ഓരോ പുലരിയും പ്രത്യാശയുടേതുമാണ്. കലണ്ടറുകൾ മാറുമ്പോൾ പുതിയൊരു കാലം തുടങ്ങുന്നു. പുതിയ പ്രഭാതം എന്ന മറ്റൊരു പ്രതീക്ഷ.

ചില്ലുകാലകത്തിലൂടെ കാണുമ്പോൾ ചെെനയുടെ പ്രഭാതം നമ്മുടെ മകരമാസം പോലെയാണത്രേ. പക്ഷേ മഞ്ഞുപോലെ നിറഞ്ഞുപെയ്യുന്നത് പുകയും പൊടിയുമാണെന്നുമാത്രം. ഡൽഹിയും ചില സമയങ്ങളിൽ സമാനമായ ഒരവസ്ഥയിലേക്ക് എത്തുന്നുണ്ടല്ലോ.

ഈയിടെ അവിടെ നിന്നും കേട്ടത് ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചവർക്ക് ബില്ലിനൊപ്പം മറ്റൊരു തുക കൂടി ചേർത്തിരുന്നു എന്നാണ്. അത്രനേരം അവർ ശ്വസിച്ച വായുവിൻറെ തുക, അല്ലെങ്കിൽ അവിടുത്തെ അന്തരീക്ഷം ശുദ്ധീകരിക്കുന്നതിന്റെ കൂടി തുക.

നമ്മൾ മാത്രമല്ല, നമ്മുടെ അന്തരീക്ഷവും മാറുന്നുണ്ട്. കുപ്പിവെള്ളംപോലെ ഓക്‌സിജൻ പാർലറുകളുടെയും വരാനിരിക്കുന്ന കാലം. ഈയിടെ ട്രയിനിൽ തൃശൂര് നിന്നും ചെന്നെയിലേക്ക് പകൽ യാത്ര ചെയ്‌ത ഒരു കുടുംബം പറഞ്ഞത് അവർക്ക് ഏറ്റവുമധികം ചെലവു വന്നത് മറ്റൊന്നിനുമല്ല, കുടിവെള്ളത്തിനാണ് എന്നാണ്.

അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരുദിവസം കുടിക്കാനും പാചകത്തിനുമായി മാത്രം നാൽപത് ലിറ്റർ വെള്ളം ഉപയോഗിക്കുന്നു എന്നാൽ ഒരു മാസത്തെ വെള്ളത്തിന്റെ ബജറ്റ് നോക്കൂ. കേരളത്തിൽ ഇരുപതു രൂപയാണ് ഒരുലിറ്റർ വെള്ളത്തിന്റെ ഇപ്പോഴത്തെ വിലനിലവാരം.

പുതിയ പ്രതീക്ഷകളോടെ പുതിയ പ്രഭാതങ്ങളെ വരവേൽക്കാം. ഓഎൻവി പാടുന്നത് ”മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സുസ്‌മേരമൂർത്തിയാം സൂര്യ” എന്നാണല്ലോ.

അതെ, സ്വസ്‌തി ഹേ, സൂര്യ തേ സ്വസ്‌തി……

– രാജേഷ് മേനോൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account