ഇന്നും രാവിലെ എണീക്കാൻ അൽപ്പം വൈകി. വന്നുവന്ന് തിങ്കൾ ഏതാ ശനി ഏതാണെന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയാണല്ലോ.  ഇപ്പോൾ ഒരാഴ്‌ചയായി എനിക്ക് സൂര്യനുദിക്കുന്നത് രാവിലെ ഒമ്പത് മണിക്ക് ശേഷമാണ്.

വൈകുന്നേരങ്ങളാണ് ഇപ്പോഴെന്നെ അത്‌ഭുതപ്പെടുത്തുന്നത്.  റോഡുകളെല്ലാം വളരെ ശാന്തമാണ്. പത്തു ദിവസം മുമ്പുവരെ എന്തൊരു കോലാഹലമായിരുന്നു. ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ചീറിപായുന്ന ഇക്കാക്കമാരെയോ, ബസ്സിൻ്റെ ഉറക്കെയുള്ള ഹോണടി ശബ്‌ദങ്ങളോ ദ്രുതഗതിയിൽ പായുന്ന വണ്ടികളോ ഒന്നും ഇപ്പോൾ കേൾക്കാനില്ല, കാണാനമില്ല. ചീവീടുകൾ ചിലക്കുന്നതും പറക്കുന്ന പക്ഷികളുടെ ചിറകടി ശബ്‌ദങ്ങളും മാത്രമേ ഇപ്പോൾ കേൾക്കാനുള്ളു. ഈ നിശബ്‌ദത ചിലപ്പോൾ വല്ലാതെ ഭയപ്പെടുത്തുന്നുമുണ്ട്.

അങ്ങനെയാണ് ലോകത്ത് മരങ്ങളും ചെടികളും ഘോര വനങ്ങളും മാത്രം അവശേഷിക്കുന്ന ഒരവസ്ഥയെക്കുറിച്ച് ഞാൻ ചിന്തിച്ച് പോയത്.

അത്തരം ഒരു സാഹചര്യം വരുംദശകങ്ങളിലോ നൂറ്റാണ്ടുകളിലോ സംഭവിച്ചുകൂടായ്‌കയില്ല. മനുഷ്യരൊഴികെയുള്ള ജന്തുക്കൾ മാത്രം അതിജീവിച്ചേക്കാം. വിഭവ ദൗർലഭ്യവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പകർച്ചവ്യാധികളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോൾ തന്നെ ന മ്മൾ സഹജീവികളെ പരിഗണിക്കാതെ പ്രകൃതിയെയും സസ്യജന്തുജീവജാലങ്ങളെയും ലാഭേച്ഛയോടെയാണ് ഉപയോഗപ്പെടുത്തുന്നത്. എത്രയോ ജീവികളെ, സസ്യങ്ങളെ വേരോടെ നശിപ്പിച്ചവനാണ് മനുഷ്യൻ.

സ്വേച്ചാധിപത്യപരമായ മനുഷ്യൻ്റെ ഈ മനോഭാവം ആദ്യകാലങ്ങളിൽ വൻ വിജയമായിരുന്നുവെങ്കിലും അതിപ്പോൾ മനുഷ്യനെ തിരിച്ച് കൊത്തുകയാണ്. ഒരുപക്ഷേ സ്വന്തം വേരുകളെ സ്വയമറുത്തു  നശിപ്പിക്കുകയാണ് മനുഷ്യൻ.

ഇനിയെങ്കിലും മനുഷ്യൻ തൻ്റെ പാപങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ അതിൻ്റെ പരിണാമം മാരകമായിരിക്കും എന്ന് തീർച്ചയാണ്. അതിൻ്റെ സൂചനകളാണ് നമ്മെ ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങളും.

വീടിനു മുന്നിലുള്ള റോഡ് ശൂന്യമായതുകൊണ്ട് തന്നെ അവിടെ  വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിയും ഇപ്പോൾ ഷട്ടിൽ കളി പതിവാണ്‌. ഇതിനിടയിൽ രണ്ട് കോക്കുകളാണ് വീട്ടുമുറ്റത്തു നിന്ന്  റോഡിലേക്ക് അൽപ്പം ചാഞ്ഞ് നിൽക്കുന്ന ഞാവലിൻ്റെ  പച്ചക്കൂടാരത്തിലേക്ക് അപ്രത്യക്ഷമായത്. അതിനിയും തിരിച്ചു തന്നിട്ടില്ല ആ മരം (ഇങ്ങനെ പലതും മനുഷ്യരിൽ നിന്ന് പ്രകൃതി തിരിച്ചു വാങ്ങുകയാണോ?).

കളിച്ചും സിനിമ കണ്ടും ആസ്വദിക്കുകയാണ് ഞാനീ അവധിക്കാലമെന്ന് പറയണമെന്നുണ്ട്. ഞങ്ങളെല്ലാവരും ചേർന്നാണ് കളിക്കുന്നത്. അതിൻ്റെ ഒരു സ്‌പിരിറ്റും വേറെ ലെവലാണ്. പക്ഷേ ഇത് സാധാരണ അവധിക്കാലമല്ല. അതിൻ്റെ പേടിയും അസ്വസ്ഥതയും വല്ലാതെയുണ്ട് താനും.

ലോക്ക് ഡൗൺ വളരെയധികം ബുദ്ധിമുട്ടികൾ ഉണ്ടാക്കിയത് അസംസ്ഥാന തൊഴിലാളികൾക്കാണ്. പലയിടങ്ങളിലും അവർ വിവേചനങ്ങൾക്ക് പാത്രമാകുന്നു. കോവിഡിൻ്റെ സമൂഹ വ്യാപനവും വലിയൊരുപ്രതിസന്ധിയാണ്. ഈ മഹാവിപത്തിനെ നേരിടാൻ സാമൂഹിക ഒരുമയോടെ സാമൂഹിക അകലം പാലിച്ചേ തീരൂ.

കോവിഡിനെ പ്രതിരോധിക്കാൻ നമുക്ക് ഒറ്റക്കെട്ടായ്‌ നിൽക്കാം. നമ്മുടെ സുരക്ഷയ്ക്കായ് നിലകൊള്ളും സർക്കാരും സന്നദ്ധ സംഘടനകളും സേനകളും ഈ അവസരത്തിൽ വളരെധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കോവിഡ് ചങ്ങലയെ പൊട്ടിച്ചെറിയാൻ നമ്മുടെ ഐക്യം ആവശ്യമാണ്.

Let us Break The Chain!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account