Happy Valentine’s Day maa’m…

എന്നും ആശംസിച്ച് ഒരു കുഞ്ഞ് ചുവന്ന റോസാപൂവ് നീട്ടി പുഞ്ചിരിച്ച് നിൽക്കുകയാണ്… ആദിത്യ..

Thank you, same to you and a very Happy Birthday to you dear… എന്ന് തിരിച്ച് ആശംസിച്ച് അവന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് റോസ് സ്വന്തമാക്കുന്നതിനിടെ മനസ്സിൽ ഓടി വന്നത്, കഴിഞ്ഞ PTM-ന് അവന്റെ അമ്മ ചെറു ചിരിയോടേ പറഞ്ഞ കൊച്ചു വർത്തമാനമായിരുന്നു..

“മേം ,ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഞങ്ങളുടെ വിവാഹ ദിനവും അവന്റെ ജന്മദിനവും ഒരേ ദിവസമാണ്… Feb 14thന്.“

അപ്പോഴേയ്ക്കും മാളവികയും, അനുഷ്ക്കയും, സമർത്തും, പ്രണവുമെല്ലാം ചുവന്ന റോസാപൂക്കളുമായി കാത്തു നില്ക്കുകയാണ്, അവരുടെ ഊഴത്തിനായി… വളരെ സന്തോഷം തോന്നി.

ഇന്ന് എന്റെ കുഞ്ഞുങ്ങൾക്കെല്ലാം പ്രിയപ്പെട്ടവൾ ഞാൻ മാത്രം ആണല്ലൊ എന്ന അടക്കാനാവാത്ത ആഹ്ലാദം.

Feb 14th പ്രിയപ്പെട്ടവരെ ആശംസിയ്ക്കുന്ന ദിവസമാണെന്ന് അവർ അറിഞ്ഞു വെച്ചിരിയ്ക്കുന്നു. രാവിലെ സ്ക്കൂളിലേയ്ക്ക് പോകാൻ ഒരുക്കുന്നതിനിടെ പറയുന്ന കൊച്ചു വർത്തമാനങ്ങൾക്കിടെ അച്ഛനമ്മമാർ ഇന്നവർക്ക് കൈമാറിയ വിഷയം ഇതായിരുന്നു എന്ന് സാരം.

പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ചെറു വിവരണങ്ങളുടേയും, കഥകളുടേയും, പാട്ടുകളുടേയും രൂപത്തിൽ രസകരമായി അവതരിപ്പിയ്ക്കാറുള്ള അതേ ഉത്സാഹത്തോടെ ഇന്ന് ഞങ്ങൾ ആദിത്യയുടെ ജന്മദിനവും ആഘോഷിച്ചു.

ഇടയ്ക്ക് ആലിയ ഓർമ്മിപ്പിച്ചു , “മേം.. Happy Valentine’s Day എന്നും പാടണം ട്ടൊ..”
പ്രണയം എന്തെന്ന് അറിയാത്ത കുഞ്ഞു മക്കൾക്ക് സ്നേഹം എന്നാൽ എന്തെന്ന് നല്ലപോലെ അറിയാം. സ്നേഹത്തെ കുറിച്ച് പറയാൻ അവർക്ക് വാനോളം ഉണ്ട്. സ്നേഹത്തെ കുറിച്ച് ഞാനും പാടി… അവർ ഏറ്റു പാടി..

I Love You..
You Love Me..
We are a Happy Family
with a big hug and a kiss
for me today,
Do You really Love Me too…
Mummy Daddy…Mummy Daddy..
I Love You…
See your Baby dancing..
See Your Baby dancing..
Just for You..
Just for You…!

2 Comments
  1. Karan 3 years ago

    Wonderful!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account