നെഞ്ചം തുടിക്കുന്നു കാതുകൾ കൂർക്കുന്നു
പ്രിയതമ പ്രസവമുറിക്കുള്ളിൽ കേഴുന്നു
കൈകാൽ തളരുന്നു ചിന്തകൾ നീളുന്നു
എന്നമ്മ വൃദ്ധസദനത്തിൽ തേങ്ങുന്നു
കണ്ണൊന്നടക്കുന്നു ഷെയറുകൾ കൂടുന്നു
ഇന്നത്തെ പെൺകുട്ടി താരമായ് മാറുന്നു
ബോംബുകൾ പൊട്ടുന്നു ഭടന്മാർ മരിക്കുന്നു
ആരോരുമറിയാതെ ചാരമായ് മാറുന്നു
പണക്കാരൻ മുങ്ങുന്നു ബാങ്കുകൾ പൊട്ടുന്നു
കണക്കുകൾ വെറും പേപ്പറിലൊതുങ്ങുന്നു
പട്ടിണിയേറുന്നു തവണകൾ മുടങ്ങുന്നു
പാവങ്ങൾ തൻ കൂര ജപ്തിയായീടുന്നു
നേതാക്കൾ കുരയ്ക്കുന്നു അണികൾ വാൾ മുനകളിലൊതുങ്ങുന്നു
അച്ഛനുമമ്മയ്ക്കും പൊൻമകനോർമ്മയായീടുന്നു
കൊള്ളകൾ ചെയ്യുന്നു കയ്യിട്ട് വാരുന്നു
നേതാക്കൾ ഏസീ കാറിൽ വിലസുന്നു
ചിന്തകൾ മാറണം നല്ലത് ചെയ്യണം
വീടിന്ന് നന്മകൾ വന്നുഭവിക്കണം
നന്മയെ വാഴ്ത്തണം തിന്മയെ വീഴ്ത്തണം
നാട്ടിന്നൈശ്വര്യം വന്ന് നിറയണം
Sho.. polich..
തകർത്തു.. പോരെട്ടെ ഇങ്ങോട്ട്…
നല്ല സന്ദേശം
നന്നായിട്ടുണ്ട് !
ചിന്തകൾ മാരട്ടെ, നന്മകൾ പോരട്ടെ….
നന്നായിട്ടുണ്ട് … നന്നായിട്ടുണ്ട്
Superb well written