പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനായ് 1969ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്ക്കോയിലെ സമാധാന പ്രവർത്തകൻ ജോൺ മെക്കോണൽ ഭൂമിയുടെ രക്ഷയ്ക്കായി അവതരിപ്പിച്ച ആശയമാണ് ഭൗമദിനം.

1970 ഏപ്രിൽ 22 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി ഭൗമദിനം ആചരിച്ചുവെങ്കിലും 1997 ലെ ക്വോട്ടോ ഉച്ചകോടി മുതലാണ് 141 രാജ്യങ്ങൾ ഒപ്പിട്ട്, സംഘടിതമായി ഭൗമദിനം ആചരിച്ചു തുടങ്ങിയത്.

ലോകം ഭൗമദിനം ആചരിച്ചു തുടങ്ങിയിട്ട് ഇന്ന് അര നൂറ്റാണ്ട് പൂർത്തിയായി. എന്നിട്ടും ലോകം നേരിടുന്ന വലിയ പ്രശ്നമാണ് ആഗോളതാപനവും അതുമൂലം സംഭവിക്കുന്ന ദൂഷ്യങ്ങളും. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇതിന്റെ ദൂഷ്യവശങ്ങൾ.

ഫാക്ടറികൾ പുറത്തു വിടുന്ന പുക, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ്, വാഹനങ്ങൾ ഉയർത്തുന്ന പുക, കാലഹരണപ്പെട്ട വാഹനങ്ങൾ നിരത്തിലിറക്കുന്നതു മൂലം സംഭവിക്കുന്ന മലിനീകരണം, പ്ലാസ്റ്റിക് കത്തിക്കൽ കുഴിച്ചിടൽ, എന്നിവയിലൂടെ അനുദിനം ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ്.

പ്രകൃതി എല്ലാവർക്കും എക്കാലത്തേക്കുമുള്ള സമ്പത്താണെന്ന് ഞാനടക്കമുള്ള മനുഷ്യർ സൗകര്യപൂർവ്വം മറന്നു കളയുകയാണ്. മരങ്ങൾ മുറിച്ചും നദികൾ മൂടിയും നാം നമ്മുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നു.

ആഗോള താപനവും പരിസ്ഥിതി മലിനീകരണവും തടയണമെന്ന് നാം ഘോര ഘോരം പ്രസംഗിക്കുകയും എഴുതുകയും ഭൗമദിനത്തിൽ പ്രതിജ്ഞ എടുക്കുകയും ചെയ്യും. അത്രേള്ളു. അതിനപ്പുറം നാം ഒന്നും ചെയ്യാറില്ല.

നമ്മൾ നമ്മുടെ അടുത്ത തലമുറക്കായി ഭൗതീക സൗകര്യങ്ങൾ ഒരുക്കി വയ്ക്കാറുണ്ട്. പക്ഷേ, പ്രകൃതി സമ്പത്ത് ഒരുക്കാൻ തയ്യാറാകുന്നുണ്ടോ? അതിനെപ്പറ്റി ആലോചിക്കാറു കൂടി ഇല്ലന്നതാണ് വാസ്തവം.

മനുഷ്യർ ഒഴികെയുള്ള ജീവജാലങ്ങൾക്കും ഭൂമി അവകാശപ്പെട്ടതാണെന്ന കാര്യം നാം മറക്കരുത്. വരൾച്ച, പ്രളയം തുടങ്ങി പ്രകൃതിയുടെ താളം തെറ്റി കൊണ്ടിരിക്കുന്നത് നമ്മുടെ തെറ്റായ പ്രവർത്തികളിലൂടെയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.

അതിനാൽ ഭൗമദിനത്തിലെ ആഘോഷങ്ങളിലൊതുക്കാതെ നമുക്ക് പ്രകൃതിയിലേക്കിറങ്ങാം. കാത്തു സൂക്ഷിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account