവും നൽകിയ ലോ അക്കാദമി സമരം വിജയം ആഘോഷിക്കുമ്പോൾ, ആ വിജയത്തിന് പിന്നിലും ഒരു മറക്കുട ഇല്ലേ?

വിദ്യാർത്ഥികളും, സർക്കാർ പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഒപ്പു വച്ച രേഖയിലെ വരികൾ ഇങ്ങനെ ആണ് “കേരള ലോ അക്കാദമി-ലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി. ലക്ഷ്മി നായരെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിന നിയമിക്കുന്നതിനു ബഹ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും, മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും.” മറ്റു ഭാഗങ്ങൾ വായിച്ചാൽ,..ഈ കരാറിൽ എങ്ങും തന്നെ ലക്ഷ്മി നായർ രാജി വയ്ക്കും എന്ന് എഴുതിയിട്ടില്ല.അപ്പോൾ 29 ദിവസം സമരം ചെയ്തത് അവരുടെ രാജി ആവശ്യപ്പെട്ടായിരുന്നില്ലേ? അതോ സ്ഥാനത്തു നിന്ന് നീക്ക൦ ചെയ്തു എന്ന് എഴുതി ചേർത്ത ഒരു ഉടമ്പടിക്കു വേണ്ടി ആയിരുന്നോ? 5 വർഷത്തെ കാലാവധി മുൻപ് ഉള്ള കരാറിൽ നിശ്ചയിച്ചിരുന്നു എങ്കിലും, എപ്പോൾ വേണമെങ്കിലും അവർക്കു പഴയ സ്ഥാനത്തേക്ക് മടങ്ങി വരാം എന്നല്ലേ പുതിയ കരാറിന്റെ അർത്ഥ ഗര്ഭമായ ഉള്ളടക്കം.

നിയമവും, കോടതിയും, ഭരണവും കൈമുതലായുള്ള ലക്ഷ്മിനായർ തന്റെ മേലുള്ള ആരോപണങ്ങൾ ശരിയല്ല എന്ന് തെളിയിക്കുകയുംപുതുതായി വന്ന പ്രിൻസിപ്പാൾ രാജി വച്ച് “സീതാ പരിത്യാഗം” കഴിഞ്ഞ ലക്ഷ്മി നായരെ വീണ്ടും പ്രിൻസിപ്പാൾ ആയി നിയമിക്കാതിരിക്കാൻ പുതിയ കരാറിൽ യാതൊരു വിധ വ്യവസ്ഥയും ഇല്ല എന്ന് മാത്രമല്ല, അതിനുള്ള സാധ്യതകൾ തള്ളി കളയാവുന്നതും അല്ല.

ലോ അക്കാദമി സമരം വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വിജയം തന്നെ ആണ്. അതിനു സംശയം ഇല്ല. ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തലതൊട്ട അപ്പൻമാർ ഭരിക്കുന്ന കേരളത്തിലെ പാർട്ടിയും. പാർട്ടി അനുകൂല മാനേജ് മെന്റിനും എതിരെ നടത്തിയ സമരം സത്യത്തിൽ വിജയം ആണ് എങ്കിലും സർക്കാർ ചില കുരുക്കുകൾ തീർത്താണ് കരാർ എഴുതിയത് എന്ന് അതിലെ വരികൾ വ്യക്തമാക്കുന്നു. വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പരസ്യമായി അഴിമതിക്കെതിരെ പോരാടിയപ്പോൾ,ഭരണ പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി നിയമ സാധുതയോടെ ഒരു കരാർ. ആരും തോറ്റതും ഇല്ല ആരും ജയിച്ചതും ഇല്ല. മറക്കാതിരിക്കുക ജിഷ്ണുവിൽ തുടങ്ങിയ സമരം ജിഷ്ണുവിൽ തന്നെ ഇപ്പോഴും നില്കുന്നു.

ഒരു പെൺ സമരത്തിൽ തുടങ്ങിയ വിദ്യാർത്ഥി സമരം രാഷ്ട്രീയ പാർട്ടികളുടെ പൂർണ്ണ പിന്തുണയുടെ വിജയിക്കുന്ന സംസ്ഥാനം ആയി കേരളം സമര ചരിത്രത്തിൽ ഇടം പിടിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account