എഴുത്ത് വെറുമൊരു ഭാവനാസൃഷ്‌ടിയല്ല. അതിൽ അനുഭവ തീക്ഷ്‌ണത കൂടി വരുമ്പോഴേ ആ കൃതികൾ എക്കാലവും വായിക്കപ്പെടൂ എന്നതാണ് വായന കൂടുതൽ നടത്തപ്പെടുന്ന പുസ്‌തകങ്ങൾ നമുക്ക് കാണിച്ചുതരുന്നത്.

തന്റെതായ ശൈലിയിൽ മലയാളനോവൽസാഹിത്യത്തിന് വ്യത്യസ്‌തമായ ഒരു കാഴ്‌ചയാണ് എഴുത്തിലൂടെ ഡോക്റ്റർ ഖദീജാ മുംതാസ് മലയാള സാഹിത്യത്തിന് സമ്മാനിച്ചത്. സാധാരണ മുസ്‌ലീം സമുദായത്തിൽപെട്ട ഒരു സ്‌ത്രീ എഴുത്തുകാരിയായി വരുമ്പോൾ കുടുംബത്തിനകത്ത് തന്നെയാണ് ആദ്യം പ്രയാസങ്ങൾ നേരിടുക. എന്നാൽ വളരെ പുരോഗമനപരമായി വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന രക്ഷിതാക്കളെ കിട്ടിയതാണ് ഡോക്റ്റർ ഖദീജയുടെ വളർച്ചക്ക് നിദാനമായത്.

ആദ്യമൊക്കെ ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എഴുതിയിരുന്ന എഴുത്തുകാരി തികച്ചും ആകസ്‌മികമായാണ് നോവൽ,   കഥ വിഭാഗത്തിലേക്കെത്തിപ്പെടുന്നത്. തന്റെ ആദ്യ നോവലായ ആത്‌മതീർത്ഥത്തിൽ മുങ്ങി നിവരുന്നവർ എഴുതാനുണ്ടായ സാഹചര്യം അത്യന്തം വേദനാജനകമായിരുന്നെന്ന് പറയുന്നു. നോവലിന്റെ കയ്യെഴുത്തുപ്രതി വായിച്ച ശിഷ്യ മുതൽ എല്ലാവരും അതൊരു പുസ്‌തകമാക്കാൻ പറയുമ്പോഴും ഡോക്റ്റർ ലാളിത്യത്തോടെ ചിരിച്ചു.

ബർസ എന്ന നോവലിലൂടെ വ്യത്യസ്‌തമായ ഒരു ആഖ്യാനശൈലി മലയാളത്തിന് കിട്ടിയപ്പോൾ ആ നോവൽ നേടിയ പുരസ്‌കാരങ്ങൾ നിരവധി. ആതുരം എന്ന നോവലിൽ എത്തുമ്പോൾ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയിലൂടെ വളർന്ന് ഒരു ക്യാമ്പസ് മുഴുവനും അതിന്റ മാറ്റങ്ങൾ മുഴുവൻ കാണുന്ന ഒരധ്യാപികയിൽ എത്തി നിൽക്കുന്ന കഥ. ബർസ എന്ന നോവൽ അവരുടെ ഏഴ് വർഷത്തെ സൗദി അറേബ്യൻ ജീവിതം തന്ന സ്വാധീനമാണെന്ന് വായനയിൽ വ്യക്‌തം.

ആരോഗ്യ ലേഖനങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും എഴുത്തുപഠനങ്ങളും ഒക്കെ ഈ എഴുത്തുകാരിയുടെ കൈകളിൽ സുഭദ്രം.

അതോടൊപ്പം വളർന്ന് വരുന്ന എഴുത്തുകാർക്കേകുന്ന വാൽസല്യവും പിന്തുണയും മാത്രം മതി ഈ എഴുത്തുകാരിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്താൻ.

കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷ സ്ഥാനത്തുള്ള ഈ എഴുത്തുകാരി വ്യത്യസ്‌തമായ പ്രവർത്തനങ്ങളിലൂടെ അവിടെയും തന്റെ സാന്നിധ്യം അറിയിക്കുന്നു. ലളിതമധുരമായ വാക്കുകളിലൂടെ വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോവുന്ന എഴുത്തുകൾ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

– കവിത എസ് കെ

1 Comment
  1. Sapna Anu B George 8 months ago

    നല്ല വിവരണം കവിത, ഖദീജ മുംതാസിന്റെ പുസ്തകങ്ങൾ വാങ്ങണം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account