അനാഥമായ ഒരു ബാല്യം ഏൽപ്പിച്ച മുറിവുകളായിരിക്കാം എഡ്‌ഗർ അല്ലൻ പോ എന്ന അമേരിക്കൻ കവിയെക്കൊണ്ടു ഇത്രയും മനോഹരമായ കവിതകൾ എഴുതിച്ചത്. അരങ്ങിൽ തിമിർത്താടിയ അച്ഛനും അമ്മയ്ക്കും ജീവിതത്തിൽ കണക്കുകളെല്ലാം പിഴച്ചു. അച്ചനുപേക്ഷിച്ചു പോയതിന്റെ അടുത്ത വർഷം അമ്മ മരിച്ചപ്പോൾ ഏറ്റെടുക്കാൻ എത്തിയവർ സ്‌നേഹം ചൊരിഞ്ഞെങ്കിലും കുഞ്ഞു പോ ക്ക് അത് മനസ്സിലായില്ല. എല്ലാം വിട്ടെറിഞ്ഞ് കവിതയുടെ, കഥയുടെ, നോവലിന്റെ ലോകത്തെത്തി അവൻ. ഇംഗ്ലണ്ടിന്റെ കാൽപനിക കാലത്തിന്റെ ഭാഗഭാക്കായി എഡ്‌ഗർ അല്ലൻ പോ എന്ന പേരുണ്ട്. Detective fiction-ന്റെയും Science fiction-ന്റെയും ആദ്യവഴികൾ സഞ്ചരിച്ചാൽ ഈ പേര് കാണാം.

To Helen എന്നുള്ള ഈ കവിത വിശ്വ സുന്ദരിയായ ഹെലെനെ ആണ് അഭിസംബോധന ചെയ്‌തിരിക്കുന്നത്. എങ്കിലും, സത്യത്തിൽ പ്രീ പ്രൈമറി ക്ലാസിൽ തന്റെ സഹപാഠിയുടെ അമ്മയായ ജെയിൻ സ്റ്റിത്ത് സ്റ്റാനെർഡി-നോട് കുഞ്ഞു കവിക്ക് തോന്നിയ ഒരു പ്രണയമാണെത്രെ. പ്രണയമാണ് എന്ന് നിരൂപകർ ഉറപ്പിച്ചു പറയുമ്പോഴും സന്ദേഹം ബാക്കിയാണ്. എങ്കിലും ഈ കവിതയെ കവി ഇത്തരത്തിൽ കൂടി അടയാളപ്പെടുത്തിയതായി അറിയുന്നു – To My First Love .

ഹെലെൻ…
നിന്റെ സൌന്ദര്യം എനിക്ക്
കടലിലൂടെ മന്ദം മന്ദം ആടിയുലഞ്ഞ്
താൻ പേറുന്ന ദ്രവ്യങ്ങളുടെ സുഗന്ധം പരത്തി
തീരത്തേക്ക് അടുക്കുന്ന
നൈസിയൻ കപ്പലുകളെ പോലെയാണ്..
അതിൽ ഒരുപക്ഷേ യാത്രക്കാരനായി
വഴി നഷ്‌ടപ്പെട്ടൊരു ഏകാകി
കരയെ തൊടാൻ കാത്തിരിക്കുന്നുണ്ടാകും.

ഹെലെൻ…
കടലെനിക്ക് സമ്മാനിക്കുന്ന
നിരാശയുടെ നാഴികകളിൽ
ഹയാസിന്ത് പൂക്കളുടെ ചന്തമുള്ള നിന്റെ തലമുടിയും
വെണ്ണക്കൽ ബിംബം പോലുള്ള നിന്റെ മുഖവും
ജല ദേവതമാരെ തോൽപ്പിക്കുന്ന നിന്റെ ഉടലളവുകളും
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരുന്നു.
ഗ്രീസിന്റെയും റോമിന്റെയും മഹത്വം
ഞാൻ വാഴ്ത്തി പാടിയിരുന്നു.

ഹെലെൻ..
ആ വെളിച്ചം വിതറുന്ന ജനലരുകിൽ
വൈഡൂര്യ നിർമ്മിതമായ ദീപവുമേന്തി
നീയല്ലേ എന്നെ കാത്തു നിൽക്കുന്നത് ?
നീ സൈക്കിയാണ്…
ദേവലോകത്തുനിന്നു ശലഭ ചിറകുകളിൽ
എന്നിലേക്ക് പറന്നുവന്നവൾ !

നോക്കൂ.. എത്ര മനോഹരമായാണ് കവി വിവക്ഷ.. ഇതു പ്രണയം മാത്രമല്ല. അർപ്പിതാമായൊരു ഹൃദയത്തിന്റെ കുമ്പസാരം കൂടിയാണ്. അപ്പോളോ ദേവൻ ഒരിക്കൽ നായാട്ടിനു ഇറങ്ങിയപ്പോൾ സുന്ദരനായ ഒരു കൗമാര ക്കാരനെ കണ്ടുവത്രെ. അവനോടു പ്രണയം തോന്നിയ ദേവനെ പേടിച്ചു ആ കുട്ടി ഭൂമിയിൽ മണ്ണ് കുഴിച്ചു അതിനുള്ളിൽ ഒളിച്ചിരുന്നു .അവിടെ വെച്ചു മരിച്ചുവെന്നും ആ സ്ഥലത്ത് മുളച്ചുയർന്ന ചെടിയിൽ സ്വർണ്ണ നിറമുള്ള ഒരു പൂ വിരിഞ്ഞു എന്നും കഥ. ആ പൂവിനെയാണ് ഹയാസിന്ത് എന്ന് വിളിക്കപ്പെടുന്നത്. അത് പോലെ തന്നെ ഗ്രീക്ക് മിഥോളജി യിലെ പേര് കേട്ട പ്രണയിനികളാണ് ഹീറോയും ലിയാണ്ടരും . പാതിരാവിൽ മുതലകൾ നിറഞ്ഞ പുഴയിലൂടെ ലിയാണ്ടർ നീന്തി വരുമ്പോൾ വൈഡൂര്യ നിർമ്മിതമായ വിളക്കും ഏന്തി ഹീറോ മട്ടുപ്പാവിൽ ജനലിനോട് ചേർന്ന് കാത്തു നിൽക്കുന്നുണ്ടാകും. പ്രണയം തോൽപ്പിച്ചു കളഞ്ഞ അപകട സന്ധികൾ! Psyche എന്നുള്ളത് മനസ്സിന്റെ ദേവതയാണെത്രെ. ശലഭ ചിറകുമായി ഏതോ അജ്ഞാതമായ ലോകത്ത് നിന്ന് പറന്നു വരുന്നവൾ.

To Helen
BY EDGAR ALLAN POE

Helen, thy beauty is to me
Like those Nicéan barks of yore,
That gently, o’er a perfumed sea,
The weary, way-worn wanderer bore
To his own native shore.

On desperate seas long wont to roam,
Thy hyacinth hair, thy classic face,
Thy Naiad airs have brought me home
To the glory that was Greece,
And the grandeur that was Rome.

Lo! in yon brilliant window-niche
How statue-like I see thee stand,
The agate lamp within thy hand!
Ah, Psyche, from the regions which
Are Holy-Land!

– അജിത ടി ജി –

6 Comments
 1. വളരെ നന്നായി പറഞ്ഞിരിക്കുന്നു . സന്തോഷം
  ആശംസകള്‍

 2. അർപ്പിതാമായൊരു ഹൃദയത്തിന്‍റെ കുമ്പസാരം…
  മനോഹരമായ കുറിപ്പ്

 3. Anil 4 years ago

  Wonderful! Thank you!!

 4. Babu Raj 4 years ago

  അറിവ് പകർന്നതിനു നന്ദി!

 5. Haridasan 4 years ago

  Thank you for sharing such a wonderful poem and note.

 6. Sunil 4 years ago

  മനോഹരമായ കുറിപ്പ്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account