ഒരു വായനാദിനം കൂടി…
ഒരു ജീവിതം കൊണ്ട് വായിച്ചു തീരാത്തത്ര പുസ്തകങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും എന്താണ് വായിക്കേണ്ടത് എന്ന തെരഞ്ഞെടുപ്പിന് പ്രസക്തിയുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലുമെന്ന പോലെ സാഹിത്യ സര്‍ഗ മേഖലകളിലും നിരവധി വ്യാജ വികല സൃഷ്ടികളുണ്ട്. ജീവിതത്തോടു സംവദിക്കാത്ത, മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്ത ഇത്തരം കരിന്തിരികളെ തിരിച്ചറിയുന്നതിനും നിരാകരിക്കുന്നതിനുമുളള ത്യാജ്യ ഗ്രാഹ്യ വിവേചന ശേഷി കൂടി വായനക്കാരില്‍ ഉണ്ടാവേണ്ടതുണ്ട്. സുകുമാര്‍ അഴിക്കോട് ഒരിക്കല്‍ പറഞ്ഞു, “എഴുത്ത് അറിയുന്നവര്‍ നിശ്ശബ്ദരാവുമ്പോള്‍ അറിയാത്തവരുടെ വികല രചനകള്‍ വായനക്കാരനെ സ്വാധീനിക്കാനുളള ഇട വരും” എന്ന്. അത്തരമൊരു ദുരവസ്ഥ ഇന്ന് മലയാളി നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്.
പുസ്തക നിർമാണം കേവല വ്യവസായമായിത്തീർന്നു കഴിഞ്ഞ കാലത്ത് നല്ല വായന കൂടുതൽ ശ്രമകരമായിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളും ഉപരിപ്ലവവും ലളിതവൽകൃതവുമായിത്തീരുമ്പോൾ നവീന സാധ്യതകൾ പ്രയോജനപ്പെടുത്തി നിരന്തരവും സമഗ്രവുമായ വിപ്ലവമായിത്തീരേണ്ട ഒന്നാണ് വായന. ബോധപൂർവമായ, തെരഞ്ഞെടുത്ത വായനയാവട്ടെ ഓരോ ജീവിതങ്ങളും.
ബോധപൂർവമായ, തെരഞ്ഞെടുത്ത വായനയാവട്ടെ ഓരോ ജീവിതങ്ങളും.. All the best.
വായനയ്ക്ക് ഈ കുറിപ്പ് ഊർജം പകരട്ടെ.
വായിച്ചു വളരേണ്ടവർക്കുള്ള നല്ലൊരു സന്ദേശം…. ആശംസകൾ