ഇന്നലെ തെരുവിലൊരുജഡം-
കാണികൾക്കൊരു കൗതുകംപോൽ
കിടക്കുന്നുണ്ടായിരുന്നു…
ശരീരമാകെയും മുറിവുകൾ…
അവയിൽനിന്നപ്പോഴും രക്തം ഖനിക്കുന്നുണ്ടായിരുന്നു…
പിച്ചിച്ചീന്തലുകൾക്കൊടുവിൽ
ആരൊക്കെയോ ഉപേക്ഷിച്ചുപോയതാവാം…
പാറിപ്പറന്ന മുടിയിഴകൾ…
ഒരു കാതിൽനിന്നുകമ്മൽ വലിച്ചുപറച്ചിരുന്നു…
ചുണ്ടുകൾ ഏതോ മൃഗം കടിച്ചെടുത്തപോലിരുന്നു..
ശരീരമാസകലം മർദിച്ചതിന്റെ പാടുകൾ..
കവിളുകളിൽ രക്തം തിണർത്തുകിടന്നിരുന്നു…
ഇനിയീജഡത്തിനു നാണമെന്തിനെന്നോതി-
ആ ശരീരം നഗ്നമായിരുന്നു…
‘നേരുമാത്രം’ എഴുതുന്ന മാധ്യമസമൂഹം
ആ ജഡത്തിനുചുറ്റും ആൾക്കൂട്ടത്തിനൊപ്പം
നിന്ന് ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു…
സ്ത്രീകളൊരുപാട്‌പേരുണ്ടായിരുന്നെങ്കിലും;
ആരുമൊരുതുണിക്കഷണം പോലുമാ-
ശരീരത്തെ പുതപ്പിച്ചില്ല…
ചില മലയാളി മദാമ്മമാർ ആ ജഡങ്ങളെ
തങ്ങളുടെക്യാമറകളിൽ പകർത്തുന്നുണ്ടായിരുന്നു…
തെളിവെടുപ്പിനാശാൻമാരുമെത്തി;
എന്തൊക്കെയോ പേപ്പറിൽ കുറിച്ചു…
ഒരു മോർച്ചറിവണ്ടിവന്നു;
ആ ജഡം തുണിപുതപ്പിച്ചെടുത്തുകൊണ്ടുപോയി….
പിന്നെ ചർച്ചവന്നു; പാർട്ടിക്കാരുവന്നു;
സ്ത്രീവിമോചന സംഘടനകൾ വന്നു;
ഒട്ടേറെ മനുഷ്യാവകാശ പ്രവർത്തകർവന്നു…
വേറൊരു മരണം നടന്നപ്പോൾ-
അവരെല്ലാം അങ്ങോട്ടുപോയി..!!!!

3 Comments
  1. Prabha 1 year ago

    മനസ്സിൽ തട്ടുന്ന വരികൾ …

  2. Pramod 1 year ago

    ക്രൂരസത്യങ്ങൾ !

  3. Haridasan 1 year ago

    സത്യസന്ധമായ വരികൾ. നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account