ആദ്യം വെടിവച്ചു വീഴ്ത്താം, ചോദ്യം ചെയ്യൽ പിന്നീട് ആകാം എന്ന രീതിയിൽ നിന്നും കറുത്തവർക്ക് വേണ്ടിയുള്ള വെളുത്തവരുടെ നിയമം ഇപ്പോൾ  കുറച്ചു കൂടി ലളിതമായിരിക്കുന്നു.

ആയുധം ഉപയോഗിക്കാതെ, ചോര വീഴ്ത്താതെ കാൽമുട്ടിനുള്ളിൽ ജീവൻ ഒളിപ്പിച്ചു വച്ചതിനു ശേഷം പിടച്ചിൽ തീരുമ്പോൾ ചോദ്യം ചെയ്യൽ ആരംഭിക്കുന്നത്ര ലളിതമാണ് അതിപ്പോൾ.

വെളുത്തവരാൽ കൊല്ലപ്പെട്ട കറുത്തവരുടെ കണക്കെടുപ്പിൽ പിന്നോട്ട് നടന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കൊല്ലപ്പെട്ടവർ നൂറ്റി തൊണ്ണൂറ്റി മൂന്ന് പേരാണ്. ഇത് പോലീസ് കൊലപ്പെടുത്തിയ ആളുകൾ മാത്രമാണ്.  കണക്കിൽ പെടാത്ത മരണങ്ങൾ എണ്ണിയാൽ തീരത്തവയായി മാറി നിൽപ്പുണ്ട്.

ലോകം ഞട്ടിയ ഏറ്റവും പുതിയ മരണങ്ങൾ മാത്രം നോക്കിയാൽ പോലും വർഷത്തിൽ ഒന്ന് എന്ന കണക്കിൽ അവ നമ്മുടെ മുൻപിലുണ്ട്.

James Clark (2015) –  പോലീസ് വെടിവച്ചു കൊന്നു, കൊന്ന പൊലീസുകാർ പിന്നീട് കുറ്റവിമുക്‌തരായി.

Philando Castle (2016) –  തന്റെ പങ്കാളിക്കും അവരുടെ നാല് വയസ്സുള്ള കുട്ടിക്കുമൊപ്പം രാത്രി ഒൻപതിനോട് അടുത്ത സമയത്ത് വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോൾ, നിറം കൊണ്ടും ചടച്ച മൂക്ക് കൊണ്ടും ഏതോ മോഷ്‌ടാവെന്നു സംശയം തോന്നിയതിന്റെ പേരിൽ കാറ് തടഞ്ഞ പോലീസ് ലൈസൻസും മറ്റും ചോദിക്കുന്നതിനിടയിൽ പ്രകോപിതനായി വെടിവച്ചു കൊന്നു.

Justine Diamond (2017)  – ജസ്റ്റിൻ എന്ന സ്‌ത്രീ തന്റെ താമസ സ്ഥലത്തിന് സമീപം അസ്വാഭാവികമായ ചില സാഹചര്യങ്ങളിൽ പോലീസിൽ പരാതിപ്പെടുകയും അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥനാൽ കൊല്ലപ്പെടുകയും ചെയ്‌തു.

Thurman Blevins (2018) – തന്റെ പിന്നാലെ പാഞ്ഞു വന്ന പോലീസിനോട് വെടിവെക്കരുതേ എന്നു അപേക്ഷിച്ചു കൊണ്ട് രക്ഷപെടാൻ നോക്കിയ ബ്ലെമിസ്, പക്ഷെ വെടിയേറ്റ് വഴിയരികിൽ മരിച്ചു വീണു. അയാളുണ്ടായിരുന്ന ഇടവഴിയിൽ നിന്ന് ഒരു കൈത്തോക്ക് ലഭിച്ചു എന്നതായിരുന്നു പോലീസ് പറഞ്ഞ കാരണം.

Brian Quinine (2019) – സംശയാസ്‌പദമായ സാഹചര്യത്തിൽ കാറോടിച്ചു വന്നു എന്ന കാരണമാണ് ബ്രെയനെ വെടിവെച്ചു കൊല്ലാൻ കാരണമായി പോലീസ് പറഞ്ഞത്.

George Floyd (2020) – സമീപത്ത് നടന്ന മോഷണക്കുറ്റം ആരോപിച്ചു അറസ്റ് ചെയ്‌ത ഫ്‌ളോയിഡിനെ കഴുത്തിൽ മുട്ടു കുത്തി നിന്ന് ചോര ചിന്താതെ പോലീസ് കൊലപ്പെടുത്തി. തനിക്ക് ശ്വാസം മുട്ടുന്നു എന്നും ദാഹിക്കുന്നു എന്നുമുള്ള യാചനകൾ ലോകത്തിന്റെ കണ്ണീരായി അവശേഷിക്കുന്നു.

ഫ്‌ളോയിഡിന്റെ മരണം ഉണ്ടാക്കിയ ഞെട്ടൽ ഒരു സമാരാഗ്നി ആയി ഇപ്പോൾ അമേരിക്കയിൽ പടരുകയാണ്. കരുത്തവരോടുള്ള വെറുപ്പ് എങ്ങിനെ വോട്ട് ആക്കി മാറ്റം എന്നു നന്നായി മനസ്സിലാക്കിയ പ്രസിഡന്റ് ട്രെമ്പ് ഇപ്പോൾ ഭൂഗർഭ അറയിൽ ഒളിവിലാണ്.

മുകളിൽ പറഞ്ഞ ഓരോ മരണത്തിന് ശേഷവും ചെറുതും വലുതുമായ അവകാശ സമരങ്ങൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ കറുത്തവർ  കാരണങ്ങൾ ഇല്ലാതെ  കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരാണ് എന്ന വെളുത്തവരുടെ കാഴ്‌ചപ്പാട് തെല്ലും മാറാതെ ഇപ്പോഴും തുടരുന്നു.

1492-ൽ കൊളംബസ് അമേരിക്ക കണ്ടെത്തിയ കാലത്ത് മാത്രമെ  അമേരിക്കയിൽ കറുത്തവർക്ക് പ്രധാന്യമുണ്ടായുള്ളൂ. ശേഷം അവിടേക്ക് കടന്നു വന്നവർ ഓരോരുത്തരായി അവരെ അടിമകളാക്കി.

പിന്നീട് ലോകം അതിന്റെ പുരോഗതി ബോധ്യപ്പെടുത്താൻ മനുഷ്യ കാഴ്ച്ച ബംഗ്ലാവുകൾ തീർത്തു. അതിൽ ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മനുഷ്യരെ മൃഗങ്ങളെ പോലെ കൂട്ടിൽ അടച്ചു പ്രദർശിപ്പിച്ചു. അത് കാണാൻ ലക്ഷക്കണക്കിന് മനുഷ്യർ അവിടേയ്ക്ക് ഒഴുകിയെത്തി. പ്രാചീന മനുഷ്യർ എന്ന് കൗതുകത്തോടെ അവരെ കൂടുകൾക്ക് പുറത്തുനിന്ന് പരിഷ്‌കൃത ലോകം കണ്ടു നിന്നു. ആ കൂടുകളിൽ സ്‌ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും വരെ കാഴ്‌ച വസ്‌തുക്കളായി. മറ്റേതോ കാലത്ത്, മറ്റേതോ മനുഷ്യർ, മറ്റേതോ കാലാവസ്ഥയിൽ ജീവിച്ച ജീവിതം അവർ അവിടെ ജീവിച്ചു കാണിച്ചു, സർക്കസ് കൂടാരത്തിലെ മൃഗങ്ങളെ പോലെ. പതിനെട്ടാം നൂറ്റാണ്ടും പത്തൊൻപതാം നൂറ്റാണ്ടും ഇത്തരം കാഴ്‌ചകളിലൂടെയാണ് ലോകത്തെ മനുഷ്യ ചരിത്രം ബോധ്യപ്പെടുത്തിയത്.

അടിമത്തം നിരോധിച്ചത് നിയമങ്ങളിൽ മാത്രമാണ്. അടിസ്ഥാന ബോധ്യങ്ങളിൽ അത് ഉണ്ടാവാത്തിടത്തോളം ആഭ്യന്തര കലാപങ്ങളിൽ ഒതുങ്ങാത്ത വേദനയായി ഇത്തരം മരണങ്ങൾ ലോകം കേട്ട് കൊണ്ടിരിക്കും.

ഒരു മാറ്റം ഇനിയെങ്കിലും ഉണ്ടായില്ല എങ്കിൽ കെട്ടിപ്പടുത്ത വ്യാജ അഭിമാന ബോധത്തെ കുഴിച്ചു മൂടി ഓരോ മനുഷ്യനും ലജ്ജയോടെ മനുഷ്യത്വ സംസാരങ്ങളിൽ നിന്ന് പിൻവാങ്ങേണ്ടി വരും.

നിറത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ എല്ലാം കൊല്ലപ്പെട്ട മനുഷ്യരുടെ നിലവിളികളിൽ നിന്ന് നമുക്ക് ഇനിയുള്ള  കാലത്തിന്റെ ശ്വാസ നാളത്തെ സംരക്ഷിക്കാൻ ആകട്ടെ, ഇനിയൊരാളും കൊല്ലപ്പെടാതിരിക്കട്ടെ.

ജോർജ് ഫ്ലോയിഡിന് നീതി ലഭിക്കട്ടെ, അതിലൂടെ ചരിത്രത്തിൽ ഉറഞ്ഞു പോയ മനുഷ്യർ മോചിതരാവട്ടെ.`

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account