കലി തീരാതെ മഹാമാരി മുന്നോട്ടു കുതിക്കുകയാണ്. ലോകത്താകമാനം 88,000 ത്തിലേറെ മരണങ്ങൾ സംഭവിക്കുകയും പതിനഞ്ചു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

കൊവിഡ് രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു.

ഇന്ത്യയിൽ മരണം 150 കടക്കുകയും രോഗബാധിതരുടെ എണ്ണം 5000 നു മേലെ ആവുകയും ചെയ്‌തിരിക്കുന്നു. ഡൽഹിയിലും മഹാരാഷ്‌ട്രയിലും തമിഴ് നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്.

കേരളത്തിൽ 345 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇപ്പോൾ ചികിത്‌സയിലുള്ളത് 259 പേർ. കേരളത്തിൽ നടന്ന 2 കൊവിഡ് മരണങ്ങൾ കൂടാതെ 24 മലയാളികൾ കൊവിഡ് ബാധിതരായി വിദേശത്ത് മരണപ്പെട്ടു.

മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 46 മലയാളി നഴ്‌സുമാരും ഡൽഹി കാൻസർ ഇൻസ്റ്റിട്ട്യൂട്ടിൽ 10 മലയാളി നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് 10 സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ദ്ധരും ആവശ്യപ്പെട്ടുവെങ്കിലും തീരുമാനം ആയിട്ടില്ല. എന്നാൽ,   ഹോട് സ്‌പോർട്ടുകൾ കടുത്ത നിയന്ത്രണത്തിനു വിധേയമായിരിക്കും.

കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിൽ മൂന്നുഘട്ടമായി ലോക് ഡൗൺ പിൻവലിക്കാനുള്ള മാർഗരേഖ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തു.

ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ കൊവിഡ് നിയന്ത്രണ വിധേയമെന്നു വിലയിരുത്തി. ലോക് ഡൗണിനെ കുറിച്ച് തീരുമാനമെടുക്കാൻ 13 ന് വീണ്ടും മന്ത്രിസഭ യോഗം ചേരും.

ഏപ്രിൽ ഏഴ് ലോകാരോഗ്യ ദിനം നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉന്നമനത്തിനായാണ് സമർപ്പിച്ചിരുന്നത്.

കൊവിഡ് പകരാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് രോഗികളെ സുരക്ഷിതമായി പരിശോധിക്കാനും സ്ഥാപനങ്ങളിൽ വ്യക്‌തികളെ അണുവിമുക്‌തമാക്കാനുമുള്ള സംവിധാനങ്ങൾ വികസിപ്പിച്ചു.

ഇതിനിടെ, വർക് ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളും ഞായർ വ്യാഴം എന്നീ ദിവസവങ്ങളിലും മൊബൈൽ കടകൾ എല്ലാ ഞായറുകളിലും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ചിലർ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്‌സ്യങ്ങൾ വിൽപ്പന നടത്തിയും ഭക്ഷണത്തിനു ബുദ്ധിമുട്ടില്ലാതിരുന്നിട്ടും കമ്മ്യൂണിറ്റി കിച്ചണിൽ കൈയിട്ടു വാരിയും പുര കത്തുമ്പോൾ വാഴ വെട്ടുന്ന പോലെ  പ്രവർത്തിക്കുന്നു. ഇനിയെങ്കിലും ഇതുമാതിരി കൊള്ളകൾ അവസാനിപ്പിച്ച് ഈ മഹാമാരിക്കെതിരെ പോരാടൂ.

ഇതിനിടയിലും രോഗമുക്‌തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് വളരെ ആശ്വാസം പകരുന്നു.

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account