ഇറോം നീയൊരു
ചരിത്രമാണ്
ചൂണ്ടാണിവിരലില്‍
ഒതുങ്ങുന്നതല്ല….

പതിറ്റാണ്ട് നീ
പട്ടിണികിടന്നത്
മാനത്തിനും
അഭിമാനത്തിനും
അവകാശത്തിനും
വേണ്ടിയാണ്…

നിനക്കുവേണ്ടിയല്ല
നിന്നെ വേണ്ടാത്തവര്‍ക്ക്
വേണ്ടിയായിരുന്നു….

വിരലിലെ മഷിക്കറുപ്പ്
അഞ്ചാണ്ട് തികയുംമുന്നേ
മായും.. പക്ഷേ
നീയെന്ന ചരിത്രം മായുമോ…?

അധികാരമുഷ്ടിയെ
സ്വയം അഷ്ടി മുടക്കി
മുട്ട് മടക്കിച്ചു…

അധികാരമല്ലാ നിന്‍റെവഴി
അവശതയുടെ ശബ്ദമാണ്
നീ.. കാലത്തിന്‍റെ
ആവശ്യമാണത്…

നീയാണ് ഉരുക്കുവനിത
കാലത്തിനതറിയാം
നാളെയില്‍ ചരിത്രവും
അതുതന്നെ ചൊല്ലും…

ഇറോം.. നീയല്ലതോറ്റത്‌
നിന്നെ മറന്ന നന്ദി കെട്ട
കൂട്ടാമാണ്.. കാലം അത്
പറയും…

15 Comments
 1. Indira Balan 3 years ago

  16 കൊല്ലത്തോളം അതിജീവനത്തിനു വേണ്ടി സമരം ചെയ്ത ഇറോം ഒരിക്കലും തോല്ക്കുന്നില്ല. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിൽ അത് കരുത്തയായ ഒരു സ്ത്രീയുടെ വരവിനെ ഭയക്കുന്നതുകൊണ്ടു കൂടിയാണു. വ്യാഖ്യാനങ്ങൾ തിരിച്ചെഴുതാം..ഇറോം ജയിച്ചുകൊണ്ടിരിക്കുന്നു

  • Author
   Anees kylm 3 years ago

   ഇറോം പെണ്ണ് എന്ന പക്ഷം‌ ചേര്‍ത്ത് വെക്കേണ്ടവള്‍ മാത്രമല്ലാ…….. ഭയക്കുന്നുണ്ട് സത്യമാണ് അതുകൊണ്ടല്ലേ അവള്‍ തോല്ക്കേണ്ടി വന്നതും രാജ്യദ്രോഹ പട്ടവും കിട്ടിയതും Indira Balan ജീ നന്ദി വായനക്കും അഭിപ്രായത്തിനും….

 2. sheebaprakash 3 years ago

  Erom ningal evideyum tholkkilyaa… ellam jayam mathramanu..

  • Author
   Anees kylm 3 years ago

   ഇറോം തോറ്റിട്ടില്ലാ തോല്ക്കില്ലാ തോറ്റവര്‍ അവരാണ് അതല്ലേ അവള്‍ രാജ്യദ്രോഹി ആയാത്sheebaprakash നന്ദി

 3. Haridasan 3 years ago

  ഇറോം തളരാതിരിക്കട്ടെ. നന്നായി എഴുതി, Anees

  • Author
   Anees kylm 3 years ago

   Haridasan നന്ദി ………..

 4. shinjujayan 3 years ago

  ഈറോം ഷർമ്മിള 16 വർഷം നിരാഹാര സമരം അനുഷ്ഠിച്ചത് ആർക്കെതിരെയായിരുന്നു? നിരാഹാരസമരം എന്ന് പറയാൻ പറ്റില്ലായിരുന്നു. അവരുടെ ആരോഗ്യം പൂർണ്ണമായും നിലനിർത്താൻ ആവശ്യമായ സമീകൃതാഹാരം ദ്രവരൂപത്തിൽ മൂക്കിലൂടെ കുഴൽ വഴി നൽകപ്പെട്ടിരുന്നു. ശരിക്ക് പറഞ്ഞാൽ അവരുടെ സമരം ഇന്ത്യൻ സർക്കാരിനും നമ്മുടെ പട്ടാളത്തിനും എതിരായിരുന്നു. മേൽ ഉദ്യോഗസ്ഥന്റെ അനുവാദം ഇല്ലാതെ തന്നെ ശത്രുവിനെ വെടി വയ്ക്കാനുള്ള അധികാരം പട്ടാളത്തിനു നൽകുന്ന അഫ്സ്പ എന്ന നിയമം പിൻവലിക്കാൻ വേണ്ടിയായിരുന്നു അവരുടെ പോരാട്ടം എന്ന് എല്ലാവർക്കും അറിയാമല്ലൊ. എന്നാൽ പട്ടാളത്തിനു നൽകപ്പെട്ട ആ പ്രത്യേകാധികാരം പിൻവലിക്കപ്പെട്ടാൽ എന്താകുമായിരുന്നു അവസ്ഥ? പിന്നെ അവിടെ പട്ടാളത്തിനു കാവൽ നിൽക്കാൻ കഴിയാതെ വരും. അത്രയും സായുധരായ ഭീകരവാദികളുടെയും വിഘടനവാദികളുടെയും വിഹാരരംഗമാണു ആ മേഖല. വെടി വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞാൽ പട്ടാളത്തെ എളുപ്പത്തിൽ കീഴടക്കാൻ തീവ്രവാദികൾക്ക് കഴിയുമായിരുന്നു. അത് കൊണ്ടാണു കോൺഗ്രസ്സ് ആകട്ടെ ബി.ജെ.പി. ആകട്ടെ കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കാനുള്ള സാഹചര്യം നിലവിലില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും ആ നിയമം പിൻവലിച്ചിട്ടില്ല.

  എന്തിനായിരുന്നു ഈറോം ഷർമ്മിള നിരാഹാരം തുടങ്ങിയത്? സ്വതന്ത്ര മണിപ്പൂരിനു വേണ്ടി പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പിന്റെ വളണ്ടിയർ ആയ ഒരു യുവതിയെ സൈന്യം വെടി വെച്ചുകൊന്നു എന്ന് പറഞ്ഞാണു സമരം തുടങ്ങിയത്. ഒരു യുവതി പട്ടാളക്കാരാൽ കൊല്ലപ്പെട്ടു എന്നത് നേരാണ്. ആ യുവതി തീവ്രവാദി ആയിരുന്നു എന്നത് പട്ടാളത്തിന്റെ ഭാഷ്യമല്ലേ എന്ന് ചോദിക്കാം. എന്നാൽ നമ്മൾ ആരെ വിശ്വസിക്കും? നമ്മുടെ പട്ടാളത്തെയോ അതോ സ്വതന്ത്ര മണിപ്പൂരിനു വേണ്ടി പോരാടുന്ന തീവ്രവാദ ഗ്രൂപ്പിനോട് അനുഭാവമുള്ള ഈറോം ഷർമ്മിളയെയോ? അന്നത്തെ സാഹചര്യത്തിൽ ചോദിക്കാവുന്ന ചോദ്യമാണിത്. ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. അന്ന് ചില തീവ്രവാദി ഗ്രൂപ്പുകളുടെ കൈയ്യിലെ ചട്ടുകമായിരുന്നു ഈറോം ഷർമ്മിള എന്ന് പറയപ്പെട്ടിരുന്നു. പിന്നെയാണു അവർ പ്രശസ്തയാകുന്നത്.

  സംഗതി എന്തായാലും മണിപ്പൂർ ഇന്ത്യയുടെ അവിഭാജ്യഘടകം ആയി തുടരണമെങ്കിൽ അഫ്സ എന്ന നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ഈറോം ഷർമ്മിള നടത്തിയ സമരം വിജയിക്കാത്ത അല്ലെങ്കിൽ വിജയിക്കാൻ പാടില്ലാത്ത സമരം ആയിരുന്നു. കേൾക്കുമ്പോൾ അഫ്സ്പ ഒരു കരിനിയമം ആണെന്ന് തോന്നും. കാരണം പട്ടാളക്കാർക്ക് ഏത് സിവിലിയനെയും വെടി വയ്ക്കാം. എന്നാൽ നമ്മുടെ പട്ടാളക്കാർ നമ്മുടെ സിവിലിയന്മാരെ ചുമ്മാ വെടി വെച്ചു കൊല്ലുമോ? പട്ടാളക്കാരെ വിശ്വസിക്കുന്നില്ലെങ്കിൽ നാം ആരെ വിശ്വസിക്കും? തീവ്രവാദികളെയോ? ഇന്നും മണിപ്പൂരിൽ തീവ്രവാദികളുടെ സമാന്തര സർക്കാർ പ്രവർത്തിക്കുന്നുണ്ട്. അവർ ജനങ്ങളിൽ നിന്ന് കപ്പം പിരിക്കുന്നുമുണ്ട്.

  • Author
   Anees kylm 3 years ago

   shinjujayan……… നന്ദി………..
   ഈറോം ഷർമ്മിള 16 വർഷം നിരാഹാര സമരം അനുഷ്ഠിച്ചത് ആർക്കെതിരെയായിരുന്നു?
   അവരുടെ മാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു സത്യത്തെ വളച്ചോള് ഓടിക്കരുത് കൂട്ടബലാത്സംഗവും അക്രമത്തിനു എതിരായിരുന്നു അവര്‍ പോരാടിയത് നിയമത്തിന്‍റെ പേരിലെ നരനായാട്ടിനെആണ് അവര്‍ എതിര്‍ത്തതും…. അവരെ സമരത്തിലേക്ക് അതിജീവനത്തിന് വേണ്ടിയായിരുന്നു മണിപ്പൂര്‍ ചരിത്രം ആര്‍ക്കാണ് അറിയാത്തത്

  • Author
   Anees kylm 3 years ago

   റിബലുകള്‍ ഇലല്ലന്നല്ലാ പക്ഷേ ഇറോം ഒരിക്കലും അവര്‍ക്ക് വേണ്ടി ആയിരുന്നില്ലാ സമരം നടത്തിയത് സമരത്തിന് ആസ്പദമായകാരണത്തിന് പട്ടാളത്തെ കോര്‍ട്ടുമാഷ്‌ നടത്തിയത് എന്തിനായിരുന്നു….?

  • Jyothis 3 years ago

   മണിപ്പൂരിലെ ജനങ്ങളെ കുറിച്ച്, മണിപ്പൂരിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക
   മണിപ്പൂരിലെ ഭൂരിഭാഗം ആളുകളും മണിപ്പുർ സ്വതന്ത്രമകണം എന്നാഗ്രഹിക്കുന്നു
   അതിനു അവർക്ക് ന്യായങ്ങൾ ഉണ്ട്

 5. Jyothis 3 years ago

  ഒരു സുഹൃത്ത് മണിപ്പൂർ സന്ദർശനം നടത്തിയപ്പോൾ ഇറോമിനെ കാണാൻ ആഗ്രഹം ഉണ്ടായി
  അവിടുത്തെ നാട്ടുകാരോട് അന്വേഷിച്ചപ്പോ അവർക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
  മണിപ്പൂരിലെ ജനങ്ങൾക്ക് സുപരിചിതയല്ല ഇറോം

 6. rajalekshmi 3 years ago

  It is a good poem,apt to the context

 7. rajalekshmi 3 years ago

  A very good poem fit to the context.

 8. Majeed bhavanam 3 years ago

  ഇറോം
  സഹനത്തിതിന്റെ സമരവഴിയാകുന്നു,
  ആശംസകൾ.☺❤

 9. ഇറോം എന്തിനു വേണ്ടി 16 വർഷം യാതനകള്‍ സഹിച്ചു എന്നത് മനസ്സിലാക്കാന്‍ അവര്‍ക്കൊപ്പം ജിവിച്ച സമൂഹം കഴിഞ്ഞില്ല എന്നത് വളരെ ഖേദകരം. ഒന്ന്‍ തീര്‍ച്ചയാക്കാം . മനുഷ്യമനസ്സുകളില്‍ നിന്നും നന്മകള്‍ വിട്ടു മാറുന്നു എന്നത്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account