കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുൻപ് എന്നെയും എനിക്കും അടുത്തറിയാവുന്ന ഒരാൾ എനിക്കൊരു ഗോസ്റ്റ് റൈറ്ററുണ്ടെന്ന് വാദിച്ചു. ഈ വാദിക്ക് അതിന്  തക്കതായ തെളിവൊന്നുമില്ല. ഇത്തരം കേസുകൾ കോടതി സമക്ഷം തള്ളിപ്പോകാറാണല്ലോ പതിവ്. എങ്കിൽ ഈ വാദിക്ക് നാവിനു നല്ല  ബലമുണ്ടായിരുന്നതിനാൽ തോറ്റ് തന്നില്ല. വാദിച്ചു കൊണ്ടേയിരുന്നു, എനിക്കു പിന്നിൽ ഒരു ഗോസ്റ്റ് റൈറ്ററുണ്ടെന്ന്. കാലം ആ സംശയം മാറ്റിമറിച്ചേക്കാം.

ഗോസ്റ്റ് റൈറ്റർ എന്ന ആ  ആരോപണമാണ് എന്താണീ ഗോസ്റ്റ് റൈറ്റിങ്  എന്ന് അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. മറ്റുള്ളവർക്ക് വേണ്ടി, അത്  സാഹിത്യരംഗം, മാധ്യമ പ്രവർത്തനം, പ്രസംഗo തുടങ്ങി ഏതു മേഖലയിലുമാവാം എഴുതി കൊടുക്കുന്ന ആളാണ് ഗോസ്റ്റ് റൈറ്റർ.  എഴുത്തുകാരനായി അറിയപ്പെടുന്നതും പ്രശസ്‌തനാവുന്നതും യഥാർത്ഥ എഴുത്തുകാരനായിരിക്കില്ല .അയാളുടെ മറവിൽ മറ്റൊരാളായിരിക്കും. ഇതാണ് ഗോസ്റ്റ് റൈറ്റിങ്ങിന്റെ പോളിസി. ആ പേരു തന്നെ രസകരമാണ്. അജ്ഞാതനായിരിക്കുന്ന ആൾ, മറഞ്ഞിരിക്കുന്ന ആൾ. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലെ പുതച്ച് മൂടി കിടക്കുന്ന ആഗ്രഹങ്ങളെപ്പോലെ.

പ്രശസ്‌തരായ സിനിമാ താരങ്ങൾക്കും, രാഷ്‌ട്രീയക്കാർക്കുമൊക്കെ ഗോസ്റ്റ് റൈറ്റേസിന്റെ സഹായമാവശ്യമാണ്. സിനിമ, സംഗീതം തുടങ്ങി എല്ലാ  മേഖലകളിലും ഗോസ്റ്റ് റൈറ്റേർസ് ഉണ്ട്. ഈ പ്രശസ്‌തർക്കു പിന്നിലെ  ഗോസ്റ്റ് റൈറ്റർ എന്നും അജ്ഞാതനായിരിക്കും.

എഴുത്തുകാരന്റെ മനസ്സിലുള്ളതിനെ പരിപോഷിപ്പിച്ചെഴുതുന്ന ഒരാളായിരിക്കും പലപ്പോഴും  ഗോസ്റ്റ് റൈറ്റർ. ലോകത്ത് നിരവധി പ്രശസ്തരായ Ghost Writers ഉണ്ട്. എന്തിനധികം, ഗോസ്റ്റ് റൈറ്റേഴ്‌സിന് നല്ലൊരു തുക പ്രതിഫലം പോലും ലഭിക്കുന്നു. അതൊരു പ്രബലമായ തൊഴിൽ മേഖല തന്നെയാണത്രേ. ദെൽഷാദ് മാസ്റ്റർ, ഷയോണീ ദാസ്‌ഗുപ്‌ത എന്നിവർ ഇന്ത്യയിലെ പ്രഗൽഭരായ ഗോസ്റ്റ് റൈറ്റേർസ്  ആണ്. മലയാളത്തിലും ധാരാളം പേരുണ്ട്. നമ്മളവരെ അറിയുന്നില്ല എന്നു മാത്രം.

ഹാരി ഹൗഡിനി എന്ന ഗോസ്റ്റ് റൈറ്ററെക്കുറിച്ച് പറയാം. ജാലവിദ്യക്കാരനും, സ്റ്റണ്ട് പെർഫോർമറുമായിരുന്നു ഹാരി ഹൗഡിനി.  അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഗോസ്റ്റ് റൈറ്റിങിലൂടെയാണ്. എൽട്ടൺ ജോർജ്ജ് എന്ന ഫേമസ് മ്യൂസീഷനും ഇത്തരത്തിൽ ഗോസ്റ്റ് റൈറ്റേർസിന്റെ സഹായം തേടാറുണ്ടത്രേ.

ഗോസ്റ്റ് റൈറ്റേർസിനായുള്ള സംഘടനകൾ പോലും ഇന്ത്യയിലും ലോകത്തും ഉണ്ട്. ഓൺലൈൻ ഗ്രൂപ്പുകളടക്കം. അവർക്ക് മികച്ച ശമ്പളവുമുണ്ട്. മറഞ്ഞിരിക്കുന്നത് എന്ന അർത്ഥത്തിലാണ് ഗോസ്റ്റ് എന്ന് പ്രയോഗിക്കുന്നത്. യത്ഥാർഥത്തിൽ ഈ ഗോസ്റ്റ് റൈറ്റേർസ് ഒരു സംഭവം തന്നെയാണ്. അദൃശ്യരായിരുന്ന്  അവർ പലതും സൃഷ്‌ടിക്കുന്നു.

ഗോസ്റ്റ് റൈറ്റർ എന്ന പേരിൽ പ്രശസ്‌തമായ ഒരു സിനിമ ഉണ്ട്. റൊമാൻ കൊളസ്‌കിയുടെ ഈ സിനിമ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്‌മകഥ എഴുതാൻ നിയോഗിക്കപ്പെട്ട ഒരാളുടെ ജീവിതത്തിലെ സംഭവങ്ങളിലൂടെയുള്ള യാത്രയാണ്.

നമ്മുടെ ചുറ്റും ധാരാളം ഗോസ്റ്റ് റൈറ്റേർസ് ഉണ്ട്. ഈ ഗോസ്റ്റുകളെ ഉപയോഗിച്ച് റൈറ്റേർസ് പ്രസിദ്ധരാകുന്നു.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account