ഇന്ത്യയിൽ ഏപ്രിൽ പതിനാലിന് ആദ്യഘട്ട ലോക്ക് ഡൌൺ തീർന്നുവെങ്കിലും, മെയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ക് ഡൌൺ നീട്ടി.

പതിനഞ്ചാം തീയതി മുതൽ ഒരാഴ്‌ചത്തേയ്ക്ക് കർശന നിയന്ത്രണമാണ്. എന്നാൽ രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ ഇരുപത് മുതൽ ഇളവുകളുണ്ടാവും. സ്ഥിതി മോശമായാൽ വീണ്ടും ലോക്ക് ഡൌൺ.

മറ്റു രാഷ്‍ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്ഥിതി ഭേദമാണങ്കിലും സുരക്ഷിതമായിട്ടില്ല. പിന്നെയൊരാശ്വാസം, രക്ഷപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നാണ്.

ലോക്ക് ഡൌണിനോട് സഹകരിക്കുന്ന രാജ്യത്തെ ജനങ്ങളോട് പ്രധാനമന്തി നന്ദി പറഞ്ഞുവെങ്കിലും അത് നമ്മുടെ ഉത്തരവാദിത്തമായി ഞാൻ കണക്കാക്കുന്നു.

ഇളവുകളെക്കുറിച്ച് കേന്ദ്രം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ഇപ്രകാരമാണ്:

നിയന്ത്രണങ്ങളിൽ അമിത ഇളവ് പാടില്ല.
പൊതുഗതാഗതനിയന്ത്രണം തുടരും.
വ്യവസായ മേഖലയ്ക്ക് ഇളവില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
ഏതൊക്കെ സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കാം എന്നതിലും നിർദ്ദേശമുണ്ട്. പൊലീസ്, ഹോംഗാർഡ്, കലക്‌ടറേറ്റുകൾ തുറക്കാം. നഗരസഭകളിൽ ശുചീകരണ തൊഴിലാളികൾ മാത്രം.
ബാറുകൾ, തിയേറ്ററുകൾ, മാളുകൾ അടഞ്ഞു തന്നെ കിടക്കണം.
റിസോർട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കണം.
ഹോം ഡലിവറി പരമാവധി പ്രോത്‌സാഹിപ്പിക്കുക.
അവശ്യവസ്‌തുക്കളുടെ വിൽപ്പനയിൽ നിയന്ത്രണമില്ല.
കോൾ സെന്ററുകൾ (സർക്കാർ സേവനങ്ങൾക്കു മാത്രം) തുറക്കും.
കാർഷിക മേഖലയിൽ ഇളവ്.
റെയിൽ – വ്യോമ ഗതാഗതം തുടരില്ല.
പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.
ആംബുലൻസുകളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കും.
ഏപ്രിൽ 20 നു ശേഷം മെഡിക്കൽ ലാബുകൾ തുറക്കാം.
ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും.

എന്നാൽ ഹോട് സ്‌പോട്ടുകൾക്ക് ഈ ഇളവുകൾ ബാധകമല്ല. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുന്നതാണ്.

നമ്മളിൽ പലരും വീട്ടിലിരുന്ന് ബോറടിക്കുന്നേയെന്ന് പതം പെറുക്കുമ്പോൾ സർക്കാർ, ഡോക്റ്റർമാർ, നഴ്‌സുമാർ, മറ്റു ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരും വിശ്രമമില്ലാതെ പോരാടുകയാണ് കൊറോണയെ തുരത്താൻ. നമുക്ക് വേണ്ടിയാണെന്നു മറക്കാതിരിക്കുക.

നമുക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ പങ്കുചേരാം. ചേർന്നേ മതിയാവു.

Stay Home. Stay Safe.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account