ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്താൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.

ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ, അഫ്‌ഗാൻ, മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമിക സ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്.

ധ്രുപദ്

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവ ഗാനരീതിയാണിത്. പുരുഷനാണ് മുഖ്യമായും പാടുന്നത്. തം‌ബുരുവും പഖ്‌വാജും പിന്നണിയിൽ നിർ‌ത്തി, വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.

ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്. ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50 തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു. ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ.

തരാന

കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്. ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക. കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.

3 Comments
  1. Sunil 3 years ago

    very informative… thanks

  2. Haridasan 3 years ago

    നന്ദി. സംഗീതത്തെ കുറിച്ച് ഇനിയും അറിയാൻ താൽപര്യമുണ്ട്

  3. Babu Raj 3 years ago

    Thanks for the info.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account