തീനാളങ്ങളുടെ ശോഭ..
ശലഭങ്ങൾക്കറിയാം
മരണമാണെന്ന്

വെയിലിൻ്റെ തീക്ഷ്ണത..
പൂക്കൾക്കറിയാം
വാടാതെ കഴിയില്ലെന്ന്

പുഴയുടെ ഒഴുക്ക്..
വഞ്ചിക്കറിയാം
മറിഞ്ഞാൽ മുങ്ങുമെന്ന്

നിറങ്ങൾക്കറിയാം..
ഒന്നുചേർന്നാൽ
നിറമേ ഇല്ലാതാകുമെന്ന്

നിലാവിനറിയാം..
സൂര്യനെത്തിയാൽ
മടങ്ങാതിരിക്കാനാവില്ലെന്ന്

എന്നിട്ടും…

3 Comments
 1. sunil 4 years ago

  Nice…

 2. Indira Balan 4 years ago

  sathyangal.
  Jayasreeye ivite kantathilum kavitha vaayikkaan kazhinjathilum santhosham..

 3. Haridasan 4 years ago

  സത്യമായ അറിവുകൾ, എന്നിട്ടും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account