ഒരാളുടെ ജീവിതം എത്ര തീവ്രമാകാം അത്രയും മുറിവുകൾ അവരുടെ ഹൃദയത്തിലുമുണ്ടാകാം. അമ്മയുടെ സ്‌നേഹം കിട്ടാത്ത ഒരു ബാല്യത്തിൽ നിന്ന് പടി കയറി വന്നത് അനാഥത്വം തന്ന മാതൃത്വത്തിന്റെ നിറവയറുമായി. അച്ഛനാരെന്നറിയാതെ താൻ ചുമന്ന ഭ്രൂണത്തിന് തന്റെ മുന്നിലുള്ള ജീവിതം പോലെ വരൾച്ചയാണ് ബാക്കി എന്ന തിരിച്ചറിവ് പതിനെട്ടു തികയാത്ത ആ പെൺകുട്ടിയെ എത്ര മഥിച്ചു കാണണം? ആഫ്രോ അമേരിക്കൻ കവിയായ മായ ആഞ്ചെലോവിനു പറയാൻ ഇതിൽ കൂടുതൽ മറ്റൊന്ന് കൂടിയുണ്ട്. താനൊരു കറുത്ത വർഗ്ഗക്കാരിയായി പിറന്നു പോയി എന്ന ശാപം. അതിൽനിന്നൊരു ഫീനിക്‌സുപോലെ പറന്നുയർന്നപ്പോൾ അവരെഴുതിയ അക്ഷരങ്ങൾക്ക് മൂർച്ചയുണ്ടായി എന്നത് സ്വാഭാവികം. തനിക്ക് സംഭവിച്ചത് തന്റെ സഹോദരിമാർക്ക് സംഭവിക്കരുത് എന്ന് അവർ ആഗ്രഹിച്ചതും സ്വാഭാവികം. വെറുതെയാവില്ല അവർ പറഞ്ഞത് – ‘you may encounter defeats but you must not be defeated’.

“I Know Why the Caged Bird Sings” എന്ന കവിതയിൽ കൂട്ടിലടച്ച ഒരു പക്ഷിയെ കുറിച്ച് പറയുന്നുണ്ട്. ചിറകരിഞ്ഞു കളഞ്ഞ, കാലുകൾ ബന്ധനത്തിലാക്കിയ ആ കിളി എന്നിട്ടും പാടുന്നത് വിശാലമായ താഴ്വരകളെ കുറിച്ചാണ് , അവിടത്തെ തെളി വെയിലിനെ കുറിച്ചാണ്. ഒഴുകുന്ന പുഴകളെ കുറിച്ചാണ് , വിരിഞ്ഞു സുഗന്ധം പരത്തുന്ന പൂക്കളെ കുറിച്ചാണ്. ജീവിതത്തിലൊരിക്കലും കാണാത്ത ആ സൗഭാഗ്യങ്ങൾ തനിക്കു ഇനിയും ലഭിക്കില്ല എന്നറിയാം. അതെ സമയം കൂട്ടിലടക്കാത്ത മറ്റൊരു കിളിയുണ്ട്. ഇളവെയിലിൽ പുഴുക്കളെ കൊത്തി തിന്ന്, ഓളങ്ങളിൽ ചിറകു നനച്ച്, അത് ജീവിതം ആസ്വദിക്കുന്നുണ്ട് ഇവിടെ മായ പറഞ്ഞ രണ്ടു കിളികളെയും imagery എന്ന ഗണത്തിൽ തന്നെ പെടുത്താം. മനുഷ്യ ചരിത്രം വെള്ളക്കാരന്റെ ചരിത്രമാണെന്നു വിശ്വസിക്കുന്ന ഒരു ജനതയെ സ്വാതാന്ത്ര്യം നുകരുന്ന പക്ഷി പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ നിറത്തിന്റെ പേരിൽ പുഴുവായി ചവിട്ടി അരക്കപെട്ട കറുത്തവനാണ് കൂട്ടിലെ പക്ഷി.

ഒരു ഭരണാധികാരിക്കും വെളുത്തവന്റെ മനസ്സിൽ കറുത്തവന് സ്വാതന്ത്ര്യം കൊടുക്കാൻ ആവില്ലെന്ന തിരിച്ചറിവിലും തന്റെ വാക്കുകൾകൊണ്ട് മായ വിള്ളലുണ്ടാക്കുന്നു .

A free bird leaps
on the back of the wind
and floats downstream
till the current ends
and dips his wing
in the orange sun rays
and dares to claim the sky.

But a bird that stalks
down his narrow cage
can seldom see through
his bars of rage
his wings are clipped and
his feet are tied
so he opens his throat to sing.

The caged bird sings
with a fearful trill
of things unknown
but longed for still
and his tune is heard
on the distant hill
for the caged bird
sings of freedom.

The free bird thinks of another breeze
and the trade winds soft through the sighing trees
and the fat worms waiting on a dawn bright lawn
and he names the sky his own

But a caged bird stands on the grave of dreams
his shadow shouts on a nightmare scream
his wings are clipped and his feet are tied
so he opens his throat to sing.

The caged bird sings
with a fearful trill
of things unknown
but longed for still
and his tune is heard
on the distant hill
for the caged bird
sings of freedom.

-അജിത ടി ജി 

2 Comments
  1. Babu Raj 5 years ago

    ലോക കവികളെയും അവരുടെ കൃതികളെയും കുറിച്ചറിയാൻ കഴിയുന്നതിൽ സന്തോഷം. നന്ദി

  2. Ramesh 5 years ago

    നന്നായിട്ടുണ്ട്… thank you!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account