ഒഴുക്കു നിലയ്ക്കുകയാണിവിടം
അഴുക്കു നിറഞ്ഞു പോയിടം.
കുടിനീരു തടഞ്ഞു പോയിടം
മനനീരു കയ്ച്ചു പോയിടം.
ഉരിയ കനിവിനായുടൽ പകുത്തിടം
അരിയ തീക്കനൽ കടഞ്ഞു നൊന്തിടം.
പകലു വെന്തുപോയ് പാതിരയായിടം
പാതിരയ്ക്കും കരിമ്പേയിനെ വളർത്തിടം.
വിഷമിറക്കുവാൻ ബലി കൊടുത്തിടം
വിരലരിഞ്ഞെറിഞ്ഞെഴുത്തു ചുട്ടിടം.
തലയനക്കാതെ ചിതലിനു വച്ചിടം
മതികെടുത്തുവാൻ മണലു വറുത്തിടം.
ഒഴുക്കു നിലച്ചഴുക്കു പൊന്തിലും,
അലകടലിനെ കനവു കണ്ടിടം.
ഇനിയുമിവിടെ പുറംതിരിയുകിൽ
ഇരുട്ടു കണ്ണല്ലൂ അകം നിറച്ചിടാൻ …
ഒഴുക്ക് നിലച്ചു പോയിടം… സാമൂഹ്യ സ്ഥിതിയുടെ പ്രതിഫലനം…നന്നായിട്ടുണ്ട്…
കവിത അവസാനിച്ചതായി തോന്നിയില്ല. Good.
വേദനിക്കുന്നിടം…
ഇടങ്ങൾ പ്രധാനങ്ങളാണ് നല്ല കവിത