കാലം മറന്നുവെക്കാതെ പോയ വിക്‌ടോറിയൻ പെൺകവികളിൽ പ്രമുഖയായിരുന്നു ക്രിസ്റ്റീന രോസെറ്റി. ഗബ്രിയേൽ രോസെറ്റി എന്ന ഇറ്റാലിയൻ കവിയുടെ മകളായി 1830 ഇൽ ജനിച്ച ക്രിസ്റ്റീനയുടെ ബാല്യം സുന്ദരമായിരുന്നു. തന്റെ വീട്ടിലെ കൊടുങ്കാറ്റ് എന്നാണ് മകളെ കുറിച്ച് അച്ഛൻ പറയാറുള്ളത്. ഏറെ പുസ്‌തകങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന ക്രിസ്റ്റീനക്ക് സാഹിത്യം പാരമ്പര്യമായി ലഭിച്ചതാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

1843 ൽ പിതാവിന്റെ ആരോഗ്യം തകർന്നപ്പോൾ ജീവിതത്തിലെ നല്ല നിറങ്ങൾ മങ്ങിത്തുടങ്ങി. രോഗിയായ അച്ഛന് ക്രിസ്റ്റീന കൂട്ടിരുന്നു. പതുക്കെ കാരണമില്ലാത്ത ഒരു രോഗാവസ്ഥ അവളെയും വേട്ടയാടാൻ തുടങ്ങി. തന്റെ പതിനാറാമത്തെ പിറന്നാളിനന്നു ക്രിസ്റ്റീന താൻ എഴുതിയ കവിതകൾ അടങ്ങിയ നോട്ട് ബുക്ക് തന്റെ സഹോദരിക്ക് സമ്മാനിക്കുന്നു. ആ കവിതകൾ അതേ രൂപത്തിലാണ് കുടുംബാംഗങ്ങൾ ഏറെ പേരും ആദ്യമായി വായിച്ചത് . അവർ പറയുന്നുണ്ട് – “poetry is with me, not a mechanism, but an impulse and a reality; and… I know my aims in writing to be pure, and directed to that which is true and right.”

തന്റെ കാമുകനോട് തന്നെ മറക്കാൻ ആവശ്യപെടുന്ന പ്രണയിനിയുടെ ചിത്രമാണ് കവിത തരുന്നത്. തീർത്തും പാരമ്പര്യമായ പെട്രാക്കാൻ രീതി എഴുത്തിൽ അവലംബിച്ച കവിതയാണിത്.

ഓർമ്മ

നിശബ്‌ദമായൊരു തീരത്തേക്ക്
ഞാൻ മടങ്ങുമ്പോഴും
നീയെന്നെ ഓർമ്മിക്കുമല്ലോ ..
പാതിവഴിയിലെത്തി
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
ഇനി ഒരിക്കൽപോലും
നമുക്ക് പരസ്പ്പരം കാണാൻ
ആവില്ല എന്ന് തിരിച്ചറിയുമ്പോഴും
നാം ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ
പകുത്തെടുക്കാൻ ഞാനില്ലാതാകുമ്പൊഴും
വെറുതെയൊന്ന് ഓർക്കണം.
ആ ഓർമ്മകൾ
നിന്നെ സങ്കടപെടുത്തുമ്പോൾ
മറക്കാൻ ശ്രമിക്കണം.
എല്ലാം മറന്ന് പുഞ്ചിരിക്കണം.

Remember me when I am gone away,
Gone far away into the silent land;
When you can no more hold me by the hand,
Nor I half turn to go yet turning stay.
Remember me when no more day by day
You tell me of our future that you plann’d:
Only remember me; you understand
It will be late to counsel then or pray.
Yet if you should forget me for a while
And afterwards remember, do not grieve:
For if the darkness and corruption leave
A vestige of the thoughts that once I had,
Better by far you should forget and smile
Than that you should remember and be sad.

-Christina Georgina Rossetti

2 Comments
  1. Sree Kumar 2 years ago

    nicely narrated…

  2. Haridasan 2 years ago

    Good to know and read..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account