എന്റെ സ്നേഹത്തിന്റെ സൈപ്രസ് മരങ്ങൾ ആരോ എവിടെയോ എഴുതിയ കവിത പോലെ..

നിങ്ങളുടെ ഹൃദയം ഒരു പഅഗ്നിപർവ്വതമാണെങ്കിൽ അവിടെങ്ങും പൂക്കൾ വിടരണമെന്ന് നിങ്ങൾക്കെങ്ങനെയാണ് പ്രതീക്ഷിക്കാനാവുക എന്ന് ചോദിച്ച ഖലീൽ  ജിബ്രാന്റെ പ്രണയം ഉറങ്ങുന്നത് സൈപ്രസ് മരങ്ങൾക്കരികിലാണെന്ന് എവിടെയോ വായിച്ചത് സ്മൃതിയിൽ നിറയുന്നു,

സൈപ്രസിലെ ഒലിവിലകൾ ഗ്രീസും ടർക്കിയും തമ്മിലുള്ള അധിനിവേശ അകൽച്ചയിൽ ഉലയുമ്പോൾ മൗണ്ട് ഒളിമ്പിയിൽ എവിടെയോ വൈൽഡ് ഒലിവുകൾ പൂവിടുന്നു. വഴി മറന്ന മുകിലുകൾ പെയ്തുതോരും തണുപ്പിൽ വീതുളിയിൽ കടഞ്ഞൊരു ശില്പം പോലെ ഭൂപടത്തിൽ സൈപ്രസ്.

നികന്ന തടാകങ്ങൾക്ക് മേൽ ആകാശസൗധങ്ങൾ. വഴിയരികിലെ അക്കേഷ്യയുടെ നിത്യഹരിതവാസസ്ഥലങ്ങളിൽ ജലാംശം തോർന്ന മണ്ണിനരികിൽ ഗ്രീക്ഷ്മം കത്തിപ്പടരുമ്പോൾ ചില്ലക്ഷരങ്ങളിൽ അടരും കുപ്പിച്ചില്ലു മുറിവുകൾ. കത്തിപ്പടർന്ന വേനലിലേയ്ക്ക് ഇന്നലെ മഴ പെയ്തൊഴിയുമ്പോൾ മന്ത്രിമാളിൽ നിന്ന് ചോക്ലേറ്റ് ടോപ്പിംഗ് നിറഞ്ഞ വാനില സോഫ്റ്റിയ്ക്കായ് കാത്തിരിക്കുകയായിരുന്നു ഞാൻ. പശ്ചാത്യനാടുകളിൽ തീരെ പണമില്ലാത്തവരാണത്രെ മക്‌ഡൊണാൾഡ്‌സിൽ പോവുക. ഇവിടെ കൂടുതലും യുവത്വം മക്‌ഡൊണാൾസ് തേടി പോകുന്നു.

രുചിയിടങ്ങളിൽ നിന്നകലും മുത്തശ്ശിക്കഥയിലെ കല്ലുരസിയുണർന്ന തേങ്ങാക്കൂട്ടുകൾ അന്യം നിന്ന് പോകുന്നുവെന്ന് നഗരഗ്രസ്ഥമായ ഗ്രാമങ്ങൾ ഓർമ്മപ്പെടുത്തുന്നു. നാൽപ്പാമരക്കൂട്ടിന്റെ സുഗന്ധമെന്നത് അത്തി, ഇത്തി, പേരാൽ, അരയാൽ എന്ന് രാമച്ചക്കൂട്ട് വില്പനക്കാരനറിയില്ല. ആ അറിവ് പകർന്നു തന്ന മുത്തശ്ശി വിഞ്ജാനകോശമായിരുന്നു. അറിവില്ലാതെ ആരോ കൂട്ടിപ്പകർത്തിയ പൊതിക്കൂടുകളിൽ അറിവ് മറന്നിടുന്ന മുദ്രകൾക്കപ്പുറം ഏതോ ഗ്രഹത്തിന്റെ ആകാശസഞ്ചാരകഥകൾ കേട്ട് വിഭ്രമമില്ലാതെ സുഖകരമായ നിദ്ര.

സൈപ്രസ് എന്റെ പ്രിയ രാജ്യമാണ്. ഞാൻ പോയിട്ടില്ലാത്ത ഒരു ദീപ്. ചില പേരുകൾ മനസ്സിലൊരുന്മേഷം ഉണ്ടാക്കുന്നു. മെഡിറ്ററേനിയൻ സൈപ്രസ് വൃക്ഷങ്ങളുടെ സൈപ്രസ്. ഹരിതവർണ്ണങ്ങളാലൊരു മേൽക്കൂരപണിയും പോലെയൊരു ഫീൽ.

എന്റെ സ്നേഹത്തിന്റെ സൈപ്രസ് മരങ്ങൾ…… ആരോ എവിടെയോ എഴുതിയ കവിത പോലെ…

മദ്ധ്യധരണാഴി യിലെ ദ്വീപായ സൈപ്രസിന്റെ രേഖകളെ വായിച്ചു തീർന്നപ്പോഴേക്കും മഴത്തുള്ളികൾ തൂവിയ ഹൈവെ 45ൽ നിന്നും സപ്തഗിരിമലകളിലേയ്ക്കുള്ള വഴിയായി, കപിലവനത്തിലൂടെ തിരുമലവഴിയിലെത്തിയപ്പോൾ പൈന കൊമ്പെ എന്നത് ഉയരത്തിലുള്ള മലയെന്നും ചൂസു എന്നത് കാണൂ എന്നും ഒദു എന്നത് വേണ്ട എന്നുമുള്ള കുറെ തെലുങ്ക് വാക്കുകൾ പഠിക്കാനായി.

തിരികെയുള്ള യാത്രയിൽ വീണ്ടും സൈപ്രസ് മൗണ്ട് ഒളിമ്പിയയിൽ നിന്നുള്ള നീർച്ചോലകളിൽ തുള്ളിയുറഞ്ഞ് എന്നെയുണർത്തി. ഹോമറിന്റെ ഒഡിസിയിൽ യൂറോപ്പ എന്ന രാജകുമാരിയുടെ കഥയുണ്ട്. പശ്ചാത്യ നദീതീരസംസ്ക്കാരത്തിന്റെ ഒലിവുകൂട്ടുകളിൽ ഗ്രീസിന്റെ സുവർണ്ണമുദ്രകൾ.

കാണാതെ കാണുന്ന രാജ്യമേ! സൈപ്രസ്

ചില പേരുകൾ ആകർഷകമാണ്. അതിനാലാവും സൈപ്രസ് വെറുതെയാണെങ്കിലും ഞാൻ നിന്നെയറിയാൻ അക്ഷരങ്ങളിലൂടെ യൂറൽ പർവ്വതനിരകളും യൂറാൽ നദിയും, കാസ്പിയൻ കടലും കടന്ന് മദ്ധ്യധരണ്യത്തിലൂടെ നിന്റെയരികിലെത്തുന്നത്.

അതിശയകരമായ സ്വപ്നാടനങ്ങൾ ശിരോരേഖകളെയുണർത്തുന്നു. കടലുകളെല്ലാം ഒന്നാണെന്നും ദശ ദിഗന്തങ്ങൾ എവിടെയൊക്കെയോ കൂട്ടിമുട്ടുന്നു എന്നും ടാഗോറും , ഓ എൻ വിയുമെല്ലാം എഴുതിയിരിക്കുന്നു. ദിശാന്തരങ്ങളിൽ എഴുതി മായ്ക്കാനാവാതെ ചിലയിടങ്ങൾ മനസ്സിൽ നിറയുന്നു. അലങ്കാരങ്ങളില്ലാതെ, ചമൽക്കാരങ്ങ ളില്ലാതെ..

എന്റെ സ്നേഹത്തിന്റെ സൈപ്രസ് മരങ്ങൾ…

ആരോ എവിടെയോ എഴുതിയ കവിത പോലെ…

13 Comments
 1. എത്തിച്ചേരാത്ത ഇടങ്ങളിലൂടെ നടത്തിയ യാത്രകൾ പലപ്പോഴും അങ്ങനെയാണ് .. കൂടുതൽ ഹൃദയത്തോട് ചേർന്ന് നിൽക്കും.

 2. Peter 3 years ago

  മനോഹരം

 3. Prabha 3 years ago

  Nice,,,

 4. V V José Kallada 3 years ago

  ഈ പ്രതലത്തിൽ ഞാൻ ആദ്യം വായിക്കുന്ന ത്
  എന്തായാലും നിരാശപ്പെടുത്തിയില്ല

 5. Krishnakumar Mapranam 3 years ago

  Nice

 6. Meera Achuthan 3 years ago

  നന്നായിരിക്കുന്നു .

 7. Haridasan 3 years ago

  നന്നായിട്ടുണ്ട്…

 8. Ravi Punnakkal 3 years ago

  “സ്വപ്നത്തിലേക്ക് തുഴയുന്ന ഭാവനകൾ “

 9. Author

  Ellavarkum Nandi,

 10. Sannyas Perunthayil 3 years ago

  wow…

 11. Author

  there a spell mistake in this article
  Read as Khalil Gibran

 12. Rajagopal 3 years ago

  കവി എന്തെഴുതിയാലും കവിതയാകും.നന്നായി .അഭിനന്ദനം!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account