ഒരിക്കലൊരു പുഴ കളഞ്ഞുകിട്ടി;
കരഞ്ഞു കരഞ്ഞു രക്തം വറ്റിയ
ഒരു കറുത്ത പുഴ

വേരുകളന്വേഷിച്ചു
നടന്നപ്പോൾ
ചിറകുകൾ ചിതലുപിടിച്ചൊരു
ആകാശം കളഞ്ഞുകിട്ടി

ആകാശത്തിനുള്ളിൽ,
തൊണ്ട വരണ്ടു മരിച്ച
ഒരു കുമ്പിൾ
മഴമേഘങ്ങളെ കിട്ടി

മേഘങ്ങൾ  മുറുക്കെപ്പിടിച്ചിരുന്ന
വെയിലേറ്റു വാടിയ
തണൽ മരങ്ങൾ കിട്ടി

തണൽ മരങ്ങൾ പ്രസവിച്ച
ചാപിള്ളയായ
കുറേ കാറ്റുകുഞ്ഞുങ്ങളെ
കളഞ്ഞുകിട്ടി…

പെറുക്കിയെടുത്ത
തിരിച്ചറിവുകളുടെ
കത്തുന്ന സ്‌മൃതികളെങ്കിലും
കാത്തുവെയ്ക്കാൻ
പിന്നെയും കുറേ നടന്നെങ്കിലും
എത്ര തിരഞ്ഞിട്ടും
കളഞ്ഞുപോയ
സ്വന്തം വീടുമാത്രം
കണ്ടുകിട്ടിയില്ല…

 

4 Comments
 1. Haridasan 3 years ago

  ഹൃദയം തൊട്ട വരികൾ.. നന്നായിട്ടുണ്ട്.

  • Author
   Vivek 3 years ago

   Thank you.

 2. Anil 3 years ago

  Nice lines

 3. Meera Achuthan 3 years ago

  കണ്ടു കിട്ടും, ഇനിയും കുറേ നടക്കണം
  ബാല്യത്തിലേക്ക് ശെെശവത്തിലേക്ക്..
  മനോഹരമായ വരികൾ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account