ഈ പോസ്റ്റര്‍ എറണാകുളം ബോട്ടുജെട്ടിയില്‍ കണ്ടതാണ്. എവിടെയാണ് മൂത്രമൊഴിക്കേണ്ടത്, എവിടെയാണ് തുപ്പേണ്ടതെന്നുപോലും അഭ്യസ്തവിദ്യരെന്ന് അനുദിനം അവകാശപ്പെുന്ന, അഹങ്കരിക്കുന്ന നാം ഉള്‍പ്പെടുന്ന മലയാളി സമൂഹത്തിന് അറിഞ്ഞുകൂടെന്നോ? അറിഞ്ഞുകൂടായ്കയല്ല, പക്ഷേ, അവഹേളനമാണത്. അല്‍പംപോലും അസൗകരൃങ്ങള്‍ അനുഭവിക്കാന്‍ താനൊരുക്കമല്ല, സ്വന്തം സുഖസൗകരൃങ്ങള്‍ സമൂഹനന്മക്കുവേണ്ടിയാണെങ്കില്‍ പോലും, അല്‍പംപോലും തൃജിക്കുവാന്‍ താനൊരുക്കമല്ല. സമൂഹം എവിടെവേണമോപോയി തുലയട്ടെ.

ശുചിത്വവും അതിന്റെ ആവശൃവും ഘോരഘോരം പ്രസംഗിക്കുവാൻ സുഖമാണ്. ജനസമൂഹത്തെ പ്രസംഗിച്ചും എഴുതിയും ബോധൃപ്പെുത്തുവാന്‍ കഴിവുമുണ്ടെങ്കിലും സ്വയം അതൊക്കെ അനുസരിക്കാനുള്ള ബാധ്യതയും, അത്രക്കു വിശാലമനസ്കതയുമൊന്നും  നമുക്കാര്‍ക്കുമില്ല. Practice what you preach എന്ന ആപ്തവാകൃം നമുക്കു ബാധകവുമല്ല. അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന നമ്മോട് പ്രാധമികാവശ്യങ്ങൾ  നിറവേറ്റേണ്ടത് എവിടെയാണെന്നു അധികാരികള്‍ കാട്ടിത്തരേണ്ട സ്ഥിതി വരുന്നത് എത്ര ലജ്ജാകരമാണ്. പരിസരശുചിത്വം ഓരോ പൗരന്റേയും ഉത്തരവാദിത്തമാണെന്ന് എന്നുനാം മനസ്സിലാക്കുന്നോ അന്നേ നമ്മുടെ നാട് നന്നാവുകയുള്ളു.

ഇത് മലയാളിയുടെ മാത്രം ദുസ്വഭാവമല്ല. ഇവിടെ ബാംഗ്ളൂരില്‍ എപ്പോള്‍ എന്റെ തലയില്‍ ബസ്സിലിരിക്കുന്നവന്റെ തുപ്പല്‍ വീഴുമെന്ന് ഭയന്നാണ് ഞാന്‍ ടൂവീലര്‍ ഓടിക്കുന്നത്. ഇക്കണക്കിന് ഒരു പത്തു മോഡികള്‍ കൂടിവന്നു ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും നാം നന്നാവില്ല, നാം നന്നാകാതെ എങ്ങിനെ നാടുനന്നാകും?

സിനിമാ താരങ്ങളെ ഇറക്കി നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം എന്നു പഠിപ്പിക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍‍ വൃധാ ശ്രമിക്കുന്നുണ്ട്.

ഇങ്ങിനെ ചീഞ്ഞളിഞ്ഞ ഒരു പൈതൃകമാണോ നാം നമ്മുടെ വരും തലമുറയ്ക്ക് കൈമാറേണ്ടത്?

ആരൊക്കെ എത്രയൊക്കെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും സഹകരിക്കാന്‍ നാം തയാറല്ല എങ്കില്‍, സമൂഹന്മക്കുവേണ്ടിയെങ്കിലും നാം സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറല്ല എങ്കില്‍, പിന്നെ ഈശ്വരോരക്ഷ!

3 Comments
 1. Haridasan 3 years ago

  ചീഞ്ഞളിഞ്ഞ ഒരു പൈതൃകമാണോ നാം നമ്മുടെ വരും തലമുറയ്ക്ക് കൈമാറേണ്ടത്?… ഒരിക്കലുമല്ല. പക്ഷെ, who is bothered? I don’t care for others attitude is what we see around…

 2. Pramod 3 years ago

  എന്റെ നേട്ടത്തിനപ്പുറം ഒന്നും കാണാൻ വയ്യാത്ത സമൂഹം. പ്രതീക്ഷകൾക്ക് വകയില്ല!
  നന്നായി എഴുതി.

 3. Muhammad 3 years ago

  ഈശ്വരോരക്ഷ!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account